Sunday, July 15, 2012


  'ഓപ്പറേഷന്‍ ഹൈറോളര്‍' കേരളത്തിലും; നെറ്റ് ബാങ്കിങ് 

                           തട്ടിപ്പ്  സൂക്ഷിക്കുക







തിരുവനന്തപുരം: പണമിടപാട് നടത്താന്‍ ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെടുന്ന ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനത്തില്‍ വ്യാപകമായ തട്ടിപ്പ്. കേരളത്തില്‍ നിരവധി ബാങ്കുകളും ഉപയോക്താക്കളും 'ഓപ്പറേഷന്‍ ഹൈറോളര്‍' എന്നറിയപ്പെടുന്ന ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായതായി റിപ്പോര്‍ട്ട്.

ലളിതവും വേഗമേറിയതുമാണ് ഇന്‍റര്‍നെറ്റിലൂടെയുള്ള പണമിടപാട്. അതുപോലെതന്നെ ഏത് നിമിഷവും വഞ്ചിക്കപ്പെടാനുള്ള സാധ്യതയും വിദൂരത്തല്ല. കഴിഞ്ഞമാസം കൊച്ചിയിലെ ഒരു ഡോക്ടര്‍ക്ക് 13.4 ലക്ഷം രൂപ ബാങ്കില്‍ നിന്ന് നഷ്ടമായതോടെ, ആരും ഇന്‍റര്‍നെറ്റ് ബാങ്കിങ് തട്ടിപ്പിന് ഇരയാകാമെന്ന് വ്യക്തമാവുകയാണ്.

നുഴഞ്ഞുകയറ്റ സോഫ്റ്റ്‌വേറുകളും ഡ്യൂപ്ലിക്കേറ്റ് സിംകാര്‍ഡുകളും വ്യാജ എ.ടി.എം കാര്‍ഡുമുപയോഗിച്ച് പോണ്ടിച്ചേരിയിലെ ഒരുസംഘം നടത്തിയ തട്ടിപ്പിലാണ് കൊച്ചിയിലെ ഡോ.ഷബീര്‍ഖാന് ഇത്രയും തുക നഷ്ടമായത്. 22 ബാങ്ക് അക്കൗണ്ടുകളിലൂടെയും ഒമ്പത് സംസ്ഥാനങ്ങളിലെ 90 എ.ടി.എമ്മുകളിലൂടെയും ഡോ.ഷബീറിന്റെ അക്കൗണ്ടില്‍ നിന്ന് പലപ്പോഴായി തട്ടിപ്പ് സംഘം പണം പിന്‍വലിക്കുകയായിരുന്നു.

നൈജീരിയയിലെ കുപ്രസിദ്ധ ഓണ്‍ലൈന്‍ തട്ടിപ്പ് വീരന്‍ ഫെലിക്‌സ് ഇവ്ഡുബിയസ്റ്റിന്റെ (ഇയാള്‍ ഇപ്പോള്‍ കൊല്‍ക്കത്ത ജയിലിലാണ്) സംഘാംഗങ്ങളാണ് ഈ തട്ടിപ്പിന് നേതൃത്വം നല്‍കിയതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പൂജപ്പുരയിലെ ഒരു ഡോക്ടറുടെ അക്കൗണ്ടില്‍ നിന്ന് മോസ്‌കോയിലെ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ച സംഭവവും ഇന്‍റര്‍നെറ്റിലൂടെ എറണാകുളത്ത് ഹോട്ടല്‍ ബുക്ക് ചെയ്തയാളുടെ പണം ലണ്ടനിലെ വ്യാജ അക്കൗണ്ടുകളിലേക്ക് മാറ്റപ്പെട്ടതുമാണ് ഈ മേഖലയിലെ പുതിയ കേസുകളെന്ന് കേരള പോലീസ് ഹൈടെക് സെല്‍ അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് വിനയകുമാരന്‍ നായര്‍ പറയുന്നു.

ഇന്‍റര്‍നെറ്റ് ബാങ്കിങ് മേഖലയിലെ പുതിയ തട്ടിപ്പ് രീതിക്ക് 'ഓപ്പറേഷന്‍ ഹൈറോളര്‍'(Operation High Roller) എന്നാണ് പേര്. പ്രശസ്ത ആന്‍റി വൈറസ് സോഫ്റ്റ് വേര്‍ നിര്‍മാതാവായ മക്അഫിയും ഓണ്‍ലൈന്‍ സുരക്ഷാവെണ്ടറായ ഗാര്‍ഡിയന്‍ അനലിറ്റിക്കുമാണ് ഇന്‍റര്‍നെറ്റ് ബാങ്കിങ് തട്ടിപ്പിലെ പുതിയ പ്രവണതയ്ക്ക് ഈ പേരിട്ടിട്ടുള്ളത്.

സിയൂസ് (zeus), സ്‌പൈ ഐ (spy eye) എന്നീ സോഫ്റ്റ്‌വേറുകളുപയോഗിച്ചാണ് ബാങ്ക് അക്കൗണ്ടുകളിലേക്ക് തട്ടിപ്പുകാര്‍ നുഴഞ്ഞുകയറുന്നത്. ആയിരക്കണക്കിന് അക്കൗണ്ടുകള്‍ പരിശോധിച്ച് തട്ടിപ്പ് നടത്താന്‍ സാധ്യതയുള്ളവ തിരഞ്ഞെടുത്ത് നല്‍കാന്‍ ഈ സോഫ്റ്റ്‌വേറുകള്‍ക്ക് കഴിയുന്നു. ഉപയോക്താവ് ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് പണം മാറുമ്പോള്‍ കീ-ഇന്‍ ചെയ്യുന്ന യൂസര്‍നെയിമും പാസ്‌വേര്‍ഡും മോഷ്ടിക്കാന്‍ ഈ സോഫ്റ്റ് വേറുകള്‍ക്ക് കഴിയുന്നു. ഈ സമയമത്രയും ഉപയോക്താവിന്റെ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ 'പ്ലീസ് വെയ്റ്റ്' സന്ദേശം കാണിക്കുന്നുണ്ടാവും.

രണ്ടാംഘട്ട സുരക്ഷാസംവിധാനമായി ഫോണിലൂടെ നല്‍കുന്ന പാസ്‌വേര്‍ഡ് മോഷ്ടിക്കാന്‍ വ്യാജ സിംകാര്‍ഡുകള്‍ തട്ടിപ്പുകാര്‍ നേരത്തേ കരസ്ഥമാക്കിയിരിക്കും. കൊച്ചിയിലെ ഡോക്ടറിന്റെ സംഭവത്തില്‍ അദ്ദേഹത്തിന്റെ ഫോണിന്റെ സിംകാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് അസമിലെ ഗുവാഹതിയില്‍ നിന്നാണ് ഇവര്‍ സംഘടിപ്പിച്ചത്. മൊബൈല്‍ കമ്പനിയെ, ഡോക്ടറിന്റെ പേരിലുള്ള വ്യാജ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കി കബളിപ്പിച്ചായിരുന്നു ഡ്യൂപ്ലിക്കേറ്റ് സിംകാര്‍ഡ് ഇവര്‍ കരസ്ഥമാക്കിയിരുന്നത്.

ഇന്‍റര്‍നെറ്റ് ബാങ്കിങ്, എ.ടി.എം തട്ടിപ്പ് തടയാന്‍ ബാങ്കുകളും നാഷണല്‍ പേയ്‌മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (ബാങ്കുകള്‍ക്ക് വേണ്ടി എ.ടി.എം സംവിധാനം ഏകോപിപ്പിക്കുന്ന സ്ഥാപനം) പരിശ്രമിക്കുന്നുണ്ടെങ്കിലും നുഴഞ്ഞുകയറ്റക്കാരുടെ കുബുദ്ധി വന്‍ വെല്ലുവിളിയാകുന്നുണ്ട്.

ഓണ്‍ലൈന്‍ / എ.ടി.എം.
ഇടപാട് നടത്തുമ്പോള്‍ ശ്രദ്ധിക്കാന്‍

1. കഴിയുന്നതും പണമിടപാട് സ്‌ക്രീനില്‍ തെളിയുന്ന വെര്‍ച്വല്‍ കീ ബോര്‍ഡ് ഉപയോഗിച്ച് യൂസര്‍നെയിമും പിന്‍ നമ്പരും കീ-ഇന്‍ ചെയ്യുക
2. ബാങ്കുകളുടെ കെ.വൈ.സി (നൊ യുവര്‍ കസ്റ്റമര്‍) നടപടിക്രമങ്ങളോട് സഹകരിക്കുക
3. എല്ലാ ദിവസവും ബാലന്‍സ് പരിശോധിക്കുക
4. ഒഴിഞ്ഞ സ്ഥലങ്ങളിലെ എ.ടി.എമ്മുകള്‍ ഉപയോഗിക്കാതിരിക്കുക
5. നിങ്ങള്‍ ഇ-മെയിലില്‍ ലഭിക്കുന്ന ഏതെങ്കിലും സന്ദേശത്തിലെ ലിങ്ക് ക്ലിക്ക് ചെയ്ത് ബാങ്കുകളുടെ വെബ്‌സൈറ്റിലേക്ക് പോകരുത്. ബാങ്കുകളുടെ വെബ്‌സൈറ്റ് സ്‌ക്രീനില്‍ തെളിയുമ്പോള്‍ http എന്നതിനുപകരം https ഉണ്ടോയെന്ന് ഉറപ്പുവരുത്തുകയും വേണം.
6. ഇന്‍റര്‍നെറ്റ് ഇടപാട് നടത്തുമ്പോള്‍, സമ്മാനം ലഭിച്ചതിന്‍േറയും ഷോപ്പിങ്ങിന്‍േറയും സന്ദേശങ്ങള്‍ സ്‌ക്രീനില്‍ വന്നാല്‍ (പോപ് അപ് ) അവ അവഗണിക്കുക.
7. പേയ്‌മെന്‍റ് കോര്‍പ്പറേഷന്റെ നിര്‍ദേശ പ്രകാരം ചില ബാങ്കുകളുടെ എ.ടി.എമ്മില്‍ പണം തിരിച്ചുപോകല്‍ ( നിശ്ചിത സമയത്തിനുള്ളില്‍ പണമെടുത്തില്ലെങ്കില്‍ എ.ടി.എമ്മിലേക്ക് പണം തിരിച്ചുപോകുന്ന സംവിധാനം) നിര്‍ത്തലാക്കിയിട്ടുള്ളകാര്യം ശ്രദ്ധിക്കുക.

Saturday, May 26, 2012

ആന്‍ഡ്രോയിഡ് ജെല്ലിബീന്‍ ജൂണില്‍



ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റം വേര്‍ഷനായ ജെല്ലിബീന്‍ ജൂണില്‍ ഗൂഗിള്‍ പരിചയപ്പെടുത്താന്‍ സാധ്യത. ഡിസംബറോടെ ഈ ഒഎസ് ലഭ്യമായിത്തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ആന്‍ഡ്രോയിഡിന്റെ 5.0 വേര്‍ഷനായാകും ജെല്ലിബീന്‍ എത്തുക. പേരിന്റെ കാര്യത്തില്‍ ഇപ്പോഴും ഒരു സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും മുന്‍ ആന്‍ഡ്രോയിഡ് പതിപ്പുകളുടെ പേര് വെച്ച് നോക്കുമ്പോള്‍ ജെല്ലിബീന്‍ തന്നെയാകും ഗൂഗിള്‍ തെരഞ്ഞെടുക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്.
ജൂണ്‍ അവസാനം നടക്കുന്ന വാര്‍ഷിക ഐ/ഒ ഡെവലപര്‍ കോണ്‍ഫറന്‍സില്‍ വെച്ച് ഗൂഗിളില്‍ നിന്ന് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. ജെല്ലിബീനില്‍ ഏതെല്ലാം സവിശേഷതകളാണ് ഗൂഗിള്‍ ഉള്‍പ്പെടുത്തുകയെന്ന് വ്യക്തമല്ല. ഐഒഎസില്‍ സിരി ശബ്ദാധിഷ്ഠിത പ്രോഗ്രാം പോലെ ഒരു സൗകര്യം ജെല്ലിബീന്‍ ഒഎസില്‍ ഗൂഗിളും അവതരിപ്പിക്കാനിടയുള്ളതായും ചില റിപ്പോര്‍ട്ടുകളുണ്ട്.
ജെല്ലിബീന്‍ ഈ വര്‍ഷാവസാനത്തോടെ എത്തുമെന്ന് റിപ്പോര്‍ട്ട് ചെയ്തത് വോള്‍സ്ട്രീറ്റ് ജേണലാണ്. എന്നാല്‍ ഗൂഗിളില്‍ നിന്ന് ഇതിന് അനുകൂലമായോ പ്രതികൂലമായോ ഉള്ള പ്രതികരണങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. നിലവില്‍ ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് അഥവാ ആന്‍ഡ്രോയിഡ് 4.0യാണ് ഏറ്റവും പുതിയ ഒഎസ് വേര്‍ഷന്‍. ഈ വേര്‍ഷന്‍ തന്നെ മിക്ക ആന്‍ഡ്രോയിഡ് ഫോണുകളിലും ഇത് വരെ എത്തിയിട്ടില്ല. ഇപ്പോഴും അധികം ഫോണുകളും ജിഞ്ചര്‍ബ്രഡിലാണ് പ്രവര്‍ത്തിക്കുന്നത്.
Related Posts Plugin for WordPress, Blogger...

വ്യൂസോണികിന്റെ ആന്‍ഡ്രോയിഡ് ഐസിഎസ് ടാബ്‌ലറ്റിന് 22 ഇഞ്ച്!



ടാബ്‌ലറ്റുകളെന്നാല്‍ എന്താണ്? വലുപ്പത്തില്‍ സ്മാര്‍ട്‌ഫോണുകള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കും ഇടയിലായുള്ള ഒരു ഉത്പന്നം അല്ലേ? അപ്പോള്‍ ശരി ഇനി പറയൂ ഒരു ടാബ്‌ലറ്റിന്റെ സ്‌ക്രീന്‍ വലുപ്പം എത്ര വരെ പോകാം? 7, 10, 13 തുടങ്ങിയ വ്യത്യസ്തമായ വലുപ്പമായിരിക്കും പലര്‍ക്കും പറയാനുണ്ടാകുക. പരമാവധി സ്‌ക്രീന്‍ വലുപ്പം അവതരിപ്പിച്ചത് തോഷിബയാണ്. ഇപ്പോഴിതാ വ്യൂസോണിക്കും ഒരു പുതിയ ടാബ്‌ലറ്റുമായി എത്തിയിരിക്കുന്നു. 22 ഇഞ്ചാണ് ഈ ടാബ്‌ലറ്റ്. മാത്രമല്ല, ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ഐസിഎസാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്.
ഇന്ന് വിപണിയില്‍ ലഭ്യമായ ടാബ്‌ലറ്റുകളുടെ ശരാശരി വലുപ്പം 10 ഇഞ്ചാണ്. അതിനേക്കാള്‍ 12 ഇഞ്ച് കൂടുതലുള്ള വ്യൂസോണിക് ടാബ്‌ലറ്റ് ഈ വര്‍ഷത്തെ കമ്പ്യൂട്ടെക്‌സില്‍ അവതരിപ്പിക്കാനാണ് പദ്ധതി.
കൊണ്ടുനടക്കാന്‍ എളുപ്പത്തിന് വേണ്ടിയാണ് ടാബ്‌ലറ്റ് എന്നാശയം അവതരിപ്പിക്കപ്പെട്ടതെങ്കിലും വ്യൂസോണികിന്റെ 22 ഇഞ്ച് വലുപ്പമാണ് എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത്. ഒരു പോര്‍ട്ടബിള്‍ ഉത്പന്നത്തിന് ഈ വലുപ്പം എങ്ങനെ ഗുണകരമാകും എന്ന സംശയവും പൊതുവെയുണ്ട്. 22 ഇഞ്ചില്‍ ടാബ്‌ലറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉത്പന്നം എങ്ങനെയുണ്ടാകുമെന്നാണ് ഒരു പ്രധാന സംശയം.
എന്നാല്‍ 22 ഇഞ്ച് എന്നതിലുപരി ഈ ഉത്പന്നത്തിന്റെ ഹാര്‍ഡ്‌വെയര്‍ സവിശേഷതകള്‍ എന്തെല്ലാമാണെന്ന് അറിവായിട്ടില്ല. കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ക്ക് കമ്പ്യൂട്ടെക്‌സ് മേള വരെ കാത്തിരിക്കേണ്ടി വരുമെന്ന് തന്നെയാണ് കരുതുന്നത്. തായ്‌പെയില്‍ നടക്കുന്ന മേള ജൂണ്‍ 5 മുതല്‍ 9 വരെയാണ്.
ടാബ്‌ലറ്റ് എന്നാശയത്തെ ആപ്പിള്‍ പ്രശസ്തമാക്കിയതോടെ ഈ വിഭാഗത്തിലേക്ക് ചെറുതും വലുതുമായ കമ്പനികളുടെ ഉത്പന്നങ്ങള്‍ കുമിഞ്ഞുകൂടാന്‍ തുടങ്ങി. ടാബ്‌ലറ്റുകള്‍ സാധാരണമായപ്പോള്‍ അവയുടെ ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍, ഡിസൈന്‍ വശങ്ങളെ വ്യത്യസ്തമാക്കാനായിരുന്നു പിന്നീടുള്ള ശ്രമങ്ങള്‍. അതില്‍ പ്രധാനമാണ് ടാബ്‌ലറ്റുകളുടെ വലുപ്പം.
തോഷിബ വമ്പന്‍ ടാബ്‌ലറ്റുമായി രംഗത്തെത്തുന്നു എന്ന വാര്‍ത്തകള്‍ പുറത്തായി കഴിഞ്ഞ ഉടനെ ചര്‍ച്ചകള്‍ ഈ ടാബ്‌ലറ്റിനെ കേന്ദ്രീകരിച്ചായിരുന്നു. ഇനിയിതാ ഒരു പുതിയ വിഷയം. 22 ഇഞ്ച് ടാബ്‌ലറ്റ്! എങ്ങനെയുണ്ടാകും ഈ ടാബ്‌ലറ്റ്? ടാബ്‌ലറ്റ് എന്ന് വിളിക്കാമോ അതിനെ?

Friday, May 25, 2012


തയ്യാറാക്കാം വ്യത്യസ്തമായ ഫെയ്‌സ്ബുക്ക് ടൈംലൈന്‍ കവറുകള്‍


ഓരോ കാലത്തേയും അപ്‌ഡേറ്റുകളെ വര്‍ഗ്ഗീകരിച്ച് വെക്കുന്നതാണോ ഫെയ്‌സ്ബുക്ക് ടൈംലൈന്‍ ഉപയോഗിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത്. അതോ ഫെയ്‌സ്ബുക്ക് പേജിന് ഒരു ആല്‍ബം ഇഫക്റ്റ് ലഭിക്കുന്നു എന്ന ഘടകത്തിനും പ്രാധാന്യമുണ്ടോ? എന്തു തന്നെയായാലും ടൈംലൈനില്‍ മികച്ച ഫോട്ടോ കവര്‍ നല്‍കാന്‍ എല്ലാവരും ശ്രദ്ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാകുകയാണ് എല്ലാവരുടേയും ലക്ഷ്യം. വിവിധ ഫോട്ടോ എഡിറ്റിംഗ് ടൂളുകള്‍ ഉപയോഗിച്ച് അങ്ങനെ മികച്ച ടൈംലൈന്‍ കവറുകള്‍ തയ്യാറാക്കുന്നവരും ഉണ്ട്. ഇനി ഇത്തരം ഫോട്ടോ എഡിറ്റിംഗ് ടൂളുകളില്‍ നിപുണരല്ലാത്തവര്‍ക്കും മികച്ച ടൈംലൈന്‍ കവറുകള്‍ സൃഷ്ടിച്ച് കൂട്ടുകാരെ ഞെട്ടിക്കാം.
എങ്ങനെ ആകര്‍ഷകമായ ടൈംലൈന്‍ കവറുകള്‍ തയ്യാറാക്കാം? ഫെയ്‌സ്ബുക്ക് ടൈംലൈന്‍ കവറുകള്‍ തയ്യാറാക്കാന്‍ സഹായിക്കുന്ന 7 ടൂളുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അതില്‍ നിന്ന് നിങ്ങള്‍ക്കേറ്റവും ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കൂ.
കവര്‍കാന്‍വാസ്
കവര്‍കാന്‍വാസ് ഉപയോഗിച്ച് മൂന്ന് തരത്തിലുള്ള കവര്‍ ഫോട്ടോകള്‍ നിങ്ങള്‍ക്ക് തയ്യാറാക്കാവുന്നതാണ്. അതില്‍ ഒന്നാമത്തേത് ഫോട്ടോ മാത്രം ഉപയോഗിച്ചാണ്. രണ്ടാമത്തേത് നിങ്ങളുടെ പേരിലെ അക്ഷരങ്ങള്‍ ഉപയോഗിച്ച്, മൂന്നാമത്തേത് ഫോട്ടോയും പേരും ഉള്‍പ്പെടുത്തി. പരീക്ഷിച്ചു നോക്കൂ.
മൈ എഫ്ബി കവേര്‍സ്
നിങ്ങളുടെ ഇഷ്ടത്തിന് ഫോട്ടോ വലുതാക്കി, റൊട്ടേറ്റ് ചെയ്ത്, മടക്കിയൊതുക്കി അങ്ങനെ വേണ്ടതിനനുസരിച്ച് ഫോട്ടോയെ മാറ്റിയെടുത്ത് ഒരു അടിപൊളി ടൈംലൈന്‍ കവര്‍ ഈ സൈറ്റില്‍ നിന്നും ഉണ്ടാക്കാം. സേപിയ, ബ്ലാക്ക് ആന്റ് വൈറ്റ്, എമ്പോസ്, സ്‌കെച്ച് എന്നിങ്ങനെ വിവിധ ഫോട്ടോ ഇഫക്റ്റുകളും ഇതിലുണ്ട്. നിങ്ങളുടെ സുഹൃത്തുക്കളുമായി ഈ ടൂള്‍ ഷെയര്‍ ചെയ്യുകയുമാവാം.
പിക് സ്‌കേറ്റര്‍
ടൈംലൈന്‍ കവര്‍ ആകര്‍ഷകമാക്കാന്‍ നിങ്ങളെ പിക് സ്‌കേറ്റര്‍ സഹായിക്കും. കവറുകള്‍ ബ്രൗസറുകളിലാണ് തയ്യാറാക്കപ്പെടുന്നതെന്നും അതിനായി പ്രത്യേകം സര്‍വ്വര്‍ ഉപയോഗിക്കുന്നില്ലെന്നുമുള്ള സൈറ്റിന്റെ അവകാശവാദം സൈറ്റിന്റെ ഉപയോഗം കൂടുതല്‍ സുരക്ഷിതമാണെന്നാണ് കാണിക്കുന്നത്. ഫോട്ടോ ആല്‍ബം, സുഹൃത്തുക്കളുടെ ഫോട്ടോകള്‍, അതുമല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടമുള്ള ഏതെങ്കിലും ഫോട്ടോകള്‍ കവറിനായി തെരഞ്ഞെടുക്കാം.
ധാരാളം ഫോട്ടോകള്‍ ഉള്‍പ്പെടുന്നതിനാല്‍ ഇതിന്റെ പേരു പോലെ ചിതറിക്കിടക്കുന്ന നിലയിലാണ് കാണുക. ഇത് സൗജന്യ വേര്‍ഷനായും പ്രീമിയം (നിശ്ചിത തുക നല്‍കി വാങ്ങാവുന്ന) വേര്‍ഷനായും ലഭിക്കും. സൗജന്യ വേര്‍ഷനില്‍ േ്രഗ സ്‌കെയില്‍ ഇഫക്റ്റാണ് ലഭിക്കുക. പ്രീമിയം വേര്‍ഷനില്‍ സേപിയ, വിന്റേജ്, പിങ്ക്, ഗ്ലോ തുടങ്ങി വിവിധ ഫോട്ടോ ഇഫക്റ്റുകള്‍ ലഭിക്കും.
സൗജന്യവേര്‍ഷനാണ് ഉപയോഗിക്കുന്നതെങ്കില്‍ ആ ഫോട്ടോയില്‍ സൈറ്റിന്റെ വാട്ടര്‍മാര്‍ക്ക് ഉണ്ടാകും.
ഫെയ്‌സ് ഇറ്റ് പേജസ്
ഒരു പെയ്ഡ് സര്‍വ്വീസാണിത്. ഇതുപയോഗിച്ച് ഫെയ്‌സ്ബുക്ക് ഫാന്‍ പേജ്, ഫാന്‍സ് ഗേറ്റ്, പ്രമോ/കൂപ്പണ്‍, ബ്ലോഗ് ഫീഡുകള്‍ തുടങ്ങിയവയും തയ്യാറാക്കാം.
ടൈംലൈന്‍ കവര്‍ ബാനര്‍
ഫെയ്‌സ്ബുക്ക് ടൈംലൈന്‍ കവറുകള്‍ക്ക് ഇണങ്ങുന്ന ഒരു ടൂളാണ് ടൈംലൈന്‍ കവര്‍ ബാനര്‍. സൗജന്യ ഓണ്‍ലൈന്‍ സര്‍വ്വീസാണിത്. വിവിധ ടൈംലൈന്‍ കവറുകളുടെ ഗ്യാലറിയും കാണാം. കവറുകളില്‍ വാട്ടര്‍മാര്‍ക്കുകളില്‍ കാണില്ല എന്നതാണ് ഈ ടൂളിന്റെ ഒരു പ്രധാന ഗുണം.
കവര്‍ ജംഗ്ഷന്‍
ചിത്ര ഗുണമേന്മ കൂടിയ ഫെയ്‌സ്ബുക്ക് കവറുകളാണ് കവര്‍ ജംഗ്ഷന്‍ വെബ്‌സൈറ്റ് വാഗ്ദാനം ചെയ്യുന്നത്.
കവര്‍ ഫോട്ടോ മാജിക്
വെറും രണ്ട് ഘട്ടങ്ങളിലൂടെ ആകര്‍ഷകമായ ടൈംലൈന്‍ കവറുകള്‍ തയ്യാറാക്കാന്‍ സഹായിക്കുന്ന വെബ്‌സൈറ്റാണ് കവര്‍ ഫോട്ടോ മാജിക്.  ഡെസ്‌ക്ടോപ്, ഫാഷന്‍, മള്‍ട്ടി ഫ്രെയിം തുടങ്ങി വിവിധ വിഭാഗങ്ങളിലായുള്ള സാമ്പിളുകളും ലഭ്യമാണ്.

ആന്‍ഡ്രോയിഡ് കമ്പ്യൂട്ടര്‍ 5,000 രൂപയ്ക്ക്


ആന്‍ഡ്രോയിഡ് ടാബ്‌ലറ്റ്, സ്മാര്‍ട്‌ഫോണ്‍ ഉത്പന്നങ്ങള്‍ ദിനംപ്രതിയെന്നോണം വിപണിയില്‍ ഇറങ്ങുന്നുണ്ട്. ഗൂഗിളിന്റെ ഈ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍, ലാപ്‌ടോപ് എന്നിവയെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതെ ആന്‍ഡ്രോയിഡ് ഒഎസില്‍ നമുക്കിപ്പോള്‍ കമ്പ്യൂട്ടറും ലാപ്‌ടോപും പ്രവര്‍ത്തിപ്പിക്കാം. അതിനായി ആന്‍ഡ്രോയിഡ് ഐസിഎസ് ഓപറേറ്റിംഗ് സിസറ്റത്തിലധിഷ്ഠിതമായ ഒരു തമ്പ് ഡ്രൈവ് പരിചയപ്പെടുത്തുകയാണ് ഒരു ചൈനീസ് കമ്പനി. ഈ തമ്പ് ഡ്രൈവ് ഉപയോഗിച്ച് ഏത് സിസ്റ്റത്തേയും ആന്‍ഡ്രോയിഡ് ഒഎസില്‍ പ്രവര്‍ത്തിപ്പിക്കാം.
എംകെ802 എന്നാണ് തമ്പ് ഡ്രൈവിന് നല്‍കിയിരിക്കുന്ന പേര്. 1 ജിഗാഹെര്‍ട്‌സ് വേഗതയുള്ള കോര്‍ടക്‌സ് എ8 പ്രോസസര്‍ അല്ലെങ്കില്‍ ഓള്‍വിന്നര്‍ എ10 ആണ് ഈ ഡ്രൈവിലുള്‍പ്പെടുന്നത്. 4ജിബി ഇന്റേണല്‍ സ്റ്റോറേജും 512 എംബി റാമും ഇതിലുണ്ട്. വൈഫൈ, യുഎസ്ബി 2.0 പോര്‍ട്ടുകള്‍, എച്ച്ഡിഎംഐ എന്നിവയാണ് ഇതിലെ കണക്റ്റിവിറ്റി സവിശേഷതകള്‍. 32ജിബി വരെ മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണ നല്‍കുന്ന കാര്‍ഡ് സ്ലോട്ടും ഡ്രൈവിലുണ്ട്.
1080 പിക്‌സല്‍ എച്ച്ഡിഎംഐ പോര്‍ട്ട് മികച്ച വീഡിയോ ആസ്വാദനത്തിന് വഴിയൊരുക്കുന്നു. വീഡിയോ ആസ്വാദനത്തിന് ഒരു എച്ച്ഡിഎംഐ കേബിളും ആവശ്യമാണ്. വെര്‍ച്വല്‍ ആന്‍ഡ്രോയിഡ് കീബോര്‍ഡ്, വയര്‍ലസ് കീബോര്‍ഡ്, മൗസ് എന്നിവയെല്ലാം വേറെ വാങ്ങേണ്ടതുണ്ട്. ഒഎസ് ആന്‍ഡ്രോയിഡ് ആണെങ്കിലും ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ആക്‌സസ് ഉണ്ടാകില്ല. അതിനാല്‍ തേഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ സ്റ്റോറുകളെ ആശ്രയിക്കേണ്ടി വരും.
ഓള്‍വിന്നര്‍ എ10 ചിപ് ഡെബിയാന്‍, ഉബുണ്ടു, അല്ലെങ്കില്‍ ഏതെങ്കിലും ലിനക്‌സ് വേര്‍ഷന്‍ മൈക്രോഎസ്ഡി കാര്‍ഡ് വഴി പ്രവര്‍ത്തിപ്പിക്കാം. ഏകദേശം 5,000 രൂപയാണ് ഡ്രൈവിന്റെ വില. തമ്പ് ഡ്രൈവ് ഇവിടെ നിന്നും വാങ്ങാം.
Related Posts Plugin for WordPress, Blogger...

സെര്‍ച്ചിന് ദൃശ്യമുഖം നല്‍കി യാഹൂവിന്റെ 'ആക്‌സിസ്'







ഇന്റര്‍നെറ്റ് സെര്‍ച്ചിനെ പുനര്‍നിര്‍ണയിക്കാന്‍ നടക്കുന്ന ശ്രമത്തില്‍ യാഹൂവും പങ്കുചേരുന്നു. അതിന്റെ ഭാഗമായി, ദൃശ്യരൂപത്തില്‍ സെര്‍ച്ച്ഫലങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ സഹായിക്കുന്ന 'ആക്‌സിസ്' (Axis) എന്ന മൈബൈല്‍ ആപ്ലിക്കേഷന്‍ യാഹൂ അവതരിപ്പിച്ചു.

ഐഫോണ്‍, ഐപാഡ്, ഐപോഡ് ടച്ച് എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ആക്‌സിസ് ബ്രൗസര്‍ ബുധനാഴ്ചയാണ് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ പുറത്തിറക്കിയത്. മറ്റ് മൊബൈല്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ആക്‌സിസ് വേര്‍ഷനുകള്‍ പണിപ്പുരയിലാണെന്നും യാഹൂ പറയുന്നു.

മൊബൈല്‍ ആപ്ലിക്കേഷന്‍ മാത്രമല്ല, ഡെസ്‌ക്‌ടോപ്പുകളിലും ലാപ്‌ടോപ്പുകളിലും വിവിധ ബ്രൗസറുകളിലെ പ്ലഗ്ഗ്-ഇന്‍ ആയും ആക്‌സിസ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.

പരമ്പരാഗത സെര്‍ച്ച് എന്‍ജിനുകള്‍ ലിങ്കുകളുടെ ഒരു പട്ടികയായാണ് സെര്‍ച്ച്ഫലങ്ങള്‍ നല്‍കാറ്. എന്നാല്‍, ചെറുചിത്രങ്ങളുടെ കൂട്ടമായി ദൃശ്യരൂപത്തിലാണ് ആക്‌സിസ് ഉപയോഗിക്കുമ്പോള്‍ സെര്‍ച്ച്ഫലങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.

മൈക്രോസോഫ്റ്റ് ബിംഗ് സെര്‍ച്ച് എന്‍ജിന്‍ കാര്യമായ പരിഷ്‌ക്കരണങ്ങള്‍ വരുത്തിയത് അടുത്തയിടെയാണ്. വ്യക്തികള്‍, സ്ഥലങ്ങള്‍, സാധനങ്ങള്‍ എന്നിവ ഉള്‍പ്പെടെ 500 മില്യണ്‍ സംഗതികളും, 350 കോടി വിവരങ്ങളും ഉള്‍പ്പെടുത്തിയുള്ള 'നോളജ് ഗ്രാഫ്' ഗൂഗിള്‍ അതിന്റെ സെര്‍ച്ചില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പ്രഖ്യാപിച്ചത് കഴിഞ്ഞയാഴ്ച്ചയാണ്. സെര്‍ച്ചിനെ സ്മാര്‍ട്ടാക്കാന്‍ നടക്കുന്ന ഇത്തരം ശ്രമങ്ങളുടെ ഭാഗമാവുകയാണ് യാഹൂവും.

ഗവേഷണസ്ഥാപനമായ കോംസ്‌കോര്‍ നല്‍കുന്ന വിവരമനുസരിച്ച്, അഞ്ചുവര്‍ഷം മുമ്പ് യു.എസ്.സെര്‍ച്ച് മാര്‍ക്കറ്റില്‍ യാഹൂവിന്റെ വിഹിതം 25 ശതമാനമായിരുന്നു, ഇപ്പോഴത് വെറും 13.5 ശതമാനം മാത്രം. അഞ്ചുവര്‍ഷം മുമ്പ് സെര്‍ച്ചില്‍ മൈക്രോസോഫ്റ്റിന്റെ പങ്ക് 9.4 ശതമാനമായിരുന്നത്, ബിംഗ് വഴി ഇപ്പോള്‍ 15.4 ശതമാനമായി. അതേസമയം, അഞ്ചുവര്‍ഷം മുമ്പ് ഗൂഗിളിന്റെ വിഹിതം 56 ശതമാനമായിരുന്നത് ഇപ്പോള്‍ 66 ശതമാനമായി.

ഒരുകാലത്ത് സെര്‍ച്ച് വിപണിയില്‍ കാര്യമായ പങ്കുണ്ടായിരുന്ന യാഹൂ പിന്നിലായ പശ്ചാത്തലത്തിലാണ് പുതിയ രൂപത്തില്‍ സെര്‍ച്ച് വിപണിയില്‍ സാന്നിധ്യമുറപ്പിക്കാന്‍ യാഹൂവിന്റെ ശ്രമം.

തുടക്കത്തില്‍ ആക്‌സിസ് സെര്‍ച്ച്ഫലങ്ങള്‍ക്കൊപ്പം പരസ്യങ്ങള്‍ കാട്ടാന്‍ യാഹൂ ഉദ്ദേശിക്കുന്നില്ല. എന്നാല്‍, ദൃശ്യഫോര്‍മാറ്റിലാണ് സെര്‍ച്ച്ഫലങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് എന്നതിനാല്‍ ഭാവിയില്‍ വീഡിയോ പരസ്യങ്ങള്‍ക്കും ഗ്രാഫിക്കല്‍ മാര്‍ക്കറ്റിങിനും സാധ്യതയുണ്ട്
 
courtesy mathrubhumi.

Tuesday, May 22, 2012


ദൃശ്യവിപ്ലവം സൃഷ്ടിക്കാന്‍ ആന്‍ഡ്രോയിഡ് കണ്ണട







പത്തുവര്‍ഷംമുമ്പ് ഐപോഡ് അവതരിപ്പിക്കപ്പെടുമ്പോള്‍, വ്യക്തിഗത വിനോദത്തെ അതെങ്ങനെ മാറ്റാന്‍ പോകുന്നുവെന്ന് ആര്‍ക്കും രൂപമുണ്ടായിരുന്നില്ല. ആപ്പിള്‍ അവതരിപ്പിച്ച ആ ഡിജിറ്റല്‍ മ്യൂസിക് പ്ലെയര്‍ വിനോദത്തെ മാത്രമല്ല മ്യൂസിക് വ്യവസായത്തെയും വിപ്ലവകരമായി പുനര്‍നിര്‍ണയിച്ചു.

പോക്കറ്റിലിടാവുന്ന ഡിജിറ്റല്‍ മ്യൂസിക് പ്ലെയറുകളുടെ പ്രളയമാണ് പിന്നീടുണ്ടായത്. യാത്രാവേളയിലും തനിച്ചിരിക്കുമ്പോഴും പ്രഭാതസവാരിക്കിടയിലും, എവിടെവെച്ചും സംഗീതമാസ്വദിക്കാമെന്നു വന്നു.

ഇതിന് സമാനമായ രീതിയില്‍ വീഡിയോ കാണാന്‍ സാധിക്കുമെന്ന് വന്നാലോ. ബസിലോ തീവണ്ടിയിലോ ഇരിക്കുന്ന വേളയില്‍ ഒരു കണ്ണട ധരിക്കുകയും, അതുവഴി 80 ഇഞ്ച് വിസ്താരത്തില്‍ വീഡിയോ ദൃശ്യങ്ങള്‍ ഉയര്‍ന്ന ഗുണനിലവാരത്തില്‍ ആസ്വദിക്കാമെന്നും വന്നോലോ!

തീര്‍ച്ചയായും വ്യക്തിഗത വിനോദത്തിന്റെ പുത്തന്‍ സാധ്യതയാകുമത്.

മുമ്പ് പലതവണ ഈ ആശയം പല കമ്പനികളും നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആദ്യമായി ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടിമീഡിയ കണ്ണട വിപണിയിലെത്തുന്നു.

ഇപ്‌സണ്‍ (Epson) കമ്പനി പുറത്തിറക്കിയ 'മൂവീറിയോ ബിടി-100' (Movierio BT - 100) എന്ന ഉപകരണമാണത്. കാഴ്ചയില്‍ സാധാരണ സണ്‍ഗ്ലാസിനെ അനുസ്മരിപ്പിക്കുന്ന ഈ ഉപകരണം, ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡ് 2.2 ലാണ് പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യ മള്‍ട്ടിമീഡിയ കണ്ണടയാണിത്.

ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഈ 'മള്‍ട്ടിമീഡിയ കണ്ണട' ഉപയോഗിച്ച് 80 ഇഞ്ച് വിസ്താരമുള്ള ഒരു സിമുലേറ്റഡ് സ്‌ക്രീനില്‍ വീഡിയോ കാണാനാകും. ത്രീഡി ദൃശ്യങ്ങളും ഇതില്‍ സാധ്യമാണ്. കഴിഞ്ഞ ഡിസംബറില്‍ ജപ്പാനില്‍ അവതരിപ്പിച്ച ഈ ഉപകരണം, ഇപ്പോള്‍ 699.99 ഡോളറിന് അമേരിക്കയില്‍ വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നു. ആമസോണ്‍ ആണ് വില്‍പ്പനക്കാര്‍, ഏപ്രില്‍ ആറു മുതല്‍ ലഭിച്ചുതുടങ്ങും.


ഈ കണ്ണടയിലുള്ള 'പികോ പ്രൊജക്ടറുകള്‍' (മൊബൈല്‍ പ്രൊജക്ടറുകള്‍), 16 അടി അകലത്തില്‍ 80 ഇഞ്ച് വലിപ്പത്തിലുള്ള പ്രതീതിയാഥാര്‍ഥ്യ ഡിസ്‌പ്ലേയാണ് കണ്ണിന് മുന്നില്‍ സൃഷ്ടിക്കുക. 1 ജിബി ബില്‍ട്ടിന്‍ സ്റ്റോറേജ് കണ്ണടയിലുണ്ട്. മൈക്രോ എസ്ഡിഎച്ച്‌സി (microSDHC) കാര്‍ഡ് സ്ലോട്ട് വഴി വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുകയുമാകാം. വൈഫൈ കണക്ടിവിറ്റിയുമുണ്ട് ഈ വീഡിയോ കണ്ണടയില്‍. ആറുമണിക്കൂര്‍ ഉപയോഗിക്കാന്‍ കഴിയുന്ന റീച്ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയുമുണ്ട് ഇതില്‍. ഇയര്‍ബഡുകള്‍ ഡോള്‍ബി ശബ്ദസംവിധാനം ഒരുക്കിത്തരും.

വീഡിയോ കണ്ണട ബന്ധിപ്പിച്ചിരിക്കുന്നത് ഒരു നിയന്ത്രണ ഉപകരണവുമായാണ്. അഡോബി ഫ്ലാഷിനെ പിന്തുണയ്ക്കുന്ന ഉപകരണമാണിത്. പോക്കറ്റിലിട്ട് നടക്കാവുന്ന ഈ കണ്ണടയില്‍ MPEG 4 വീഡിയോകള്‍ മാത്രമല്ല, ഫയലുകളും മറ്റ് ആപ്ലിക്കേഷനുകളും കാണാം. വെബ്ബ് ബ്രൗസിങും സാധ്യമാണ്. ഈ മള്‍ട്ടിമീഡിയ കണ്ണട വെച്ച് ഉപയോഗിക്കുന്ന വേളയില്‍, കണ്ണടയ്ക്കുള്ളിലൂടെ പുറംലോകം കാണുകയുമാകാം. അതിനാല്‍, ചുറ്റുപാടുകളെക്കുറിച്ചുള്ള ധാരണ നഷ്ടമാകില്ല.

പുതിയ ഉപകരണത്തിന് ആന്‍ഡ്രോയിഡ് അധിഷ്ഠിത ആപ്പ്‌സുകള്‍ (Apps) നിര്‍മിക്കാന്‍ അമേരിക്കയിലെ ഡെവലപ്പര്‍മാരെ ഇപ്‌സണ്‍ ക്ഷണിച്ചിട്ടുണ്ട്.

വ്യക്തിഗത വിനോദത്തെ കാര്യമായി സ്വാധീനിക്കാന്‍ പോകുന്ന ഉപകരണമാണെങ്കിലും, ഇത് വെറുമൊരു വിനോദോപകരണം മാത്രമല്ലെന്ന് ഇപ്‌സണ്‍ പറയുന്നു. വിര്‍ച്വല്‍ പരിശീലനങ്ങള്‍, ത്രീഡി ഡിസൈനിങ് തുടങ്ങിയ മേഖലകളിലും ഇത് ഉപയോഗിക്കാന്‍ കഴിയുമെന്ന് ഇപ്‌സണ്‍ ന്യൂ ബിസിനസ് ഡെവലപ്‌മെന്റ് മേധാവി അന്ന ജെന്‍ പറയുന്നു.

വ്യൂഫോണ്‍ 3 ഇന്ത്യയിലേക്ക്‌







ഏറ്റവും പുതിയ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന എല്‍സിഡികളും പ്ലാസ്മ ഡിസ്‌പ്ലേകളും പ്രൊജക്ടറുകളും വിപണിയിലെത്തിച്ചുകൊണ്ട് ലോകശ്രദ്ധ നേടിയ കമ്പനിയാണ് വ്യൂസോണിക് കോര്‍പറേഷന്‍. അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനി 1987 ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. കാല്‍നൂറ്റാണ്ടുകൊണ്ട് യൂറോപ്യന്‍ ഇലക്‌ട്രോണിക്‌സ് വിപണിയില്‍ ശ്രദ്ധേയ സാന്നിധ്യമാകാന്‍ കമ്പനിക്ക് സാധിച്ചു. മറ്റു കമ്പനികളെല്ലാം തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ഒരുവര്‍ഷം ഗ്യാരന്റി നല്‍കുമ്പോള്‍ മൂന്നു വര്‍ഷത്തെ ഗ്യാരന്റി വാഗ്ദാനം ചെയ്തുകൊണ്ടാണ് വ്യൂസോണിക് ഉപയോക്താക്കളെ ആകര്‍ഷിച്ചത്. ഇന്നിപ്പോള്‍ പ്രതിവര്‍ഷം നൂറുകോടി ഡോളര്‍ വിറ്റുവരവുള്ള വമ്പന്‍ കമ്പനിയായി വ്യൂസോണിക് മാറിക്കഴിഞ്ഞു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വ്യൂഫോണ്‍ എന്ന പേരില്‍ സ്മാര്‍ട്‌ഫോണുകളും കമ്പനി പുറത്തിറക്കുന്നുണ്ട്. സിഡിഎംഎ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണുകള്‍ക്ക് വിപണിയില്‍ മികച്ച പ്രതികരണം ലഭിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ഫോണ്‍ വിപണിയായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലും വ്യൂസോണിക് സാന്നിധ്യമറിയിക്കാന്‍ എത്തിക്കഴിഞ്ഞു.

ഈ വര്‍ഷം ആദ്യം ലാസ്‌വെഗാസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോയില്‍ അവതരിപ്പിക്കപ്പെട്ട വ്യൂഫോണ്‍ 3 എന്ന മോഡലുമായാണ് വ്യൂസോണിക്കിന്റെ ഇന്ത്യന്‍ അരങ്ങേറ്റം. ഇന്ത്യയിലെത്തിയ ആദ്യ ഡ്യുവല്‍ സിം ത്രിജി സിഡിഎംഎ സ്മാര്‍ട്‌ഫോണാണ് വ്യൂഫോണ്‍ 3 എന്ന് കമ്പനി അവകാശപ്പെടുന്നു. റിലയന്‍സ് മൊബൈല്‍ ടെലികോം കമ്പനിയുമായി സഹകരിച്ചുകൊണ്ട് വിപണിയിലെത്തുന്ന ഈ ഫോണിന് 9,990 രൂപയാണ് വില.

വിവിധ സംസ്ഥാനങ്ങളിലൂടെ റോമിങ് നടത്തേണ്ടിവരുന്ന മുന്‍നിര പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കുമാണ് ഡ്യുവല്‍സിം സ്മാര്‍ട്‌ഫോണുകള്‍ ആവശ്യമായിവരിക. അത്തരക്കാരെ ലക്ഷ്യമിട്ടുകൊണ്ടാണ് വ്യൂഫോണ്‍ 3എത്തുന്നതും. ആന്‍ഡ്രോയ്ഡ് 2.3 ജിഞ്ചര്‍ബ്രെഡ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ 3.5 ഇഞ്ച് മള്‍ട്ടിടച്ച് ഡിസ്‌പ്ലേ ആണുള്ളത്. റിസൊല്യൂഷന്‍ 320/480 പിക്‌സല്‍സ്. 800 മെഗാഹെര്‍ട്‌സ് ക്വാല്‍കോം പ്രൊസസര്‍, 512 എംബി റാം എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ കരുത്ത്. മൈക്രോ എസ്ഡി കാര്‍ഡുപയോഗിച്ച് 32 ജിബി വരെ സ്‌റ്റോറേജ് ശേഷി വര്‍ധിപ്പിക്കാനുമാകും.

ത്രിജി, വൈഫൈ, ജിപിഎസ്, ജി-സെന്‍സര്‍, ഇ-കോമ്പസ്, 3.5 എം.എം. ഓഡിയോ ജാക്ക് എന്നിവയെല്ലാ വ്യൂഫോണ്‍ 3യിലുണ്ട്. ഇന്‍ബില്‍ട്ട് വൈഫൈ ഹോട്ട്‌സ്‌പോട്ട് ഉള്ളതിനാല്‍ വ്യൂഫോണ്‍ 3 യെ മോഡം പോലെ ഉപയോഗിക്കാനാകും. ലാപ്‌ടോപ്പുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കും ഇന്റര്‍നെറ്റ് കണക്ടവിറ്റിക്കായി ത്രിജി ഡോങ്കിള്‍ വേറെ വാങ്ങേണ്ടി വരില്ലെന്നര്‍ഥം.

ഫോട്ടോകളുടെ കാര്യത്തിലാണ് വ്യൂഫോണ്‍ 3 ഏറെ നിരാശപ്പെടുത്തുന്നത്. അഞ്ച് മെഗാപിക്‌സല്‍ ക്യാമറയുണ്ടെങ്കിലും എല്‍ഇഡി ഫ്ലാഷ് ഇല്ല. ഫ്രണ്ട് ക്യാമറ ഇല്ലാത്തതിനാല്‍ വീഡിയോ കോളിങിനെക്കുറിച്ചും ആലോചിക്കേണ്ട. എന്‍ട്രിലെവല്‍ ആന്‍ഡ്രോയിഡ് ഫോണുകളിറക്കിക്കൊണ്ട് ഇന്ത്യന്‍ വിപണിയില്‍ ചലനമുണ്ടാക്കുന്ന മൈക്രോമാക്‌സ്, സാംസങ്, എല്‍ജി തുടങ്ങിയ കമ്പനികളോടാകും വ്യൂഫോണിന് മത്സരിക്കേണ്ടിവരുക.

ഈമെയില്‍ സുരക്ഷ: ഗൂഗിളും ഫെയ്‌സ്ബുക്കും കൈകോര്‍ക്കുന്നു




ഗൂഗിളും ഫെയ്‌സ്ബുക്കും ഓണ്‍ലൈന്‍ ലോകത്ത് കീരിയും പാമ്പുമായിരിക്കാം. എന്നാല്‍, ഈമെയില്‍ കെണിയായ 'ഫിഷിങ്' ചെറുക്കുന്ന കാര്യത്തില്‍ അവര്‍ക്ക് സഹകരിക്കാതെ വയ്യ. ഈമെയില്‍ സുരക്ഷയ്ക്കായുള്ള പുതിയ വെബ്ബ് കൂട്ടായ്മ ഇതിന് തെളിവാകുകയാണ്.

ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, യാഹൂ, മൈക്രോസോഫ്ട്, എ.ഒ.എല്‍ എന്നിങ്ങനെ ഈമെയിലും ഓണ്‍ലൈന്‍ സന്ദേശസര്‍വീസുകളും നല്‍കുന്ന 15 കമ്പനികള്‍ ചേര്‍ന്നാണ്, ഫിഷിങ് എന്ന വിപത്തിനെതിരെ പുതിയ വെബ്ബ് കൂട്ടായ്മ പ്രഖ്യാപിച്ചിരിക്കുന്നത്. DMARC.org എന്ന പേരിലുള്ള പുതിയ കൂട്ടായ്മ ഈമെയില്‍ സുരക്ഷ വര്‍ധിപ്പിക്കും.

'ചൂണ്ടയിടീല്‍' എന്നതിന്റെ ഇംഗ്ലീഷ് വാക്കിനെ അനുസ്മരിപ്പിക്കുന്ന പദമാണ് 'ഫിഷിങ്' (phishing). ചൂണ്ടയിടുമ്പോള്‍ മത്സ്യങ്ങളെ കെണിയില്‍ പെടുത്തുകയാണ്. കെണി മനസിലാകാതെ ഇര കൊത്തുന്ന മീന്‍ ചൂണ്ടിയില്‍ കുടങ്ങും.

ശരിക്കു പറഞ്ഞാല്‍ ഇതിന് സമാനമായ ഒന്നാണ് ഈമെയില്‍ ഫിഷിങ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അക്കൗണ്ടുള്ള ഒരാള്‍ ഓണ്‍ലൈന്‍ ബാങ്കിങ് നടത്തുന്നുണ്ടെന്ന് കരുതുക. ബാങ്കിന്റേതെന്ന് തോന്നുന്ന തരത്തിലൊരു ഈമെയില്‍ വന്നാല്‍ (ബാങ്ക് ഇക്കാര്യം അറിഞ്ഞിട്ടു കൂടിയുണ്ടാകില്ല), സ്വാഭാവികമായും ഉപയോക്താവ് അത് വിശ്വസിച്ചേക്കും. പാസ്‌വേഡ് പോലുള്ള രഹസ്യവിവരങ്ങള്‍ കൈമാറിയാല്‍ അക്കൗണ്ടിലെ കാശും നഷ്ടപ്പെട്ടേക്കാം.

ഇങ്ങനെ വ്യാജസന്ദേശങ്ങള്‍ അയച്ച് ഈമെയില്‍ ഉപയോക്താക്കളെ കെണിയില്‍ പെടുത്തുകയും, ബാങ്ക് അക്കൗണ്ട് നമ്പര്‍, പാസ്‌വേഡുകള്‍, ക്രെഡിറ്റ്കാര്‍ഡ് നമ്പറുകള്‍ തുടങ്ങിയവ ചോര്‍ത്തി തട്ടിപ്പ് നടത്തുകയും ചെയ്യുന്ന ഏര്‍പ്പാടിനാണ് ഫിഷിങ് എന്ന് പറയാറ്.

ഫിഷിങ് വ്യാപകമായതോടെ ഈമെയില്‍ ഉപയോക്താക്കള്‍ ആശയക്കുഴപ്പത്തിലും ആശങ്കയിലുമാണ്. ഏത് വിശ്വസിക്കണം ഏത് വിശ്വസിക്കരുതെന്ന് അറിയാന്‍ വയ്യാത്ത അവസ്ഥ. ഈ പശ്ചാത്തലത്തിലാണ് ഫിഷിങ് നേരിടാന്‍ വന്‍കിട കമ്പനികള്‍ പുതിയ കൂട്ടായ്മ രൂപപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.

'ഡൊമെയ്ന്‍-ബേസ്ഡ് മെസ്സേജ് ഓഥന്റൈസേഷന്‍, റിപ്പോര്‍ട്ടിങ് ആന്‍ഡ് കണ്‍ഫോമന്‍സ്' എന്നതിന്റെ ചുരുക്കപ്പേരാണ് ഡി.എം.എ.ആര്‍.സി. പുതിയ ഈമെയില്‍ സ്റ്റാന്‍ഡേര്‍ഡുകള്‍ രൂപപ്പെടുത്തി ഫിഷിങിന് അറുതിവരുത്തുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.

സാധാരണഗതിയില്‍ ഫിഷിങ് സന്ദേശങ്ങളെ ഈമെയിലിലെ സ്പാം ഫില്‍റ്റര്‍ പിടികൂടി സ്പാം ഫോള്‍ഡറിലാക്കിയിട്ടുണ്ടാകും. എന്നാല്‍, സ്പാം ഫോള്‍ഡര്‍ തുറന്നു നോക്കുന്ന യൂസര്‍, അത് ശരിയായ സ്ഥലത്തു നിന്നുള്ളതാണെന്ന് തെറ്റിദ്ധരിച്ച് തുറന്നു നോക്കുകയും കെണിയിലകപ്പെടുകയും ചെയ്യുന്നു.


'ഫിഷിങിന് വിധേയമാകുക എന്നതാണ് ഒരു ഈമെയില്‍ യൂസര്‍ക്കുണ്ടാകാവുന്ന ഏറ്റവും മോശമായ അനുഭവം'-ഡി.എം.എ.ആര്‍.സി. പ്രതിനിധിയും ഗൂഗിളിന്റെ പ്രോഡക്ട് മാനേജരുമായ ആദം ഡൗസ് പറയുന്നു. 'സ്പാം ഫോള്‍ഡറിലേക്ക് ഈമെയില്‍ എത്താതെ നോക്കുകയെന്നതാണ് ഇക്കാര്യം പ്രതിരോധിക്കാനുള്ള മികച്ച മാര്‍ഗം''.

ജീമെയില്‍, യാഹൂ മെയില്‍ എന്നിവയ്ക്ക് പുതിയ സ്റ്റാന്‍ഡേര്‍ഡുകള്‍ നിശ്ചിയിക്കുക എന്ന ലക്ഷ്യത്തോടെ, കഴിഞ്ഞ 18 മാസമായി പേപാല്‍ കമ്പനി ഗൂഗിളും യൂഹുവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ്. ഇപ്പോള്‍ മൂന്ന് കമ്പനികളും ചേര്‍ന്ന് ദിവസവും രണ്ടു ലക്ഷം വ്യാജ പേപാല്‍ ഈമെയിലുകള്‍ തടയുന്നതായി, ഡി.എം.എ.ആര്‍.സിയുടെ ചെയര്‍മാനായ പേപാലിലെ ബ്രെറ്റ് മാക്ഡൗള്‍ അറിയിച്ചു.

മൂന്നു കമ്പനികളും ചേര്‍ന്ന് മറ്റുള്ളവരോട് ഈ പുതിയ നീക്കത്തില്‍ പങ്കു ചേരാന്‍ അഭ്യര്‍ഥിച്ചു. പല കമ്പനികളും ഡി.എം.എ.ആര്‍.സി.പ്രോട്ടോക്കോളുകള്‍ ഉപയോഗിക്കാനാരംഭിച്ചു. കൂടുതല്‍ പേര്‍ ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ ആ പ്രോട്ടോക്കോളുകളിലെ പിഴവുകള്‍ വ്യക്തമാവുകയും, അവ ശരിപ്പെടുത്താന്‍ ശ്രമം തുടങ്ങുകയും ചെയ്തു. അങ്ങനെയാണ് 15 കമ്പനികള്‍ ചേര്‍ന്ന് തിങ്കളാഴ്ച പുതിയ കൂട്ടായ്മ പ്രഖ്യാപിച്ചത്.

നിലവിലുള്ള സങ്കേതങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ഡി.എം.എ.ആര്‍.സി.പ്രോട്ടോക്കോളുകള്‍ രൂപപ്പെടുത്തിയത്. 'സെന്റര്‍ പോളിസി ഫ്രെയിംവര്‍ക്ക്' (SPF), 'ഡൊമെയ്ന്‍കീസ് ഐഡന്റിഫൈഡ് മെയില്‍' (DKIM) എന്നീ സാധാരണ ഈമെയില്‍ സുരക്ഷാ പ്രോട്ടോക്കോളുകളാണ് അടിസ്ഥാനം. എസ്.പി.എഫ്. പരിശോധിക്കുന്നത് ഐപി വിലാസമാണ്. അതേസമയം, ഈമെയിലിന്റെ ഉള്ളടക്ക ഘടനയാണ് ഡി.കെ.ഐ.എം. നോക്കുക.

ഫിഷിങിനെതിരെയുള്ള ആദ്യ കൂട്ടായ്മയല്ല ഡി.എം.എ.ആര്‍.സി. 'ദി ആന്റി-ഫിഷിങ് വര്‍ക്കിങ് ഗ്രൂപ്പ്' എന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘവും ആഗോളതലത്തില്‍ ഫിഷിങിനെതിരെ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പാണ്. (ചിത്രം കടപ്പാട് : howstuffworks.com)

യൂട്യൂബില്‍ ദിവസവും കാണുന്നത് 400 കോടി വീഡിയോ




ഗൂഗിളിന്റെ വീഡിയോ പങ്കിടല്‍ സൈറ്റായ യൂട്യൂബിന്റെ പ്രേക്ഷകര്‍ ഇപ്പോള്‍ ദിവസവും കാണുന്നത് ശരാശരി 400 കോടി വീഡിയോകള്‍. കഴിഞ്ഞ എട്ട് മാസത്തിനിടെ ഇക്കാര്യത്തില്‍ 25 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

അഭൂതപൂര്‍വമായ ഈ മുന്നേറ്റമുണ്ടായത് പ്രധാനമായും രണ്ട് ഘടകങ്ങള്‍ കൊണ്ടാണെന്ന് വിലയിരുത്തപ്പെടുന്നു. പേഴ്‌സണല്‍ കമ്പ്യൂട്ടറുകളില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളിലേക്കും ഇന്റര്‍നെറ്റ് സംവിധാനമുള്ള ടിവികളിലേക്കും യൂട്യൂബ് കുടിയേറുന്നതാണ് അതില്‍ ആദ്യത്തേത്. കൂടുതല്‍ വ്യക്തിപരമാകത്തക്ക വിധം, സോഷ്യല്‍ മീഡിയയോട് അടുത്തു നില്‍ക്കുന്ന രീതിയില്‍ യൂട്യൂബ് അടുത്തയിടെ വരുത്തിയ മാറ്റങ്ങളാണ് രണ്ടാമത്തെ ഘടകം.

ഗൂഗിള്‍ നല്‍കുന്ന കണക്ക് പ്രകാരം, ഇപ്പോള്‍ ഓരോ മിനിറ്റിലും 60 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ വീതം അപ്‌ലോഡ് ചെയ്യപ്പെടുന്നു (2011 മെയില്‍ ഇത് 48 മണിക്കൂര്‍ ആയിരുന്നു). അതുപ്രകാരം, ഒരു ദിവസം അപ്‌ലോഡ് ചെയ്യപ്പെടുന്ന വീഡിയോ മുഴുവന്‍ ഒറ്റയടിക്ക് കണ്ടു തീര്‍ക്കാന്‍ ഏതാണ്ട് പത്തുവര്‍ഷം വേണം!

2006 ല്‍ 165 കോടി ഡോളര്‍ നല്‍കിയാണ് യൂട്യൂബിനെ ഗൂഗിള്‍ സ്വന്തമാക്കിയത്. സെര്‍ച്ചിന് പുറത്ത് ഗൂഗിളിന് വരുമാനമുണ്ടാക്കാന്‍ സഹായിക്കുന്ന ഏറ്റവും പ്രധാന മേഖലയായി യൂട്യൂബ് മാറി. വീഡിയോകള്‍ക്കൊപ്പം കാട്ടുന്ന ഡിസ്‌പ്ലേ പരസ്യങ്ങള്‍ വഴി യൂട്യൂബിന് 500 കോടി ഡോളര്‍ വാര്‍ഷിക വരുമാനം ലഭിക്കുന്നതായി കഴിഞ്ഞയാഴ്ച ഗൂഗിള്‍ വെളിപ്പെടുത്തുകയുണ്ടായി.

ഇപ്പോള്‍ ലോകത്താകമാനം 400 കോടി യൂട്യൂബ് വീഡിയോകള്‍ ദിവസവും പ്ലേ ചെയ്യപ്പെടുന്നുവെങ്കിലും, അതു മുഴുവന്‍ വരുമാനമായി മാറുന്നില്ല. ആഴ്ചയില്‍ 300 കോടി വീഡിയോകളില്‍ നിന്ന് മാത്രമേ വരുമാനം ലഭിക്കുന്നുള്ളൂവെന്ന് കമ്പനി പറയുന്നു.

ഇന്ത്യന്‍ സെര്‍വറുകള്‍ ഉപയോഗിക്കാന്‍ യാഹൂവിനോടും ഗൂഗിളിനോടും ആവശ്യപ്പെടും





ഇന്ത്യയില്‍ തുറന്നുനോക്കുന്ന മുഴുവന്‍ ഈമെയിലുകളും ഇന്ത്യന്‍ സെര്‍വറുകളിലൂടെ വഴിതിരിച്ചുവിടാന്‍, സേവനദാതാക്കളായ യാഹൂവിനോടും ഗൂഗിളിനോടും മറ്റ് കമ്പനികളോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടും. ഇന്ത്യയ്ക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്ത മെയില്‍ അക്കൗണ്ടുകള്‍ക്കും ഇത് ബാധകമാക്കാനാണ് തീരുമാനമെന്ന് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയ്ക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്ത ഈമെയില്‍ അക്കൗണ്ടുകള്‍ രാജ്യത്തിനകത്ത് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് ആവശ്യമെന്ന് കണ്ടാല്‍ അവ നിരീക്ഷിക്കാന്‍ സാധിക്കുന്നില്ല. ഇതിന് പരിഹാരമെന്ന നിലയ്ക്കാണ് പുതിയ നീക്കം.

അടുത്തയിടെ കേന്ദ്ര ആഭ്യന്തരസെക്രട്ടറി ആര്‍.കെ.സിങിന്റെ ഓഫീസില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. എത്രയുംവേഗം ഇക്കാര്യം നടപ്പാക്കാന്‍ വിവിരസാങ്കേതികവിദ്യാ വകുപ്പിനോട് (ഡി.ഐ.ടി) യോഗം ആവശ്യപ്പെട്ടു.

ഈമെയില്‍ സേവനദാതാവായ യാഹൂവിന് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത അക്കൗണ്ടുകള്‍ മുഴുവന്‍ ഇന്ത്യന്‍ സെര്‍വറില്‍ ഓട്ടോമാറ്റിക്കായി കണ്ടെത്താനാകുന്ന കാര്യം യോഗത്തില്‍ പരാമര്‍ശിക്കപ്പെട്ടു. എന്നാല്‍, ഇന്ത്യയില്‍ ഉപയോഗിക്കുന്നതായാലും വിദേശത്ത് രജിസ്റ്റര്‍ ചെയ്ത അക്കൗണ്ടാണെങ്കില്‍ അതിന്റെ ഉള്ളടക്കം വിദേശത്തുള്ള സെര്‍വറുകള്‍ വഴിയാണ് ഇന്ത്യയില്‍ എത്തുന്നത്.

ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികളുടെ ഈമെയില്‍ അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ ഇന്ത്യന്‍ സുരക്ഷാവിഭാഗങ്ങള്‍ക്ക് കഴിയാതെ വന്ന സംഭവമാണ് ഇത്തരമൊരു നീക്കത്തിന് പിന്നില്‍. ഇന്ത്യയ്ക്ക് തുറക്കാന്‍ കഴിയാതിരുന്ന തീവ്രവാദികളുടെ അക്കൗണ്ടുകള്‍ ഒരു യൂറോപ്യന്‍ രാജ്യത്ത് തുറന്നു പരിശോധിക്കാന്‍ കഴിഞ്ഞിരുന്നു. ആ വിദേശരാജ്യത്തെ സെര്‍വറുകളിലായിരുന്നു തീവ്രവാദികളുടെ അക്കൗണ്ടുകള്‍.

മൈക്രോസോഫ്റ്റിന്റെ 'സോഷ്യല്‍': സെര്‍ച്ചും സോഷ്യല്‍നെറ്റ്‌വര്‍ക്കിങും കൈകോര്‍ക്കുന്നു







സോഷ്യല്‍ നെറ്റ്‌വര്‍ക്കിങും സെര്‍ച്ചും സമന്വയിപ്പിച്ചുകൊണ്ട് സൗഹൃദക്കൂട്ടായ്മയ്ക്ക് പുത്തന്‍മുഖം സമ്മാനിക്കുന്ന 'സോഷ്യല്‍' (So.cl) സര്‍വീസ് മൈക്രോസോഫ്റ്റ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.

താത്പര്യമുള്ള സെര്‍ച്ച്ഫലം സുഹൃത്തുക്കളുമായി പങ്കുവെയ്ക്കാനും, അവയില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും, അതുവഴി സമാനചിന്താഗതിക്കാരുമായി ബന്ധപ്പെടാനും അവസരമൊരുക്കുന്ന വെബ്‌സൈറ്റാണ് സോഷ്യല്‍'.

മൈക്രോസോഫ്റ്റിന്റെ ഫ്യൂച്ചര്‍ സോഷ്യല്‍ എക്‌സ്പീരിയന്‍സ് ലാബ്‌സ് (FUSE Labs) പരീക്ഷണാടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് ഈ സൗഹൃദ വെബ്‌സൈറ്റ്. വിദ്യാര്‍ഥികള്‍ സഹകരിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ ചെയ്യുംപോലെ, താത്പര്യമുള്ള വെബ്‌പേജുകള്‍ കണ്ടെത്താനും പങ്കുവെയ്ക്കാനും ഈ വെബ്‌സൈറ്റ് അവസരമൊരുക്കുന്നതായി സോഷ്യല്‍ സൈറ്റിന്റെ സംശയനിവാരണപേജ് പറയുന്നു.

ഈ വെബ്‌സൈറ്റ് അമേരിക്കയിലെ തിരഞ്ഞെടുത്ത സ്‌കൂളുകളിലെയും സര്‍വകലാശാലകളിലെയും വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ഇതുവരെ ലഭ്യമായിരുന്നത്. ഇനിയത് സാധാരണക്കാര്‍ക്കും ഉപയോഗിക്കാം.

പുതിയൊരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ് എന്നു കേള്‍ക്കുമ്പോള്‍, അത് ഫെയ്‌സ്ബുക്കിന്റെയും ട്വിറ്ററിന്റെയുമൊക്കെ പ്രതിയോഗിയെന്നാണ് പൊതുവെ കരുതുക. എന്നാല്‍, സോഷ്യലിന്റെ കാര്യം വ്യത്യസ്തമാണെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. ഇത് ഫെയ്‌സ്ബുക്കുമായി കൂട്ടുചേര്‍ന്നാണ് പ്രവര്‍ത്തിക്കുക.

മറ്റ് നെറ്റ്‌വര്‍ക്ക് സൈറ്റുകളുടെ പ്രതിയോഗി എന്നതിനെക്കാളേറെ, സോഷ്യല്‍ മീഡിയ രംഗത്തെ ഒരു 'പരീക്ഷണം' എന്ന വിശേഷണമാണ് സോഷ്യലിന് ചേരുക. മൈക്രോസോഫ്റ്റിന്റെ ബിംഗ് (Bing) സെര്‍ച്ച് എന്‍ജിന്‍ സങ്കേതമാണ് സോഷ്യല്‍ ഉപയോഗിക്കുമ്പോള്‍ യൂസര്‍മാരുടെ തുണയ്‌ക്കെത്തുക. സെര്‍ച്ച്ഫലങ്ങളായി കിട്ടുന്ന ബാഹ്യലിങ്കുകള്‍ മറ്റുള്ളവരുമായി പങ്കിടാനാകും.

അതേ വിഷയത്തില്‍ താത്പര്യമുള്ളവരെ തിരിച്ചറിയാന്‍ സോഷ്യല്‍ സഹായിക്കും. അവരുടെ കൂട്ടാളികളുടെ ഫീഡുകള്‍ നിരീക്ഷിക്കാനാകും. ഒരേസമയം ഓണ്‍ലൈനില്‍ വീഡിയോ കാണുകയും ചാറ്റ് വഴി വീഡിയോ സംബന്ധിച്ച കമന്റുകള്‍ രേഖപ്പെടുത്താനും 'വീഡിയോ പാര്‍ട്ടികള്‍' (video parties) സഹായിക്കും.

അംഗങ്ങള്‍ക്ക് തങ്ങളുടെ ഫെയ്‌സ്ബുക്ക് ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് സോഷ്യലില്‍ പ്രവേശിക്കാം. എന്നാല്‍, സോഷ്യലിലെ പ്രവര്‍ത്തനങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെടണമെങ്കില്‍ അതിനുള്ള ഓപ്ഷന്‍ പ്രവര്‍ത്തനക്ഷമമാക്കണം.

സാധാരണഗതിയില്‍ വലിയ പബ്ലിസിറ്റിയുടെ അകമ്പടിയോടെയാണ് മൈക്രോസോഫ്റ്റ് അതിന്റെ പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിക്കാറ്. എന്നാല്‍, സോഷ്യലിന്റെ കാര്യത്തില്‍ സംഭവം വ്യത്യസ്തമായിരുന്നു. അതെപ്പറ്റി ഒരു പബ്ലിസിറ്റിയും ഉണ്ടായില്ല. സോഷ്യലിനെക്കുറിച്ച് മൈക്രോസോഫ്റ്റിന് വലിയ പ്രതീക്ഷയില്ല എന്നതിന് തെളിവായി ചില നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഫെയ്‌സ്ബുക്കിന്റെ തുടക്കവും വിദ്യാര്‍ഥികള്‍ക്കിടിയില്‍ പരീക്ഷിച്ചുകൊണ്ടായിരുന്നുവെന്ന കാര്യം 'ഓവം' (Ovum) കണ്‍സള്‍ട്ട്‌സ് കമ്പനിയിലെ വിശകലന വിദഗ്ധന്‍ ഏദന്‍ സോല്ലര്‍ ചൂണ്ടിക്കാട്ടുന്നു. ഗൂഗിള്‍ പ്ലസിലൂടെ പൂര്‍ണതോതിലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സര്‍വീസാണ് ഗൂഗിള്‍ ആരംഭിച്ചതെങ്കില്‍, മൈക്രോസോഫ്റ്റ് കുറച്ചുകൂടി പക്വതയോടെയാണ് ഇക്കാര്യത്തെ സമീപിച്ചിരിക്കുന്നതെന്ന് അദ്ദേഹം വിലയിരുത്തുന്നു.

ബിംഗ് സെര്‍ച്ച് സങ്കേതത്തെ കൂടുതല്‍ പരിഷ്‌ക്കരിക്കാന്‍ സോഷ്യല്‍ പരീക്ഷണം മൈക്രോസോഫ്റ്റിന് അവസരമൊരുക്കുമെന്നും സോല്ലറെ ഉദ്ധരിച്ച് ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

മൈക്രോസോഫ്റ്റും ഫെയ്‌സ്ബുക്കും തമ്മിലുള്ള സഹകരണം കൂടുതല്‍ വര്‍ധിക്കുന്നതിന്റെ തെളിവായും സോഷ്യല്‍ വെബ്‌സൈറ്റിനെ കാണാം. ബിംഗ് സെര്‍ച്ച്ഫലങ്ങളെ ഫെയ്‌സ്ബുക്കുമായി ഭാഗികമായി കൂട്ടിയിണക്കിയത് ഈ മാസം ആദ്യമാണ്.

Sunday, May 20, 2012

പൈറേറ്റ് പേ രംഗത്ത് ; ടോറന്റ് ആരാധകര്‍ സൂക്ഷിക്കുക







മാര്‍ക്കറ്റില്‍ കാശുകൊടുത്താല്‍ കിട്ടുന്ന എന്തും (!) നെറ്റില്‍ സൗജന്യമായി നല്‍കുന്ന പരിപാടിക്ക് പൈറസി എന്നാണ് വിളിപ്പേര്. പൈറസിക്ക് കടല്‍ക്കൊള്ള എന്നും അര്‍ഥമുണ്ട്. ചില്ലറ വില വേണ്ട സോഫ്റ്റ്‌വേറുകള്‍ക്കും മറ്റും തോന്നുന്ന വിലയീടാക്കുന്ന മുതലാളിമാര്‍ക്കെതിരെ ശക്തമായി നിലകൊള്ളുന്ന പ്രസ്ഥാനമായും പൈറസി വാഴ്ത്തപ്പെടുന്നു. എന്തൊക്കെയായാലും സിനിമകളും സോഫ്റ്റ്‌വേറുകളും പുസ്തകങ്ങളും വരെ അടിച്ചുമാറ്റിയെടുക്കാവുന്ന പൈറേറ്റ് ബേയും ടൊറന്റ് ഫ്രീക്കും പോലുള്ള സൈറ്റുകള്‍ക്ക് ആരാധകരേറെയാണ്.

വിനോദ വ്യവസായ മേഖലയും നെറ്റിലെ'കടല്‍ക്കൊള്ള'ക്കാരും തമ്മിലുള്ള യുദ്ധത്തിനും ഏറെ നാളത്തെ പഴക്കമുണ്ട്. പൈറേറ്റഡ് ഫയലുകള്‍ ഡൗണ്‍ലോഡു ചെയ്യുമ്പോള്‍ തായ്‌വേരു തന്നെ മുറിച്ചുമാറ്റുന്ന വിദ്യയുമായി റഷ്യന്‍ കമ്പനിയായ പൈറേറ്റ് പേ (Pirate Pay) രംഗത്തെത്തിയപ്പോള്‍ മൈക്രോസോഫ്റ്റും സോണി മ്യൂസിക്കുമൊക്കെ വന്‍പിന്തുണയുമായി രംഗത്തിറങ്ങിയതും അതുകൊണ്ടാണ്. മൈക്രോസോഫ്റ്റ് ലക്ഷം ഡോളറാണ് പൈറേറ്റ് പേക്ക് നല്‍കിയത്.

ടൊറന്റാണ് ശരിക്കും വന്‍കിട വിനോദവ്യവസായ കമ്പനികളുടെ മുഖ്യശത്രു. എത്ര വലിയ ഫയലുകളായാലും ഇടക്ക് വെച്ച് നെറ്റ് കണക്ഷന്‍ മുറിഞ്ഞു പോയാല്‍ നിര്‍ത്തിയ സ്ഥലത്തുവെച്ച് ഡൗണ്‍ലോഡിങ് തുടങ്ങാവുന്ന വിദ്യയാണ് ടൊറന്റ്. ബിറ്റ് ടൊറന്റ് സോഫ്റ്റ്‌വേര്‍ ഉപയോഗിച്ചാല്‍ ഒരു സിനിമയോ മറ്റോ ഡൗണ്‍ലോഡ് ചെയ്യുന്നതിനിടെ കമ്പ്യൂട്ടര്‍ ഓഫ് ചെയ്താലും കുഴപ്പമുണ്ടാകില്ല.

എന്നാല്‍, നെറ്റിലെ സെര്‍വറുകളിലെ പൈറേറ്റഡ് ഫയലുകള്‍ തിരഞ്ഞു പിടിക്കാന്‍ ബിറ്റ് ടൊറന്റിന് ആശയക്കുഴപ്പമുണ്ടാക്കുന്ന സംവിധാനമാണ് പൈറേറ്റ് പേ. അങ്ങനെ ഡൗണ്‍ലോഡിങ് നടക്കാതെ വരും. ചിലപ്പോള്‍ ഇടക്കുവെച്ച് മുറിഞ്ഞുപോകും.

വന്‍കിട സിനിമകളും മറ്റും പലപ്പോഴുംം റിലീസിങിന് മുമ്പുതന്നെ പൈറേറ്റഡ് വെബ്‌സൈറ്റുകളില്‍ ലഭ്യമാകാറുണ്ട്. കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഇങ്ങനെയുണ്ടാകുന്നതെന്ന് കമ്പനികള്‍ അവകാശപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഇത്തരം പൈറസി നെറ്റ്‌വര്‍ക്കുകള്‍ തടയാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവിടുകയും ചെയ്തു.

വിനോദ വ്യവസായ മേഖലയിലെ വമ്പന്‍മാരായ വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോയ്ക്കും സോണി പിക്‌ചേഴ്‌സിനും വേണ്ടി പൈറേറ്റ് പേ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഇതിനിടെ ആയിരക്കണക്കിനു ഡൗണ്‍ലോഡുകള്‍ തടയാന്‍ കഴിഞ്ഞതായും അവര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ പൈറേറ്റ് പേയുടെ തന്ത്രം ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Friday, May 18, 2012

ഗാലക്‌സി എസ് 3 വിപണിയിലെത്തുംമുമ്പേ സൂപ്പര്‍ഹിറ്റ്‌



സാംസങ് അവതരിപ്പിക്കുന്ന പുതിയ ഗാലക്‌സി എസ് ഫോണിന് 90 ലക്ഷം മുന്‍കൂര്‍ ഓര്‍ഡര്‍ ലഭിച്ചതായി റിപ്പോര്‍ട്ട്.



മെയ് മൂന്നിന് കമ്പനി അവതരിപ്പിച്ച ഗാലക്‌സി എസ് 3 ഫോണ്‍ ആണ് വിപണിയിലെത്തും മുമ്പേ സൂപ്പര്‍ഹിറ്റായി മാറിയിരിക്കുന്നത്.

സാംസങിന്റെ സൂപ്പര്‍ഫോണ്‍ ആണ് ഗാലക്‌സി എസ്. ആ ഫോണിന്റെ മൂന്നാംതലമുറക്ക് ഇത്ര വലിയ പ്രതികരണം ലഭിച്ച കാര്യം 'കൊറിയ എക്കണോമിക്‌സ് ഡെയ്‌ലി'യാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഗാലക്‌സി ഫോണുകളുടെ വന്‍വിജയമാണ്, ഏറ്റവുമധികം സ്മാര്‍ട്ട്‌ഫോണുകള്‍ വില്‍ക്കുന്ന കമ്പനിയെന്ന പദവി നേടാന്‍ സാംസങിനെ സഹായിച്ചത്. 2012 ആദ്യമൂന്നുമാസത്തെ കണക്ക് പ്രകാരം ആപ്പിളിനെ പിന്തള്ളിയാണ് സാംസങ് ഈ നേട്ടം കൊയ്തത്.

4.8 ഇഞ്ച് സ്‌ക്രീനോടു കൂടിയ ഗാലക്‌സി എസ് 3
ആണ്, സാംസങിന്റെ ക്വാഡ്‌കോര്‍ പ്രൊസസര്‍ ഉപയോഗിക്കുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണ്‍. ഗാലക്‌സി എസ് 3യുടെ സ്‌ക്രീന്‍ വലിപ്പം, ഐഫോണിന്റെ ഡിസ്‌പ്ലെ വലുത്താക്കാന്‍ ആപ്പിളിനെ പ്രേരിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. അടുത്ത തലമുറ ഐഫോണില്‍ നാലിഞ്ച് ഡിസ്‌പ്ലെയായിരിക്കും ഉള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഗാലക്‌സി എസ് 3 ആദ്യം വിപണിയിലെത്തുന്നത് മെയ് 29 ന് ജര്‍മനിയിലാണ്. തുടര്‍ന്ന് മറ്റ് രാജ്യങ്ങളിലും ഉപഭോക്താക്കളുടെ പക്കല്‍ ഈ ഫോണെത്തും.

സാംസങിലെ ചിലരെ ഉദ്ധരിച്ചുള്ളതാണ് 'എക്കണോമിക്‌സ് ഡെയ്‌ലി'യുടെ റിപ്പോര്‍ട്ട്. ദക്ഷിണകൊറിയയിലെ സാംസങിന്റെ സ്മാര്‍ട്ട്‌ഫോണ്‍ ഫാക്ടറി പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നതായും, പ്രതിമാസം 50 ലക്ഷം ഹാന്‍ഡ്‌സെറ്റുകള്‍ നിര്‍മിക്കാന്‍ ഇപ്പോഴത്തെ നിലയ്ക്ക് കഴിയുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് : ഇന്ത്യന്‍ സൈറ്റുകള്‍ക്കെതിരെ 'അനോണിമസ്' ആക്രമണം





പ്രമുഖ ഹാക്കര്‍ ഗ്രൂപ്പായ 'അനോണിമസ്' ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ ആക്രമണം നടത്തി. കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളുടെയും സുപ്രീംകോടതിയുടെയും രണ്ട് രാഷ്ട്രീയപാര്‍ട്ടികളുടെയും സൈറ്റുകള്‍ക്ക് നേരെയാണ് ആക്രമണപരമ്പര അരങ്ങേറിയത്. അതിന്റെ ഫലമായി ആ സൈറ്റുകള്‍ കഴിഞ്ഞ ദിവസം താത്ക്കാലികമായി പ്രവര്‍ത്തനരഹിതമായി.

അറിയപ്പെടുന്ന ചില വീഡിയോപങ്കിടല്‍ സൈറ്റുകളായ വിമിയോ (Vimeo), ഡെയ്‌ലിമോഷന്‍ (DailyMotion), ദി പൈറ്റേറ്റ് ബേ (The Pirate Bay) തുടങ്ങിയവയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ തടഞ്ഞതിന് തിരിച്ചടിയായാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്ന് അനോണിമസ് പ്രസ്താവിച്ചു.

ഈ ടോറന്റ് സൈറ്റുകളുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ തടയാന്‍ മുന്‍കൈയെടുത്ത കോപ്പിറൈറ്റ്‌സ്‌ലാബ്‌സ് (Copyrightlabs) എന്ന ചെന്നൈ കേന്ദ്രമായുള്ള സ്ഥാപനത്തിന്റെ സൈറ്റും ആക്രമിക്കപ്പെട്ടു. നിയമവിരുദ്ധമായി ബോളിവുഡ് സിനിമ ഷെയര്‍ ചെയ്യുന്ന ഇത്തരം സൈറ്റുകള്‍ തടയാനുള്ള ഉത്തരവ് മാര്‍ച്ചിലാണ് കോപ്പിറൈറ്റ്‌സ്‌ലാബ്‌സ് നേടിയത്.

ആ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറുകളും മൊബൈല്‍ കമ്പനികളും ഏതാനും ദിവസം മുമ്പ് വീഡിയോ ഷെയറിങ് സൈറ്റുകള്‍ തടയാന്‍ ആരംഭിച്ചിരുന്നു.

ഇന്ത്യയിലെ 'ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പി'നെതിരെയുള്ള തിരിച്ചടിയാണ് തങ്ങള്‍ നടത്തിയതെന്ന് അനോണിമസ് പറഞ്ഞു. കോപ്പിറൈറ്റ്‌സ്‌ലാബ്‌സിന്റെ വെബ്‌സൈറ്റും കുറെനേരത്തേക്ക് പ്രവര്‍ത്തനരഹിതമായി. 'opIndia' എന്ന പേരില്‍ മെയ് ഒന്‍പതിന് അനോണിമസ് പ്രഖ്യാപിച്ച ക്യാമ്പയിന്റെ ഭാഗമായിരുന്നു ആക്രമണം.

മൊത്തം 14 സൈറ്റുകള്‍ക്കെതിരെയാണ് അനോണിമസ് ആക്രമണം നടത്തിയത്. കേന്ദ്ര ടെലകോം, ഇലക്ട്രോണിക്‌സ്, ഐടി വകുപ്പുകളുടെ സൈറ്റുകളാണ് ഏറ്റവും കനത്ത ആക്രമണം നേരിട്ടത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസി (ഐഎന്‍സി) ന്റെയും ഭാരതീയ ജനതാപാര്‍ട്ടി (ബിജെപി) യുടെയും സൈറ്റുകളും ആക്രമണത്തിന്റെ ഫലമായി ഓഫ്‌ലൈനിലായി.

ആക്രമണത്തിന്റെ വിശദാംശങ്ങള്‍ അനോണിമസ് ഗ്രൂപ്പ് ട്വിറ്ററില്‍ പോസ്റ്റു ചെയ്യുന്നുണ്ടായിരുന്നു. സൈറ്റ് വിളിച്ചാല്‍ കിട്ടാതെ വരുന്ന സ്ഥിതിവിശേഷമുണ്ടാക്കുന്ന 'ഡിസ്ട്രിബ്യൂട്ടഡ് ഡെനിയല്‍ ഓഫ് സര്‍വീസ്' (DDoS) ആക്രമണം എന്ന തന്ത്രമാണ് ഇക്കാര്യത്തില്‍ അനോണിമസ് സ്വീകരിച്ചത്.

എന്നാല്‍, ആ തന്ത്രം ഭാഗികമായേ വിജയിച്ചുള്ളൂ എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാരണം, ആക്രമണവേളയില്‍ ഓഫ്‌ലൈനിലായെങ്കിലും, അധികംവൈകാതെ മിക്ക സൈറ്റുകളും വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു.

Wednesday, May 16, 2012

3999 രൂപയ്ക്ക് മെര്‍ക്കുറി ടാബ്‌







ആകാശ് ടാബ്‌ലറ്റിന്റെ വിലയാണ് അതിന്റെ പ്രലോഭനം. 2999 രൂപാ മാത്രം. അതുകൊണ്ടുതന്നെ രാജ്യത്ത് ലക്ഷക്കണക്കിനാളുകള്‍ ആ ടാബ് ബുക്കുചെയ്ത് കാത്തിരിക്കുകയാണ്. വരും, വരുന്നു, വന്നു എന്നു പറഞ്ഞുകേള്‍ക്കുന്നതല്ലാതെ ആകാശ് ടാബ്ലറ്റ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.

എന്നാല്‍, ആയിരം രൂപ കൂടി മുടക്കാന്‍ തയ്യാറുള്ളവരെ ലക്ഷ്യമിട്ടുകൊണ്ടിതാ പുതിയൊരു ബജറ്റ് ടാബ്‌ലറ്റ് വരുന്നു - 'മെര്‍ക്കുറി ഐഎക്‌സ്എ ടാബ്' (Mercury iXA Tab). കമ്പ്യൂട്ടര്‍ ആക്‌സസറികളും ലാപ്‌ടോപ്പുകളും നിര്‍മിക്കുന്ന കോബിയന്‍ ഗ്രൂപ്പാണ് മെര്‍ക്കുറി ഐഎക്‌സ്എ ടാബിന്റെ നിര്‍മാതാക്കള്‍.

'ആകാശി'നേക്കാള്‍ ആയിരം രൂപ വില കൂട്ടി 3,999 രൂപയ്ക്കാണ് കോബിയന്‍ ടാബ്‌ലറ്റ് അവതരിപ്പിക്കുന്നത്. ഒരു സാദാ മൊബൈല്‍ ഫോണ്‍ വാങ്ങുന്ന കാശുകൊണ്ട് ടാബ്‌ലറ്റ് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കോബിയന്‍ സഹായിക്കും.

മിക്ക വിലകുറഞ്ഞ ടാബ്‌ലറ്റുകളെയും പോലെ ആന്‍ഡ്രോയിഡ് ഒ.എസിലാണ് മെര്‍ക്കുറി ടാബും പ്രവര്‍ത്തിക്കുക. ആന്‍ഡ്രോയിഡിന്റെ 2.3 ജിഞ്ചര്‍ബ്രെഡ് പതിപ്പാണിതിലുള്ളത്. ഒരു ഗിഗാഹെര്‍ട്‌സ് സിപിയു, 512 എംബി റാം എന്നിവ ടാബിന്റെ പ്രവര്‍ത്തനം സുഗമമാക്കും.

ഏഴിഞ്ച് റെസിസ്റ്റീവ് ടച്ച് സ്‌ക്രീനാണ് ടാബിലുള്ളത്. വില കുറഞ്ഞ ടാബ്‌ലറ്റ് ആയതുകൊണ്ടാകും കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍ ഒഴിവാക്കി പഴഞ്ചന്‍ സാങ്കേതികവിദ്യയില്‍ ഓടുന്ന റെസിസ്റ്റീവ് ടച്ച്‌സ്‌ക്രീന്‍ ഉപയോഗിച്ചത്. വിരല്‍ത്തുമ്പുകള്‍ക്ക് വഴങ്ങാന്‍ അല്പം പ്രയാസമുള്ള റെസിസ്റ്റീവ് ടച്ച്‌സക്രീനില്‍ സ്‌റ്റൈലസ് ഉപയോഗിക്കേണ്ടിവരും എന്നതാണ് പ്രധാന പോരായ്മ. 800/480 പിക്‌സലാണ് ഈ ടാബിന്റെ സ്‌ക്രീന്‍ റിസൊല്യൂഷന്‍.

നാല് ജിബി ഇന്‍ബില്‍ട്ട് സ്റ്റോറേജുളള മെര്‍ക്കുറി ടാബില്‍ 32 ജിബി കാര്‍ഡ് വരെ ഉപയോഗിച്ച് സ്‌റ്റോറേജ് കൂട്ടാവുന്നതാണ്. വിജിഎ മുന്‍ക്യാമറയുള്ളതിനാല്‍ ഈ ടാബ്‌ലറ്റില്‍ വീഡിയോകോളിങും സാധ്യമാകും.

കണക്ടിവിറ്റിക്കായി വൈഫൈ സൗകര്യമാണ് ടാബിലുള്ളത്. യുഎസ്ബി സ്‌ലോട്ട് ഉള്ളതിനാല്‍ ത്രിജി ഡോങ്കിളും ഇതില്‍ ഉപയോഗിക്കാന്‍ സാധിക്കും. എല്ലാതരം ഫോര്‍മാറ്റിലുമുള്ള വീഡിയോ, ഓഡിയോ ഫയലുകളും പ്രവര്‍ത്തിപ്പിക്കാവുന്ന മീഡിയ പ്ലെയറും ടാബിലുണ്ട്. യുഎസ്ബി. കീബോര്‍ഡ് ഉപയോഗിച്ച് ടാബിനെ ഒരു നെറ്റ്ബുക്ക് പോലെയും ഉപയോഗിക്കാനാകും.

ആന്‍ഡ്രോയിഡ് ടാബ്‌ലറ്റ് ആയതിനാല്‍ ഗൂഗിളിന്റെ ആപ്ലിക്കേഷന്‍ ചന്തയായ 'പ്ലേ സ്‌റ്റോറില്‍' നിന്ന് ആപ്ലിക്കേഷന്‍സുകള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്. 341 ഗ്രാം ഭാരമുളള ടാബില്‍ 1450 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുക.

3,999 രൂപയ്ക്കുള്ള ഈ ടാബ്‌ലറ്റ് ഒരു ലിമിറ്റഡ് എഡിഷന്‍ മോഡലായിട്ടാണ് കോബിയന്‍ അവതരിപ്പിക്കുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന കുറച്ചുപേര്‍ക്കേ ലഭിക്കൂ എന്നര്‍ഥം.

ആകാശ് ടാബ്‌ലറ്റിന്റെ നിര്‍മാതാക്കളായ യുബി സ്ലേറ്റ് പുറത്തിറക്കുന്ന 7 പ്ലസ്, 7സി എന്നീ ടാബ്‌ലറ്റുകളോടാകും മെര്‍ക്കുറി ടാബിനു മത്സരിക്കേണ്ടിവരിക. 2,999 രുപ, 3,999 രൂപ എന്നിവയാണ് ഇവയുടെ വില. രണ്ടു ടാബ്‌ലറ്റുകളിലും കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനും ജിപിആര്‍എസുമുണ്ടെന്നത് ഓര്‍ക്കണം. ഫോണ്‍ ചെയ്യാനുള്ള സൗകര്യവും ഈ ടാബുകളിലുണ്ട്. സൗകര്യങ്ങള്‍ അധികമുണ്ടെങ്കിലും യുബി സ്ലേറ്റ് ടാബ്‌ലറ്റ് എന്ന് വിപണിയിലെത്തുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

മെയ് 23 മുതല്‍ മെര്‍ക്കുറി ടാബിന്റെ ബുക്കിങ് ആരംഭിക്കും. ബുക്കിങ് തുടങ്ങി ഒരു മാസത്തിനകം മെര്‍ക്കുറി ടാബ് ഉപയോക്താക്കളുടെ കൈകളിലെത്തുമെന്നാണ് കോബിയന്റെ അവകാശവാദം. അതു യാഥാര്‍ഥ്യമാകുമോ എന്നാണിനി അറിയാനുള്ളത്.

Tuesday, May 15, 2012

ക്ലിക്കുകള്‍ക്ക് വിട; മൗസുകളും ടച്ചിലേക്ക്‌






ക്ലിക്കുകളും ഡബിള്‍ ക്ലിക്കുകളും കമ്പ്യൂട്ടര്‍ ഉപഭോക്താക്കളുടെ മനസ്സില്‍ പതിഞ്ഞുപോയ ശബ്ദമാണ്. ഫോണുകളുടെയും കമ്പ്യൂട്ടറുകളുടെയും കീബോര്‍ഡുകള്‍ ടച്ച് സ്‌ക്രീനുകള്‍ക്ക് വഴിമാറിയതുപോലെ മൗസുകളും മാറുമ്പോള്‍, ക്ലിക്കുകള്‍ ഓര്‍മയായി മാറിയേക്കാം.

ഒരുകാലത്ത് കമ്പ്യൂട്ടറുകളെ മൊത്തം ഭരിച്ചിരുന്ന മൗസുകള്‍, ടച്ച്‌സ്‌ക്രീനുകളുടെ വരവോടെ കുടിയിറക്കിന്റെ ഭീഷണിയിലാണ്. മൈക്രോസോഫ്ടിന്റെ അടുത്ത തലമുറ ഒ.എസ്. ആയ വിന്‍ഡോസ് 8 വിജയിക്കുകയാണെങ്കില്‍ ഒരുപക്ഷേ, മൗസുകള്‍ എന്നെന്നേക്കുമായി അപ്രത്യക്ഷമായേക്കാം. വിന്‍ഡോസ് 8 ടച്ച്‌സ്‌ക്രീന്‍ സങ്കേതത്തിനുകൂടി അനുസൃതമായാണ് രൂപപ്പെടുത്തിയിരിക്കുന്നത്.

നാടോടുമ്പോള്‍ നടുവേ ഓടണമെന്ന പഴമൊഴി ഓര്‍മയുള്ളതുകൊണ്ടാവണം പ്രശസ്ത മൗസ് നിര്‍മാതാക്കളായ ലോജിടെക് കമ്പനി, കാലത്തിനൊത്ത് ഉയരുകയാണ്. ബട്ടണ്‍ ഫ്രീ/വയര്‍ ഫ്രീ മൗസാണ് കമ്പനി പുതുതായി പുറത്തിറക്കുന്നത്. പൂര്‍ണമായും ടച്ച്‌സങ്കേത്തില്‍ പ്രവര്‍ത്തിക്കുന്ന എം600 മൗസില്‍ ക്ലിക്ക് ബട്ടണുകളും സ്‌ക്രോള്‍ വീലുകളും ഒന്നുമില്ല.

ഈ മൗസ് ഒരു സ്മാര്‍ട്ട്‌ഫോണ്‍ ടച്ച്‌സ്‌ക്രീന്‍ ഉപയോഗിക്കുന്ന രീതിയില്‍ ഉപയോഗിക്കാം. മൗസിന്റെ പ്രതലം മുഴുവന്‍ ഉപയോഗിക്കാവുന്നതിനാല്‍ വിരലുകള്‍ എവിടെയായാലും മൗസ് പ്രവര്‍ത്തിക്കും. എം600 ഒരു വയര്‍ലെസ് മൗസ് കൂടിയാണ്. വിന്‍ഡോസ് 7 ന്് വേണ്ടിയാണ് ഇതിപ്പോള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.


പ്രത്യേക ലോജിടെക് യൂണിഫൈയിങ് റിസീവര്‍ ഉപയോഗിച്ചാണ് കമ്പ്യൂട്ടറുകളുമായി ഇത് കണക്ട് ചെയ്യുന്നത്. ഒരേസമയം ആറ് ലോജിടെക് ഉപകരണങ്ങളെ കമ്പ്യൂട്ടറുമായി ബന്ധപ്പെടുത്താന്‍ കഴിയുന്നതാണ് ഈ റിസീവര്‍. മൗസിന്റെ കൂടെ ലഭിക്കുന്ന പ്രത്യേക സോഫ്ട്‌വേര്‍ ഉപയോഗിച്ച് ഇടതുകൈയന്‍മാര്‍ക്ക് യോജിച്ച രീതിയില്‍ പ്രോഗ്രാം ചെയ്യാനും സാധിക്കും.

'അഡ്‌വാന്‍സ്ഡ് ഒപ്റ്റിക്കല്‍ ട്രാക്കിങ്' വഴി ഏത് പ്രതലത്തിലും സുഖകരമായ ഉപയോഗം സാധ്യമാകും. 33 അടി വരെ ദൂരപരിധിയുള്ള മൗസിന് ആകര്‍ഷകമായ രൂപമാണുള്ളത്. ഒരു സാധാരണ AA ബാറ്ററികൊണ്ട് മൂന്നുമാസം മൗസ് പ്രവര്‍ത്തിപ്പിക്കാം. മറ്റൊരു ബാറ്ററി കൂടി ചേര്‍ത്താല്‍ ആറുമാസമാകും കാലയളവ്. ഫിബ്രവരി അവസാനത്തോടെ പുറത്തിറങ്ങുന്ന മൗസിന് വില 70 ഡോളര്‍ വരും.

എന്നാല്‍, ഇതേ സങ്കേതത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് മൗസുകളായ ആപ്പിളിന്റെ മാജിക് മൗസ് (36 ഡോളര്‍), മൈക്രോസോഫ്റ്റ് ടച്ച് മൗസ് (50ഡോളര്‍) എച്ച്.പി. വൈഫൈ ടച്ച് മൗസ് ടച്ച് മൗസ് (35 ഡോളര്‍) എന്നിവ കുറഞ്ഞ വിലയില്‍ വില്‍ക്കുന്നത് എം600 ന് ശക്തമായ ഭീഷണിയാവും.

കടലാസില്‍ ലോകംതെളിയും ; ഈ-പേപ്പര്‍ ഡിസ്‌പ്ലേ വിപണിയിലേക്ക്‌







ചലിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളുമുള്ള പത്രങ്ങള്‍ ഹാരി പോട്ടര്‍ സിനിമകളില്‍ കണ്ട് ആസ്വാദകര്‍ അത്ഭുതംകൂറിയിട്ടുണ്ട്. അത്തരം ഡിസ്‌പ്ലേ സാധ്യമായിരുന്നെങ്കില്‍ എന്ന് ചിലരെങ്കിലും ആഗ്രഹിച്ചിട്ടുമുണ്ടാകാം. അത്രയും വരില്ലെങ്കിലും, ആ ദിശയിലുള്ള ആദ്യചുവടുവെപ്പാണ് എല്‍ജി കമ്പനി വിപണിയിലെത്തിക്കാനൊരുങ്ങുന്ന 'ഇലക്ട്രോണിക പേപ്പര്‍ ഡിസ്‌പ്ലേ' (ഇ.പി.ഡി).

ഇത്തരം പേപ്പര്‍ ഡിസ്‌പ്ലേ വന്‍തോതില്‍ ഉത്പാദിപ്പിക്കാന്‍ ആരംഭിച്ചെന്നും, അടുത്ത മാസത്തോടെ യൂറോപ്യന്‍ വിപണിയില്‍ ഇ.പി.ഡി.എത്തുമെന്നും എല്‍ജി കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. വളയ്ക്കാന്‍ കഴിയുന്ന ലോകത്തെ ആദ്യത്തെ 'പ്ലാസ്റ്റിക് ഇ-ഇന്‍ക് ഡിസ്‌പ്ലേ'യാണിതെന്ന് എല്‍ജി പറയുന്നു.

കിന്‍ഡ്ല്‍, നൂക്ക് തുടങ്ങിയ ഈ-ബുക്ക് റീഡറുകളിലേത് പോലുള്ള ഈ-ഇന്‍ക് ഡിഡ്‌പ്ലേയാണ് ഇ.പി.ഡിയിലേതും. 1024 ഗുണം 768 റസല്യൂഷനുള്ള ഇതിന്റെ വലിപ്പം ആറിഞ്ചാണ്. ഗ്ലാസിന് പകരം പ്ലാസ്റ്റിക്ക് കൊണ്ടാണിത് നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ താഴെ വീണാല്‍ പൊട്ടിപ്പോകുമെന്ന പേടിവേണ്ട.

എല്‍ജിയുടെ വിപ്ലവകരമായ ഈ ഉത്പന്നത്തിന്റെ ഭാരം വെറും 14 ഗ്രാം മാത്രം. ഗ്ലാസ് ഈ-ഇന്‍ക് പാനലിനെ അപേക്ഷിച്ച് 30 ശതമാനം കനം കുറവാണ് ഇ.പി.ഡിക്ക്. 0.7 മില്ലീമീറ്ററാണ് ഇതിന്റെ കനം. ഒന്നര മീറ്റര്‍ പൊക്കത്തില്‍നിന്ന് ആവര്‍ത്തിച്ച് തറയിട്ടു നടത്തിയ പരീക്ഷണങ്ങളെയും, ചുറ്റിക കൊണ്ടടിച്ച് നടത്തിയ ടെസ്റ്റുകളെയും അതിജീവിക്കാന്‍ പേപ്പര്‍ ഡിസ്‌പ്ലേക്ക് കഴിഞ്ഞതായി എല്‍ജിയുടെ വാര്‍ത്താക്കുറിപ്പ് പറയുന്നു.

എന്നാല്‍, ഇ-പേപ്പര്‍ ഡിസ്‌പ്ലേ യഥാര്‍ഥത്തില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വാര്‍ത്താക്കുറിപ്പില്‍ എല്‍ജി വിശദമാക്കുന്നില്ല. പരമ്പരാഗത ടിഎഫ്ടി (TFT) പ്രക്രിയയാണ് ഇതില്‍ പ്രയോജനപ്പെടുത്തുന്നതെന്ന് എല്‍ജി പറയുന്നു. 'ഇലക്ട്രോണിക്‌സ് ഓണ്‍ പ്ലാസ്റ്റിക് ബൈ ലേസര്‍ റിലീസ്' (EPLaR) ആണ് ഇതിലുപയോഗിച്ചിരിക്കുന്നത് എന്നാണ് സൂചന.

Monday, May 14, 2012

സൂക്ഷിക്കുക, ആന്റിവൈറസ് പ്രോഗ്രാമിലും പഴുത്‌




കമ്പ്യൂട്ടര്‍ വൈറസിനെ നേരിടാനുപയോഗിക്കുന്ന ആന്റിവൈറസ് പ്രോഗ്രാമിലും അപകടകരമായ പഴുത് കടന്നുകൂടിയാലോ. ആ പഴുതുപയോഗിച്ച് കുബദ്ധികള്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടറിനെ ഹൈജാക്ക് ചെയ്യാമെന്ന് വന്നാലോ. കടുവയെ കിടുവ പിടിക്കുന്നതു പോലെയാകുമത്, അല്ലേ!

പ്രമുഖ ആന്റിവൈറസ് സോഫ്ട്‌വേര്‍ സ്ഥാപനമായ മകാഫി (McAfee)യുടെ പ്രോഗ്രാമിലാണ് പഴുതുള്ളതായും, അത് പാഴ്‌സന്ദേശ (സ്പാം) ആക്രമണത്തിന് അവസരമൊരുക്കുന്നതായും വിവരം പുറത്തുവന്നിരിക്കുന്നത്.

തങ്ങളുടെ പ്രോഗ്രാമില്‍ പിശകുള്ള കാര്യം സമ്മതിച്ച മകാഫി, ഉടന്‍ തന്നെ അത് പരിഹരിക്കാനുള്ള സോഫ്ട്‌വേര്‍ പരിഹാരം പുറത്തിറക്കുമെന്ന് അറിയിച്ചു. ഈമെയിലുകളുടെയും വെബ്ബിന്റെയും സംരക്ഷണത്തിന് ഉപയോഗിക്കുന്ന മകാഫിയുടെ 'ടോട്ടല്‍ പ്രൊട്ടക്ഷന്‍ സര്‍വീസി'ലാണ് പഴുതുള്ളതായി തെളിഞ്ഞത്.

ബ്രിട്ടീഷ് കമ്പനിയായ കാമര്‍ ലിമിറ്റഡ് അതിന്റെ ബ്ലോഗിലാണ് ഈ പ്രശ്‌നം ആദ്യമായി ഉന്നയിച്ചത്.

തങ്ങളുടെ സെര്‍വര്‍ പാഴ്‌സന്ദേശങ്ങള്‍ വന്‍തോതില്‍ അയയ്ക്കുന്നതായി കണ്ടതിനെ തുടര്‍ന്ന് കെയ്ത്ത് ആന്‍ഡ് അനാബില്‍ മൊറിഗന്‍ കമ്പനി മുന്നറിയിപ്പ് പുറപ്പെടുവിക്കുകയുണ്ടായി. പത്തുമാസം കൊണ്ട് അയയ്‌ക്കേണ്ട അത്രയും സന്ദേശങ്ങളാണ് ഒറ്റ ദിവസം കൊണ്ട് ആ സെര്‍വറില്‍ നിന്നുണ്ടാകുന്നതെന്ന് കമ്പനി കണ്ടെത്തി.

ആന്റി വൈറസ് പ്രോഗ്രാമിലെ പഴുതാണ് ഈ പ്രശ്‌നത്തിന് പിന്നിലെന്ന് മനസിലായതിനെ തുടര്‍ന്ന്, മകാഫി കമ്പിനിക്ക് ജനവരി അഞ്ചിന് തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതായി കമ്പനി പറയുന്നു. എന്നാല്‍, മകാഫിയുടെ സോഫ്ട്‌വേറാണ് പ്രശ്‌നമെന്ന് മനസിലായിട്ടും, തങ്ങളുടെ ഈമെയില്‍ ഐപിയെ 'ഹൈ റിസ്‌ക്' എന്ന് മാര്‍ക് ചെയ്യാനും തടയാനുമാണ് മകാഫി ശ്രമിച്ചതെന്ന് കമ്പനി ആരോപിച്ചു.

ഫെയ്‌സ്ബുക്ക് വേം പടരുന്നു; 45000 പാസ്‌വേഡുകള്‍ കവര്‍ന്നു







വിവിധ രാജ്യങ്ങളിലെ 45000 ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ കമ്പ്യൂട്ടര്‍ ഭേദകര്‍ ചോര്‍ത്തി. പാസ്‌വേഡ് അടക്കമുള്ള രഹസ്യവിവരങ്ങളാണ് കവര്‍ന്നത്. കൂടുതല്‍ ഭീഷണി ഒഴിവാക്കാന്‍ ഇത്രയും അക്കൗണ്ടുകളുടെ പാസ്‌വേഡുകള്‍ മാറ്റാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കാന്‍ ഫെയ്‌സ്ബുക്ക് തീരുമാനിച്ചു.

'രാംനിറ്റ് വേം' (Ramnit worm) എന്ന ദുഷ്ടപ്രോഗ്രാമിന്റെ പുതിയൊരു വകഭേദം ഉപയോഗിച്ചാണ്, ഫെയ്‌സ്ബുക്കില്‍ കുബുദ്ധികള്‍ ആക്രമണം ആരംഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2010 ഏപ്രില്‍ മുതല്‍ നെറ്റിലുണ്ടായിരുന്നു ഈ വേമിന്റെ ഫെയ്‌സ്ബുക്ക് വകഭേദം പ്രത്യക്ഷപ്പെടുന്നത് ആദ്യമായാണ്.

മുമ്പ് ഓണ്‍ലൈന്‍ ബാങ്കിങ് മേഖലയില്‍ നിന്ന് രഹസ്യങ്ങള്‍ ചോര്‍ത്താനാണ് രാംനിറ്റ് വേം ഉപയോഗിച്ചിരുന്നത്. ബാങ്ക് അക്കൗണ്ട് പാസ്‌വേഡുകളും മറ്റും ചോര്‍ത്താന്‍ സൈബല്‍ ക്രിമിനലുകള്‍ ഈ ദുഷ്ടപ്രോഗ്രാമിന്റെ സഹായം തേടിയിരുന്നു. എന്നാല്‍, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ചോര്‍ത്താന്‍ ഇതുപയോഗിക്കുന്നത് ആദ്യമായാണ്.

സാധാരണ കമ്പ്യൂട്ടര്‍ വൈറസുകളില്‍ നിന്ന് വ്യത്യസ്തമാണ് വേം. നിലവിലുള്ള ഏതെങ്കിലും പ്രോഗ്രാമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാതെ സ്വയം പെരുകാന്‍ കമ്പ്യൂട്ടര്‍ വേമിനാകും. അതുകൊണ്ടുതന്നെ ഓണ്‍ലൈനില്‍ വേഗം വ്യാപിക്കാനും വേമിനാകും.

ഇസ്രായേലി സുരക്ഷാസ്ഥാപനമായ 'സെക്യുലെര്‍ട്ട്' (Seculert) ആണ് ഫെയ്‌സ്ബുക്ക് നേരിടുന്ന ഭീഷണിയെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയത്. രാംനിറ്റിന്റെ ആക്രമണത്തിന് ഇരയായ 45,000 ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളില്‍ ഭൂരിപക്ഷവും ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളവയാണെന്ന് സെക്യുലെര്‍ട്ടിന്റെ ബ്ലോഗ് പോസ്റ്റ് പറയുന്നു.

പുതിയ രാംനിറ്റ് വകഭേദത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍, ഇരകളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ചോര്‍ത്തുകയും, ആ അക്കൗണ്ടുകളില്‍ നിന്ന് ഇരകളുടെ സുഹൃത്തുക്കള്‍ക്ക് ദുഷ്ടപ്രോഗ്രാം അടങ്ങിയ ലിങ്കുകള്‍ അയയ്ക്കുകയും ചെയ്യുന്നതായി സെക്യുലെര്‍ട്ട് മുന്നറിയിപ്പ് നല്‍കി.

ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളില്‍നിന്ന് ചോര്‍ത്തുന്ന വ്യക്തിഗത വിവരങ്ങള്‍ സൈബര്‍ ക്രിമിനലുകള്‍ ഓണ്‍ലൈന്‍ ബ്ലാക്ക് മാര്‍ക്കറ്റുകളില്‍ വില്‍ക്കാറുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇങ്ങനെയൊരു ആക്രമണം ഉണ്ടായ കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അത് പ്രതിരോധിക്കാന്‍ നടപടി ആരംഭിച്ചതായും ഫെയ്‌സ്ബുക്ക് അറിയിച്ചു. ദുഷ്ടപ്രോഗ്രാമിനിരയായ 45000 അക്കൗണ്ടുകള്‍ പരിശോധിച്ചതായും, അവയില്‍ ഭൂരിപക്ഷത്തിലും ഉണ്ടായിരുന്നത് കാലഹരണപ്പെട്ട വിവരങ്ങളായിരുന്നുവെന്ന് ബോധ്യപ്പെട്ടതായും ഫെയ്‌സ്ബുക്ക് പറഞ്ഞു.

എതായാലും, സുരക്ഷ വര്‍ധിപ്പിക്കാനായി ആക്രമണത്തിനിരയായ അക്കൗണ്ടുകളുടെ ഉടമസ്ഥരെ പാസ്‌വേഡ് മാറ്റാന്‍ പ്രേരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

'നിലവില്‍ ഫെയ്‌സ്ബുക്കില്‍ വൈറസ് പെരുകുന്നതായി കണ്ടിട്ടില്ല. ഏതായാലും ബാഹ്യപങ്കാളികളുമായി ചേര്‍ന്ന് ആന്റി വൈറസ് സംവിധാനത്തില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തുകയാണ്'-ഫെയ്‌സ്ബുക്ക് വക്താവ് പറഞ്ഞു. 'പരിചയമില്ലാത്ത ലിങ്കുകള്‍ ലഭിച്ചാല്‍ അതില്‍ ഒരിക്കലും ക്ലിക്ക് ചെയ്യരുത്. അത്തരം സംശയകരമായ സംഗതി റിപ്പോര്‍ട്ട് ചെയ്യുകയും വേണം'.

ഗൂഗിളിന്റെ പുതിയ സ്വകാര്യതാനയം




ഇന്‍റര്‍നെറ്റ് കമ്പനിയായ ഗൂഗിളിന്റെ പുതിയ സ്വകാര്യതാനയം പ്രാബല്യത്തിലെത്തി. ഗൂഗിളിന്റെ ഏതെങ്കിലുമൊരു സൈറ്റ് ഉപയോഗിക്കുമ്പോള്‍ നല്‍കേണ്ട സ്വകാര്യവിവരങ്ങളും മറ്റും കമ്പനിയുടെ ഇതര സൈറ്റുകളുമായി പങ്കുവെക്കുമെന്നതാണ് പുതിയ നയത്തിന്റെ പ്രധാന സവിശേഷത. കൂടാതെ, ഉപയോക്താവ് വെബ്‌സൈറ്റ് ഉപയോഗിച്ചതു (ബ്രൗസിങ്) സംബന്ധിച്ച എല്ലാ വിവരങ്ങളും ഗൂഗിളിന്റെ മറ്റു സൈറ്റുകളുമായി പങ്കിടും.

ഗൂഗിളിന്റെ വിവിധ സര്‍വീസുകള്‍ക്ക് വെവ്വേറെയുണ്ടായിരുന്ന സ്വകാര്യതാ മാര്‍ഗനിര്‍ദേശങ്ങള്‍ സംയോജിപ്പിച്ച് ഒറ്റ സ്വകാര്യതാനയം നിലവില്‍ വന്നു എന്നതാണ് ഇപ്പോഴത്തെ പ്രത്യേകത.
സ്വകാര്യ വിവരങ്ങള്‍ തങ്ങളുടെ വ്യത്യസ്ത സൈറ്റുകള്‍ക്കിടയില്‍ പങ്കിടുന്നത് ഉപയോക്താവിന്റെ സെര്‍ച്ചിങ്ങും ബ്രൗസിങ്ങും കൂടുതല്‍ ഫലപ്രദമാക്കാന്‍ ഉപകരിക്കുമെന്നാണ് 'ഗൂഗിള്‍' അധികൃതര്‍ പറയുന്നത്.

എന്നാല്‍, ഇതു നൈതികതയ്ക്കു നിരക്കാത്തതും യൂറോപ്പിലെയും മറ്റും സ്വകാര്യതാ നിയമങ്ങള്‍ക്കു വിരുദ്ധവുമാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

പുതിയ സ്വകാര്യതാനയത്തിന് കീഴില്‍ 60 വ്യത്യസ്ത വെബ്ബ്‌സര്‍വീസുകള്‍ ഉണ്ടാകും. ജീമെയില്‍, യൂട്യൂബ്, വ്യക്തിഗത സെര്‍ച്ച് എന്നിങ്ങനെയുള്ള സര്‍വീസുകളെല്ലാം ഈ നയത്തിന് കീഴില്‍ വരുമെങ്കിലും, പ്രത്യേക കാരണങ്ങളാല്‍ ഗൂഗിള്‍ ബുക്ക്‌സ്, ഗൂഗിള്‍ വാലറ്റ്, ഗൂഗിള്‍ ക്രോം എന്നിവ ഈ നയത്തിന് വെളിയിലായിരിക്കും.

ഗൂഗിള്‍ അക്കൗണ്ടുള്ള ആരും ജീമെയില്‍, യൂട്യൂബ് തുടങ്ങിയ സര്‍വീസുകളിലേക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ വ്യാഴാഴ്ച മുതല്‍ പുതിയ സ്വകാര്യതാനയം അംഗീകരിക്കേണ്ടി വരും. പുതിയ നയം അംഗീകരിക്കുകയെന്നാല്‍, നിങ്ങള്‍ വെബ്ബില്‍ തിരയുകയും വായിക്കുകയും പങ്കുവെയ്ക്കുകയുമൊക്കെ ചെയ്യുന്ന സംഗതികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഗൂഗിളിന് അനുവാദം നല്‍കുക എന്നു കൂടിയാണ് അര്‍ഥം.

ഇത്തരം സ്വകാര്യ വിവരങ്ങള്‍ ഗൂഗിള്‍ ശേഖരിക്കാന്‍ പാടില്ല എന്ന നിലപാടാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍, ഗൂഗിള്‍ അക്കൗണ്ട് ഉപേക്ഷിക്കാം.

ഗൂഗിളിന്റെ ഏഴിഞ്ച് ടാബ്‌ലറ്റ് വരുന്നതായി റിപ്പോര്‍ട്ട്‌







വരുമോ ഗൂഗിളിന്റെ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍? കുറച്ചുദിവസങ്ങളിലായി ടെക്‌ലോകം ചര്‍ച്ച ചെയ്യുന്നത് ഈയൊരു സാധ്യതയുടെ വിവിധ വശങ്ങളെക്കുറിച്ചാണ്. മൂന്നാം തലമുറ ഐപാഡുമായി ആപ്പിള്‍ രംഗത്തെത്തിയതോടെ, ഗൂഗിളിന്റെ ടാബ്‌ലറ്റിന്റെ അവതരണത്തിന് സമയമായി എന്നു പ്രവചിക്കുന്നവരുടെ എണ്ണമേറെ.

ഉന്നതനിലവാരത്തിലുള്ള ആന്‍ഡ്രോയ്ഡ് ടാബ്‌ലറ്റ് പുറത്തിറക്കുന്ന കാര്യം ആലോചിക്കുന്നതായി ഗൂഗിള്‍ ചെയര്‍മാന്‍ എറിക് ഷിമിഡ്ത് മാസങ്ങള്‍ക്കു മുമ്പേ സൂചന നല്‍കിയിരുന്നു. കഴിഞ്ഞ മാസം നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ കമ്പനിയുടെ മൊബൈല്‍ വിഭാഗം വൈസ് പ്രസിഡന്റ് ആന്‍ഡി റൂബിനും ഈയൊരു സാധ്യത സ്ഥിരീകരിച്ചു. ടാബ്‌ലറ്റ് രംഗത്തെ ഗൂഗിളിന്റെ സാന്നിധ്യം ഇരട്ടിയാക്കാന്‍ പദ്ധതിയുണ്ട് എന്നായിരുന്നു റൂബിന്റെ വാക്കുകള്‍.

സ്വന്തം ടാബ്‌ലറ്റ് പുറത്തിറക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചു കഴിഞ്ഞു എന്നതിന്റെ വ്യക്തമായ സൂചനയാണ് ആ വാക്കുകളെന്ന് വിലയിരുത്തപ്പെടുന്നു. ഏഴിഞ്ച് ടാബ്‌ലറ്റ് മെയ് മാസത്തില്‍ എത്തുമെന്നും വില വെറും 130 ഡോളറായിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തയ്‌വാനിലെ അസ്യൂസ് കമ്പനിയുമായി സഹകരിച്ച് നെക്‌സസ് എന്ന പേരിലാകും ഗൂഗിളിന്റെ ടാബ്‌ലറ്റ് വിപണിയിലെത്തുകയെന്ന് 'ഡിജിടൈംസ്' എന്ന ടെക് സൈറ്റാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഏഴിഞ്ച് വിസ്താരമുള്ള ടാബില്‍ ആന്‍ഡ്രോയ്ഡിന്റെ 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനാകും ഉണ്ടാകുക. ഡ്യുവല്‍കോര്‍ പ്രൊസസറോടു കൂടിയാകും ടാബ്‌ലറ്റ് എത്തുക.

റെറ്റിന ഡിസ്‌പ്ലേ സൗകര്യത്തോടു കൂടിയുള്ള പുതിയ ഐപാഡ് ആപ്പിള്‍ വിപണിയിലെത്തിച്ചത് ടാബ്‌ലറ്റ് വിപണിയില്‍ വന്‍ചലനം സൃഷ്ടിച്ചിട്ടുണ്ട്. പുതിയ വെര്‍ഷന്റെ വരവോടുകൂടി പഴയ മോഡല്‍ ഐപാഡുകളുടെ വില കുറയ്ക്കാനും ആപ്പിള്‍ ധൈര്യം കാട്ടി.

മീഡിയം റേഞ്ച് ടാബ്‌ലറ്റ് മോഡലുകളായ ആമസോണ്‍ കിന്‍ഡ്ല്‍ ഫയര്‍, ബ്ലാക്ക്‌ബെറി പ്ലേബുക്ക്, ബാണ്‍സ് ആന്‍ഡ് നോബിളിന്റെ നൂക്ക് എന്നിവയ്ക്കാകും വരാന്‍ പോകുന്ന ഗൂഗിള്‍ ടാബ് കടുത്ത വെല്ലുവിളിയുയര്‍ത്തുക. അമേരിക്കയടക്കമുള്ള വിപണികളില്‍ ചൂടപ്പം പോലെയാണ് ആമസോണിന്റെ കിന്‍ഡ്ല്‍ ഫയര്‍ വിറ്റുപോകുന്നത്. 200 ഡോളറേ വിലയുള്ളൂ എന്നതാണ് കിന്‍ഡ്ല്‍ ഫയറിന്റെ ആകര്‍ഷണം. കിന്‍ഡ്ല്‍ ഫയറിനെക്കാള്‍ കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ സൗകര്യങ്ങളുമായി ടാബ്‌ലറ്റ് അവതരിപ്പിക്കാന്‍ ഗൂഗിളിനു കഴിഞ്ഞാല്‍ കച്ചവടം പൊടിപാറുമെന്നതില്‍ സംശയം വേണ്ട.

എച്ച്.ടി.സി., സാംസങ് എന്നീ കമ്പനികളുമായി സഹകരിച്ചുകൊണ്ട് നെക്‌സസ് എന്ന പേരില്‍ ഗൂഗിള്‍ സ്മാര്‍ട്‌ഫോണുകള്‍ വിപണിയിലെത്തിച്ചിരുന്നു. ടാബ്‌ലറ്റ് നിര്‍മാണത്തിലും ഗൂഗിള്‍ എച്ച്.ടി.സി.യെത്തന്നെ കൂട്ടുപിടിക്കുമെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാല്‍ ടാബ്‌ലറ്റ് കൂട്ടുസംരംഭത്തില്‍ തങ്ങള്‍ക്കു കൂടുതല്‍ നിയന്ത്രണം വേണമെന്ന് എച്ച്.ടി.സി. ആവശ്യപ്പെട്ടതുകൊണ്ടാണ് ഗൂഗിള്‍ അവരെ കൈയൊഴിഞ്ഞതെന്ന് സൂചനയുണ്ട്. വിലകുറഞ്ഞ ഒരു ടാബ്‌ലറ്റ്‌മോഡലിറക്കി തങ്ങളുടെ പേര് കളയാന്‍ എച്ച്.ടി.സി. വിസ്സമ്മതിച്ചതുകൊണ്ടാണ് അതു നടക്കാതെപോയതെന്നും കേള്‍ക്കുന്നു.

പിന്നീട് ഏസര്‍ കമ്പനിയുമായി ചര്‍ച്ച നടത്തിയെങ്കിലും ഇന്‍ഹൗസ് ഗവേഷണത്തിലും ഡിസൈനിങ് മികവിലും അവര്‍ പുറകിലാണെന്ന് കണ്ട് ഗൂഗിള്‍ ആ സാധ്യതയും ഉപേക്ഷിക്കുകയായിരുന്നു. അതിനുശേഷമാണ് അസ്യുസ് കമ്പനിയുമായി ചര്‍ച്ച തുടങ്ങിയത്. അസ്യൂസ് കമ്പനി ഈപാഡ് സീരീസ് എന്ന പേരിലിറക്കുന്ന ടാബ്‌ലറ്റുകള്‍ നന്നായി വിറ്റുപോകുന്നുണ്ടെന്ന കാര്യം ഗൂഗിള്‍ ശ്രദ്ധിച്ചിരിക്കാം. ആ ശ്രേണിയില്‍ ഏറ്റവുമൊടുവിലിറങ്ങിയ ഈപാഡ് ട്രാന്‍സ്‌ഫോര്‍മര്‍ എന്ന മോഡല്‍ വന്‍വിജയമായി മാറിയിട്ടുണ്ട്. ഇതൊക്കെ കണക്കിലെടുത്താകും ഗൂഗളിനെപോലൊരു വന്‍ കമ്പനി അസ്യൂസുമായി കൈകോര്‍ക്കാന്‍ തീരുമാനിച്ചത്.

Sunday, May 13, 2012


നോക്കിയ 808 പ്യുവര്‍വ്യൂ - 41 മെഗാപിക്‌സല്‍ ക്യാമറയുള്ള സ്മാര്‍ട്ട്‌ഫോണ്‍





ഒരു സ്മാര്‍ട്ട്‌ഫോണില്‍ എത്ര മെഗാപിക്‌സല്‍ ക്യാമറ വേണം. എത്രയെന്ന് വേണമെങ്കിലും നിങ്ങള്‍ പറഞ്ഞോളൂ...അത്തരം എല്ലാ കണക്കുകൂട്ടലും തെറ്റിക്കും നോക്കിയയുടെ പുതിയ ഫോണായ 808 പ്യുവര്‍വ്യൂ. ബാഴ്‌സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ (MWC 2012) ഏവരെയും അമ്പരപ്പിച്ചുകൊണ്ട് അവതരിപ്പിച്ച ഈ സ്മാര്‍ട്ട്‌ഫോണിലേത് 41 മെഗാപിക്‌സല്‍ ക്യാമറയാണ്!

മൊബൈല്‍ ഇമേജിങ് ഉപകരണങ്ങളുടെ കാര്യത്തില്‍ പുതിയൊരു 'വ്യവസായ നിലവാരം' നിശ്ചയിക്കാന്‍ പോന്നതാകും നോക്കിയ 808 പ്യുവര്‍വ്യൂ (Nokia 808 PureView) എന്ന് കമ്പനി അവകാശപ്പെടുന്നു. പ്രസിദ്ധമായ 'കാള്‍ സീസ്' (Carl Zeiss) കമ്പനിയാണ് നോക്കിയ ഫോണിനുള്ള 41 മെഗാപിക്‌സല്‍ സെന്‍സര്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

'പ്യുവര്‍വ്യൂ ഫോണി'ലെ ക്യാമറ 41 മെഗാപിക്‌സല്‍ ആണെന്ന് കേള്‍ക്കുമ്പോള്‍, പരസ്യബോര്‍ഡുകളുടെ വലിപ്പമുള്ള ചിത്രങ്ങളേ എടുക്കാനാകൂ എന്ന് കരുതരുത്. എത്ര വലിപ്പത്തിലുള്ള ചിത്രം വേണമെന്ന് ഉപയോക്താവിന് നിശ്ചയിക്കാം- 2 മെഗാപിക്‌സല്‍, 3 മെഗാപിക്‌സല്‍, 5 മെഗാപിക്‌സല്‍, 8 മെഗാപിക്‌സല്‍, അല്ലെങ്കില്‍ ഏറ്റവും ഉയര്‍ന്ന റസല്യൂഷന്‍ എന്നിങ്ങനെ.

'ശരിയായ ഒരു പിക്‌സലി'ന്റെ പരിധിക്കുള്ളിലേക്ക് ഏഴ് പിക്‌സലുകള്‍ വരെ സന്നിവേശിപ്പിച്ച് ചിത്രത്തിന്റെ മിഴിവും ഗുണമേന്‍മയും വര്‍ധിപ്പിക്കാനുള്ള സങ്കേതമാണ് പ്യുവര്‍വ്യൂ ഫോണിലുള്ളത്. വര്‍ഷങ്ങളുടെ ഗവേഷണഫലമായാണ് പ്യുവര്‍വ്യൂ ദൃശ്യസങ്കേതം രൂപപ്പെടുത്തിയതെന്ന് നോക്കിയ അവകാശപ്പെടുന്നു. ചിത്രങ്ങളുടെ ഗുണമേന്‍മ, സൂം ചെയ്യുമ്പോഴും ചിത്രത്തിന്റെ മിഴിവ് നഷ്ടമാകാതിരിക്കല്‍, മങ്ങിയ വെളിച്ചത്തിലും മെച്ചപ്പെട്ട ചിത്രങ്ങള്‍ പകര്‍ത്താനുള്ള സാധ്യതയൊക്കെ ഈ സങ്കേതം മുന്നോട്ടുവെയ്ക്കുന്നു.

ഫോട്ടോകള്‍ മാത്രമല്ല, വീഡിയോ പിടിക്കാനും ഈ സ്മാര്‍ട്ട്‌ഫോണ്‍ സഹായിക്കും. ഉന്നത റസല്യൂഷനില്‍ 1080പി വീഡിയോ ഇതില്‍ സാധ്യമാകും.


സൂപ്പര്‍ഫോണ്‍ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഈ ഫോണിന്റെ പ്ലാറ്റ്‌ഫോം പക്ഷേ നോക്കിയയുടെ സിമ്പിയന്‍ ബെല്‍ (Symbian Belle) ആണെന്നത് പലരും നെറ്റി ചുളിക്കാന്‍ ഇടയാക്കിയിരിക്കുന്നു. വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോം എങ്കിലുമാകേണ്ടതായിരുന്നു എന്നാണ് പലരുടെയും അഭിപ്രായം.

കാരണം, നോക്കിയ ഉപേക്ഷിക്കാന്‍ തീരുമാനിച്ച പഴഞ്ചന്‍ മൊബൈല്‍ പ്ലാറ്റ്‌ഫോം ആണ് സിമ്പിയന്‍. പകരം മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഫോണ്‍ ഒഎസിലാകും നോക്കിയയുടെ ഭാവിയെന്ന് കമ്പനി തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ആ സ്ഥിതിക്ക് ഇങ്ങനെയൊരു സൂപ്പര്‍ഫോണ്‍ സിമ്പിയന്‍ ബെല്‍ പ്ലാറ്റ്‌ഫോമില്‍ വേണ്ടിയിരുന്നോ എന്നാണ് ചോദ്യം.

നാലിഞ്ച് അമൊലെഡ് ഡിസ്‌പ്ലെയാണ് പ്യൂവര്‍വ്യൂ ഫോണിന്റേത്. പോറല്‍ വീഴാതിരിക്കാന്‍ ഗൊറില്ല ഗ്ലാസ് ഉപയോഗിച്ചിരിക്കുന്നു. 1.3 GHz പ്രൊസസറാണ് ഫോണിന് കരുത്തു പകരുന്നത്. 16ജിബി തനത് മെമ്മറിയുള്ള ഫോണില്‍ 32 ജിബി വരെയുള്ള മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിക്കാനുമാകും.

2012 മെയ് മാസത്തില്‍ നോക്കിയ 808 പ്യുവര്‍വ്യൂ വിപണിയിലെത്തും. ലഭ്യമായ വിവരമനുസരിച്ച് നോക്കിയ 808 പ്യുവര്‍വ്യൂവിന് അമേരിക്കയില്‍ 760 ഡോളറായിരിക്കും വില; ഇന്ത്യയില്‍ ഏതാണ്ട് 34000 രൂപയും.

വിന്‍ഡോസ് ഫോണ്‍ 7 ല്‍ പ്രവര്‍ത്തിക്കുന്ന ലൂമിയ 610, സിമ്പിയന്‍ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ആഷ 202, ആഷ 203, ആഷ 302 എന്നീ ഫോണുകളും മൊബൈല്‍ കോണ്‍ഗ്രസില്‍ നോക്കിയ അവതരിപ്പിച്ചു.

                                                                   ഭീമന്‍ ടാബ്‌ലറ്റുമായി തോഷിബ







ടാബ്‌ലറ്റുകള്‍ പൊതുവെ രണ്ട് വലിപ്പത്തിലാണ് ഉപഭോക്താക്കള്‍ കണ്ടിരുന്നത്. ആമസോണിന്റെ കിന്‍ഡ്ല്‍ ഫയറിന്റെയും സാംസങിന്റെ ഗാലക്‌സി ടാബ് 7.7 ന്റെയും മാതൃകയില്‍ ഏതാണ്ട് ഏഴിഞ്ച് വലിപ്പമുള്ളവ. അതല്ലെങ്കില്‍, ആപ്പിളിന്റെ ഐപാഡ് പോലെ പത്തിഞ്ച് പരിധിയുള്ളവ.

എന്നാല്‍, ഇതിനെയൊക്കെ കടത്തിവെട്ടുകയാണ് തോഷിബ അവതരിപ്പിച്ച പുതിയ ടാബ്‌ലറ്റ്. 13.3 ഇഞ്ച് വലിപ്പമുള്ള ഭീമന്‍ ടാബ്‌ലറ്റാണ് കമ്പനി രംഗത്തെത്തിച്ചിരിക്കുന്നത്. പേര് 'തോഷിബ എക്‌സൈറ്റ് 13'.

'എക്‌സൈറ്റ്' പരമ്പരയില്‍പെട്ട മൂന്ന് ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുകള്‍ തോഷിബ പുതിയതായി അവതരിപ്പിച്ചതില്‍ ഒന്നാണ് എക്‌സൈറ്റ് 13. ഈ പരമ്പരയിലെ മറ്റ് രണ്ടുമോഡലുകള്‍ എക്‌സൈറ്റ് 10, എക്‌സൈറ്റ് 7.7 എന്നിവയാണ്.

വലിപ്പംകുറഞ്ഞ മറ്റ് ടാബ്‌ലറ്റുകളെപ്പോലെ അനായാസം കൈയില്‍പിടിച്ച് ഇത് ഉപയോഗിക്കാന്‍ സാധിക്കില്ല. അങ്ങനെയെങ്കില്‍ 13.3 ഇഞ്ച് വലിപ്പമുള്ള ഒരു ഭീമന്‍ ടാബ്‌ലറ്റിന്റെ ആവശ്യമെന്തെന്ന് തോന്നാം. 1600/900 എല്‍സിഡി സ്‌ക്രീനോടുകൂടിയ ഒരു ടാബ്‌ലറ്റ് ആരെയാണ് ലക്ഷ്യമിടുന്നത്?

തോഷിബ ഈ ഭീമന്‍ ടാബ്‌ലറ്റ് വില്‍ക്കുക അത് ഉറപ്പിച്ചുവെയ്ക്കാന്‍ സഹായിക്കുന്ന ഒരു സ്റ്റാന്‍ഡോടുകൂടിയാണ്. സ്റ്റാന്‍ഡ് ടാബ്‌ലറ്റില്‍ ഘടിപ്പിച്ചതാവില്ല, ടാബ്‌ലറ്റിന്റെ കവറിനൊപ്പമാണ് അത് ലഭിക്കുക. ഒട്ടേറെപ്പേര്‍ക്ക് ഒരുമിച്ച് സിനിമ കാണാന്‍ എക്‌സൈറ്റ് 13 അവസരമൊരുക്കും. ടാബ്‌ലറ്റിലെ ശക്തിയേറിയ സ്പീക്കര്‍ അതാണ് ലക്ഷ്യമിടുന്നത്.


എക്‌സൈറ്റ് പരമ്പരയിലെ മറ്റ് രണ്ട് അംഗങ്ങളെപ്പോലെ, എക്‌സൈറ്റ് 13 ലും മുന്‍ഭാഗത്ത് 1.3 മെഗാപിക്‌സല്‍ ക്യാമറയും, പിന്‍വശത്ത് അഞ്ചു മെഗാപിക്‌സല്‍ ക്യാമറയുമുണ്ട്. ക്വാഡ്-കോര്‍ എന്‍വിഡിയ ടെഗ്ര 3 പ്രൊസസര്‍ നല്‍കുന്ന ശക്തിയില്‍, ഫുള്‍സ്‌ക്രീന്‍ വീഡിയോ കോണ്‍ഫറന്‍സിങ് ഇതില്‍ സാധ്യമാകും.

ബ്ലൂടൂത്ത് ഗെയിം കണ്‍ട്രോളറുകള്‍ ഉപയോഗിച്ച് എന്‍വിഡിയ ടെഗ്ര സോണ്‍ ഗെയിമുകള്‍ ഇതില്‍ കളിക്കാം. ഒരിടത്ത് സസ്ഥമായിരുന്ന് ഒരു ഗെയിംപാഡിന്റെ സഹായത്തോടെ ടാബ്‌ലറ്റില്‍ ഗെയിം കളിക്കുകയെന്നത് മികച്ച അനുഭവമാകുമെന്ന് തോഷിബ അവകാശപ്പെടുന്നു. ടാബ്‌ലറ്റിനെ കൈയില്‍പിടിക്കുകയോ, ചെരിക്കുകയോ ഒന്നുംവേണ്ട.

ഗൂഗിളിന്റെ ഓണ്‍ലൈന്‍ വിനോദവിപണിയായ ഗൂഗിള്‍ പ്ലേയുടെ മുഴുവന്‍ സാധ്യതകളും എക്‌സൈറ്റ് 13 ന് ലഭ്യമാകും. ഒപ്പം ടാബ്‌ലിഫീഡ് മാര്‍ക്കറ്റ്, എന്‍വിഡിയ ടെഗ്ര സോണ്‍ എന്നിവയുടെയും പിന്തുണയുണ്ടാകും. ഇവ കൂടാതെ, തോഷിബയുടെ ആപ്പ് കണ്ടെത്തല്‍ സങ്കേതമായ 'ആപ്പ് പ്ലെയ്‌സി'ന്റെ പ്രയോജനവും ലഭിക്കും.

തോഷിബയുടെ മറ്റ് ടാബ്‌ലറ്റുകളെപ്പോലെ, എക്‌സൈറ്റ് 13 ലും പൂര്‍ണതോതിലുള്ള എസ്ഡി കാര്‍ഡ് സ്ലോട്ടും, സ്‌പെഷ്യല്‍ ടിവി ഔട്ട്പുട്ടും, 3.5 എംഎം ഹെഡ്‌സെറ്റ് ജാക്കും, പ്രത്യേക ഡോക്കിങ് പോര്‍ട്ടുമെല്ലാമുണ്ട്.

രണ്ട് മോഡലുകളായാണ് എക്‌സൈറ്റ് 13 വിപണിയിലെത്തുക. 32 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള മോഡലും (വില 649 ഡോളര്‍), 64 ജിബി മോഡലും (വില 749 ഡോളര്‍). അടുത്ത ജൂണോടെ എക്‌സൈറ്റ് 13 വിപണിയിലെത്തുമെന്ന് തോഷിബ അറിയിക്കുന്നു.

എക്‌സൈറ്റ് 10 മൂന്ന് മോഡലുകളില്‍ ലഭ്യമാകും - 16 ജിബി, 32 ജിബി, 64 ജിബി എന്നിങ്ങനെ. ഇവയുടെ വില യഥാക്രമം 449 ഡോളര്‍, 529 ഡോളര്‍, 649 ഡോളര്‍ ആയിരിക്കും. എക്‌സൈറ്റ് 7.7 ടാബ്‌ലറ്റിന്റെ 16 ജിബി, 32 ജിബി മോഡലുകളാകും രംഗത്തെക്കുക. വില യഥാക്രമം 499 ഡോളര്‍, 579 ഡോളര്‍ എന്നിങ്ങനെ.

Saturday, May 12, 2012

<meta name="google-site-verification" content="DIGxtpgcOTXawkipQXCQhWIGfoTMzekrLwIMWn88Eng" />

സ്‌പെയര്‍വണ്‍ - 15 വര്‍ഷം ചാര്‍ജ് നില്‍ക്കുന്ന ഫോണ്‍.....




സ്മാര്‍ട്‌ഫോണുകള്‍ കളം കീഴടക്കുന്ന കാഴ്ചയാണ് ലോകമെങ്ങുമുള്ള ഗാഡ്ജറ്റ് വിപണികളില്‍ ദൃശ്യമാകുന്നത്. 4ജി, കപ്പാസിറ്റീവ് ടച്ച്‌സക്രീന്‍, 16 മെഗാപിക്‌സല്‍ ക്യാമറ, എച്ച്.ഡി.എം.ഐ. സപ്പോര്‍ട്ട്... സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ പരസ്പരം മത്സരിക്കുമ്പോള്‍ ശരിക്കും വിഷമിക്കുക ഫോണിനുള്ളിലെ ബാറ്ററിയാണ്. ദിവസം മുഴുവന്‍ ഇത്രയും ആപ്ലിക്കേഷന്‍സ് പ്രവര്‍ത്തിപ്പിക്കാനുള്ള ഊര്‍ജ്ജം സംഭരിച്ചുവെക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. രാവിലെ ഫുള്‍ ചാര്‍ജാക്കിയാലും വൈകുന്നേരമാകുമ്പോഴേക്കും മിക്ക സ്മാര്‍ട്‌ഫോണുകളുടെയും വെടി തീരുമെന്നുറപ്പ്. സ്വിച്ച് ഓഫ് ആക്കി വെച്ചാല്‍ പോലും ചാര്‍ജ് കുറഞ്ഞുകൊണ്ടിരിക്കുമെന്നതാണ് ചില സ്മാര്‍ട്‌ഫോണുകളുടെ പ്രശ്‌നം.

ഈ പ്രശ്‌നം പരിഹരിക്കുന്ന ഒരു കിടിലന്‍ മൊബൈല്‍ഫോണുമായി സ്‌പെയര്‍വണ്‍ മൊബൈല്‍ കമ്പനി വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. ലാസ് വെഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഷോ (സി.ഇ.എസ്) യിലാണ് ഈ ഫോണ്‍ അവതരിപ്പിക്കപ്പെട്ടത്. വന്‍കിട മൊബൈല്‍ കമ്പനികളെല്ലാം അവരുടെ ഏറ്റവും പുതിയ മോഡലുകളിറക്കുന്ന വേദിയാണ് സെസ്. ലോകമെമ്പാടുനിന്നുമായി 3,100 കമ്പനികള്‍ ലാസ്‌വെഗാസിലെ പ്രദര്‍ശനനഗരിയില്‍ പവിലിയന്‍ തുറന്നിട്ടുണ്ട്. വെറും അമ്പതു ഡോളര്‍ മാത്രം വിലയിട്ടിരിക്കുന്ന സ്‌പെയര്‍വണ്ണിന്റെ മൊബൈല്‍ ഫോണ്‍ സെസ് പ്രദര്‍ശനത്തില്‍ വന്‍ തരംഗം സൃഷ്ടിച്ചുകഴിഞ്ഞു.

കാലിഫോര്‍ണിയയിലെ എക്‌സ്പാല്‍ പവര്‍ കമ്പനിയാണ് സ്‌പെയര്‍വണ്ണിന്റെ നിര്‍മാതാക്കള്‍. പതിനഞ്ചുവര്‍ഷത്തെ ബാറ്ററി ബാക്കപ്പ് ലഭിക്കും എന്നതാണ് സ്‌പെയര്‍വണ്ണിന്റെ ഏറ്റവും വലിയ സവിശേഷത. പെന്‍ടോര്‍ച്ചിലും ക്‌ളോക്കിലുമൊക്കെ ഉപയോഗിക്കുന്ന സിംഗിള്‍ സ്റ്റാന്‍ഡാര്‍ഡ് എഎ ബാറ്ററിയാണ് സ്‌പെയര്‍വണ്ണിന് നിലയ്ക്കാത്ത ഊര്‍ജ്ജം പകരുന്നത്. ഇത്തരം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ മൊബൈല്‍ ഫോണാണ് തങ്ങളുടേതെന്ന് എക്‌സ്പാല്‍ പവര്‍ കമ്പനി അവകാശപ്പെടുന്നു. ഉപയോഗിക്കാതെ സൂക്ഷിച്ചാല്‍ തുടര്‍ച്ചയായി പതിനഞ്ചുവര്‍ഷം വരെ ഫോണിന്റെ ബാറ്ററി ആയുസ് നിലനില്‍ക്കുമെന്ന് കമ്പനി കട്ടായം പറയുന്നു. സംസാരിക്കുകയാണെങ്കില്‍ തുടര്‍ച്ചയായി പത്തുമണിക്കൂര്‍ നേരം വരെ ബാറ്ററി ബാക്കപ്പ് ലഭിക്കും.

പെന്‍ടോര്‍ച്ച് എഎ ബാറ്ററി ആയതുകൊണ്ട് ചാര്‍ജ് ചെയ്യുന്ന പൊല്ലാപ്പുകള്‍ ഒഴിവാക്കാനാകും. ചാര്‍ജര്‍ കൂടെ കൊണ്ടുനടക്കുകയും വേണ്ട. സാദാഫോണിലുള്ളതുപോലെ സ്‌ക്രീനോ എസ്എംഎസ് സൗകര്യമോ ഒന്നും സ്‌പെയര്‍വണ്ണില്‍ പ്രതീക്ഷിക്കരുത്. പ്രത്യേക റിങ്‌ടോണുകളോ മറ്റ് അപ്ലിക്കേഷനുകളോ ഒന്നുമിതില്‍ ഉണ്ടാകില്ല. പേര് സൂചിപ്പിക്കുന്നതുപോലെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാനുളള ഒരു സ്‌പെയര്‍ഫോണാണ് 'സ്‌പെയര്‍വണ്‍'.


വിദേശരാജ്യങ്ങളില്‍ യാത്രകള്‍ക്കുപോകുമ്പോഴോ, കുട്ടികളുടെ കൈയില്‍ കൊടുത്തയക്കാനോ, അത്യാവശ്യത്തിന് വിളിക്കാനായി കാറിനുള്ളില്‍ സൂക്ഷിക്കാനോ ഉപകരിക്കും ഈ ഫോണ്‍. നിങ്ങളുടെ കുട്ടി സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോകുകയാണെന്നു കരുതുക. വിവരങ്ങളറിയാനായി വില കൂടിയൊരു ഫോണ്‍ കൊടുത്തുവിടാന്‍ നിങ്ങള്‍ക്കു ഭയമുണ്ടെങ്കില്‍ സ്‌പെയര്‍വണ്ണിന് കാശു മുടക്കാവുന്നതാണ്. ബ്ലൂടൂത്തും മീഡിയ പ്ലെയറുമൊന്നുമില്ലാത്തതിനാല്‍ കുട്ടികള്‍ ഫോണ്‍ ദുരുപയോഗിക്കുമെന്ന് പേടിയേ വേണ്ട.

നമ്മള്‍ വിചാരിക്കുന്നതിനേക്കാള്‍ ഒട്ടനവധി ഉപയോഗങ്ങള്‍ സ്‌പെയര്‍വണ്ണിനെക്കൊണ്ടുണ്ടാകുമെന്ന് നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. വെള്ളപ്പൊക്കവും ഭൂകമ്പവും പോലുള്ള പ്രകൃതിദുരന്തങ്ങളുണ്ടാകുന്ന സ്ഥലങ്ങളില്‍ വൈദ്യുതിബന്ധം തകരാറിലാകുന്നതുകൊണ്ട് ഫോണ്‍ ചാര്‍ജിങ് നടക്കില്ല. ഇത്തരം അടിയന്തിരഘട്ടങ്ങളില്‍ സ്‌പെയര്‍വണ്‍ സഹായത്തിനുതകും. അതു മുന്‍കൂട്ടി കണ്ടിട്ടാണോ എന്നറിയില്ല, ഫോണില്‍ ഒരു ടോര്‍ച്ചും കമ്പനി ഘടിപ്പിച്ചിട്ടുണ്ട്.

വന്‍ഹോട്ടലുകളില്‍ താമസത്തിനെത്തുന്ന വിദേശികളായ അതിഥികള്‍ക്ക് തല്‍ക്കാല ഉപയോഗത്തിനായി ഇത്തരം ഫോണുകള്‍ ഹോട്ടല്‍ മാനേജ്‌മെന്റ് സമ്മാനിച്ചേക്കാം. വെറും അമ്പത് ഡോളറേ വില വരുന്നുള്ളൂ എന്നതിനാല്‍ സ്മാര്‍ട്‌ഫോണുകളുടെ കൂടെ ഒരു സ്‌പെയര്‍വണ്‍ സൗജന്യമായി ലഭിച്ചാലും അത്ഭുതപ്പെടാനില്ല.

 
മോസില്ലയുടെ 'ബൂട്ട് ടു ഗിക്കോ' സ്മാര്‍ട്ട്‌ഫോണ്‍ ഈവര്‍ഷം]

സ്മാര്‍ട്ട്‌ഫോണ്‍രംഗം ഒരര്‍ഥത്തില്‍ വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളുടെ കിടമത്സരവേദി കൂടിയാണ്. ഏതു കമ്പനി നിര്‍മിക്കുന്നു എന്നായിരുന്നു അടുത്തകാലം വരെ മൊബൈലുകളുടെ കാര്യത്തില്‍ കൂടുതല്‍പേരും പ്രാധാന്യത്തോടെ നോക്കിയിരുന്നത്. അതിനിപ്പോള്‍ മാറ്റംവന്നിരിക്കുന്നു. ആന്‍ഡ്രോയിഡ് ഫോണ്‍, ഐഫോണ്‍, വിന്‍ഡോസ് ഫോണ്‍ എന്നൊക്കെ പറയുമ്പോള്‍, അതില്‍ ഐഫോണ്‍ മാത്രമേ കൃത്യമായി
ഈ കമ്പനി നിര്‍മിക്കുന്നത് എന്ന് പറയാനൊക്കൂ. എന്നുവെച്ചാല്‍, മൊബൈലുകളെ സംബന്ധിച്ച് പ്ലാറ്റ്‌ഫോം ഏതാണ് എന്നതിന് പ്രാധാന്യം ഏറി വരുന്നു.

ഗൂഗിളിന്റെ ആന്‍ഡ്രോയിഡും ആപ്പിളിന്റെ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റവും (ഐഒഎസ്) അടക്കിവാഴുന്ന മേഖലയിലേക്ക് കഴിഞ്ഞ വര്‍ഷമാണ് മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഫോണ്‍ ഒഎസ് എത്തിയത്. അതോടെ മത്സരം കൂടുതല്‍ ശക്തമായ ഈ മേഖലയിലേക്ക് പുതിയൊരു മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം കൂടി എത്തുകയാണ്. ഫയര്‍ഫോക്‌സ് വെബ് ബ്രൗസറിന്റെ നിര്‍മാതാക്കളായ മോസിലയാണ് പുതിയ ഒഎസിന്റെ നിര്‍മാതാക്കള്‍.

'ബൂട്ട് ടു ഗിക്കോ' (Boot to Gecko - B2G) എന്നു പേരിട്ടിരിക്കുന്ന ആ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ ആദ്യമായി ബ്രസീലിലാണ് എത്തുക. ബ്രസീലിലെ വമ്പന്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് കമ്പനിയായ ടെലിഫോണിക്ക വിവോയുമായി സഹകരിച്ചുകൊണ്ടാണ് ബിടുജി വിപണിയിലെത്തുന്നത്. ഈവര്‍ഷം അവസാനത്തോടെ മോസില്ല ഫോണുകള്‍ വില്‍പ്പനയ്‌ക്കെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഗൂഗിള്‍ സെര്‍ച്ചിന്‌ ഇനിമുതല്‍ വേഗത കൂടും

ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ്‌ സെര്‍ച്ച്‌ എന്‍ജിനാണ്‌ ഗൂഗിള്‍. ഇന്റര്‍നെറ്റിലെ അതികായരായ ഗൂഗിള്‍ കാലത്തിനൊപ്പം അതിവേഗം സഞ്ചരിക്കുകയാണ്‌. ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്‌താല്‍ അതിവേഗം ഉത്തരം ലഭിക്കുന്ന ഇന്‍സ്‌റ്റന്റ്‌ ആന്‍സര്‍ എന്ന സവിശേഷത ഉപയോക്‌താക്കള്‍ക്ക്‌ ലഭ്യമായിത്തുടങ്ങി. ഇതിനായി 200 മില്യണ്‍ ആളുകളുടെയും സ്ഥലങ്ങളുടെയും ഉല്‍പന്നങ്ങളുടെയും സമ്പൂര്‍ണമായ ഒരു സര്‍വ്വവിജ്ഞാനകോശം തന്നെ പുതിയതായി ഗൂഗിള്‍ തയ്യാറാക്കിയിട്ടുണ്ട്‌.
ഇനിമുതല്‍ ഗൂഗിളില്‍ എന്തിനെയെങ്കിലും പറ്റി തിരയുമ്പോള്‍ അതിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും ചിത്രങ്ങളും വലതുവശത്തായി ദൃശ്യമാകും. ഉദാഹരണത്തിന്‌ മൊണാ ലിസ എന്ന്‌ ഗൂഗിള്‍ സെര്‍ച്ചില്‍ ടൈപ്പ്‌ ചെയ്‌താല്‍ അതേക്കുറിച്ചുള്ള വിവരങ്ങള്‍ വലതുവശത്ത്‌ ലഭ്യമാകും. പുതിയ സേവനം ദിവസങ്ങള്‍ക്കകം പൂര്‍ണതോതില്‍ ഉപയോക്‌താക്കള്‍ക്ക്‌ അനുഭവിച്ചറിയാനാകുമെന്ന്‌ ഗൂഗിള്‍ വക്‌താവ്‌ അറിയിച്ചു. മൈക്രോസോഫ്‌റ്റിന്റെ ബിംഗ്‌ സെര്‍ച്ച്‌ എന്‍ജിനുമായി മല്‍സരിക്കുന്ന ഗൂഗിളിനെ പുതിയ സവിശേഷ കൂടുതല്‍ മുന്നിലെത്തിക്കുമെന്ന്‌ ഈ രംഗത്തെ വിദഗ്‌ദ്ധര്‍ പറയുന്നു. ഇന്‍സ്‌റ്റന്റ്‌ ആന്‍സര്‍ ലഭ്യമാകുന്നതോടെ ഗൂഗിളിന്റെ സേവനം കൂടുതല്‍ ഉപയോക്‌തൃ സൗഹൃദപരമായി മാറുമെന്നാണ്‌ റിപ്പോര്‍ട്ട്‌.

Friday, May 11, 2012

ഫെയ്‌സ്ബുക്കിന്റെ ആപ് സെന്റര്‍ വരുന്നു

 ആപ്പിളിന്റെ ആപ് സ്റ്റോറിന്റെയും ഗൂഗിള്‍ പ്ലേയുടെയും മാതൃകയില്‍ ഫെയ്‌സ്ബുക്കും ആപ്ലിക്കേഷന്‍ കേന്ദ്രം തുടങ്ങുന്നു. ഉപയോക്താക്കള്‍ക്ക് ഉന്നത നിലവാരമുള്ള മൊബൈല്‍ ആപ്ലിക്കേഷനുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന 'ആപ് സെന്റര്‍' (App Center) തുടങ്ങുന്ന കാര്യം ബുധനാഴ്ച്ചയാണ് ഫെയ്‌സ്ബുക്ക് വെളിപ്പെടുത്തിയത്.

ആപ്പിളിന്റെ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റം (ഐഒഎസ്), ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡ് എന്നിവയി
ലും, വെബ്ബിലും പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകളാകും ആപ് സെന്ററിലുണ്ടാവുക. വര്‍ധിച്ചു വരുന്ന മൊബൈല്‍ ഉപയോഗം, പരസ്യങ്ങള്‍ വഴിയുള്ള വരുമാനത്തെ ദോഷകരമായി ബാധിക്കുമെന്ന തിരിച്ചറിവില്‍നിന്നാണ് ഫെയ്‌സ്ബുക്കിന്റെ ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.

ഉള്ളടക്കത്തെയും പരസ്യങ്ങളെയും വ്യക്തമായി വേര്‍തിരിക്കത്തക്ക വിധമുള്ളതാകും ആപ്ലിക്കേഷനുകളെന്ന് ഫെയ്‌സ്ബുക്ക് പ്രസിദ്ധീകരിച്ച ബ്ലോഗ് പോസ്റ്റ് പറയുന്നു. ആപ് സെന്റര്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കകം രംഗത്തെത്തും.

'ഇനിഷ്യല്‍ പബ്ലിക്ക് ഓഫറിങി' (IPO) ലൂടെ 77 ബില്യണും 96 ബില്യണ്‍ ഡോളറിനും മധ്യേ മൂല്യമുള്ള കമ്പനിയായി മാറാന്‍ ഫെയ്‌സ്ബുക്ക് തയ്യാറെടുക്കുന്നതിനിടെയാണ്, പുതിയ വരുമാനം തേടി ആപ് സെന്റര്‍ കമ്പനി ആരംഭിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ വഴിയുള്ള ഫെയ്‌സ്ബുക്ക് ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍, കമ്പനിയുടെ വരുമാനവളര്‍ച്ച മെല്ലെയാകുന്നത് നിക്ഷേപകര്‍ക്ക് ഉത്ക്കണ്ഠയുണ്ടാക്കുന്നുണ്ട്. സ്മാര്‍ട്ട്‌ഫോണിലൂടെ ഫെയ്‌സ്ബുക്ക് വിളിക്കുമ്പോള്‍, പരിമിതമായ തോതിലേ പരസ്യങ്ങള്‍ കാട്ടാന്‍ ഫെയ്‌സ്ബുക്കിന് സാധിക്കുന്നുള്ളൂ. ആ പ്രശ്‌നം മറികടക്കാനുള്ള ശ്രമമാണ് ആപ് സെന്ററെന്ന് വിലയിരുത്തപ്പെടുന്നു.

ഫെയ്‌സ്ബുക്കില്‍ ഉപയോക്താക്കള്‍ക്ക് നേരിട്ട് ആപ്ലിക്കേഷനുകള്‍ വില്‍ക്കാന്‍ സോഫ്ട്‌വേര്‍ ഡെവലപ്പര്‍മാര്‍ക്ക് ആദ്യമായി ആപ് സെന്റര്‍ അവസരമൊരുക്കും. കമ്പനിയുടെ പേമെന്റ് സംവിധാനമായ 'ഫെയ്‌സ്ബുക്ക് ക്രെഡിറ്റ്' (Facebook Credits) ഉപയോഗിച്ചാണ് ഉപഭോക്താക്കള്‍ക്ക് ആപ്ലിക്കേഷനുകള്‍ വാങ്ങാനാവുക. ആപ് വില്‍ക്കുമ്പോള്‍ അതിന്റെ 30 ശതമാനം ഫെയ്‌സ്ബുക്ക് ഈടാക്കുമെന്ന് കമ്പനി വക്താവ് മലോറീ ലൂസിച്ച് റോയിട്ടേഴ്‌സിനോട് പറഞ്ഞു.

സോഷ്യല്‍ ഗെയിമുകള്‍ മുതല്‍ മ്യൂസിക് സര്‍വീസുകള്‍ വരെ നീളുന്ന ആപ്ലിക്കേഷനുകള്‍ ഫെയ്‌സ്ബുക്കില്‍ വളരെ ജനപ്രിയമാണ്. 90 കോടി അംഗങ്ങളുള്ള സൗഹൃദക്കൂട്ടായ്മയായി വളരാന്‍ ഫെയ്‌സ്ബുക്കിനായത് ഇത്തരം സോഷ്യല്‍ ആപ്ലിക്കേഷനുകളുകളുടെ സഹായത്തോടെയാണ്.
ആപ്പിള്‍ ഐപാഡിന് റെക്കോഡ് വില്‍പ്പന
ആപ്പിള്‍ പുറത്തിറക്കിയ പുതിയ ഐപാഡിന് റെക്കോഡ് വില്‍പ്പന.നാലു ദിവസത്തിനുളളില്‍ 30 ലക്ഷം ഐപാഡുകളാണു പത്ത് രാജ്യങ്ങളിലായി ആപ്പിള്‍ വിറ്റഴിച്ചത്.ഉടനെ തന്നെ ഈ ഐപാഡ് 24 രാജ്യങ്ങളില്‍ കൂടി ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.ഇപ്പോള്‍ ബ്രിട്ടണ്‍, യു എസ് എ , കാനഡ,ജര്‍മനി,ഫ്രാന്‍സ്,സ്വിറ്റ്സ 
ര്‍ലന്‍ഡ്,ഹോങ്കോങ്, സിംഗപ്പൂര്‍, ഓസ്ട്രേലിയ, ജപ്പാന്‍ എന്നീ പത്തു രാജ്യങ്ങളില്‍ മാത്രമാണ് ഈ ഐപാഡ് ലഭിക്കുന്നത്.രണ്ടു വര്‍ഷം മുന്‍പു മൂന്നു ലക്ഷം ഐപാഡുകള്‍ ഒറ്റ ദിവസം വിറ്റുപോയതാണ് ഇതിനു മുമ്പുളള മികച്ച നേട്ടം.4ജി സപ്പോര്‍ട്ട്‌ ,9.7 ഇഞ്ച്‌ റെറ്റിന ഡിസ്പ്ലേ,പുതിയ ആപ്പിള്‍ പ്രോസസറായ എ 5 എക്‌സ്‌ തുടങ്ങിയ സവിശേഷതകളുമായാണ്‌ പുതിയ ഐപാഡ്‌ വിപണിയില്‍ എത്തിയിരിക്കുന്നത്.

Thursday, May 10, 2012

                                 പ്രതീക്ഷയുയര്‍ത്തി ഗാലക്‌സി എസ് 3 

 

സാംസങിന്റെ ജാതകം തിരുത്തിക്കുറിച്ച മൊബൈല്‍ ഫോണ്‍ മോഡലായിരുന്നു ഗാലക്‌സി എസ് ടു. 2011 ഫിബ്രവരി 13ന് അവതരിപ്പിക്കപ്പെട്ട ഈ സ്മാര്‍ട്‌ഫോണ്‍ ലോകമെങ്ങുമായി രണ്ടുകോടി ഉപയോക്താക്കള്‍ സ്വന്തമാക്കിയിട്ടുണ്ട്. സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ആപ്പിളിന്റെ ഐഫോണിനുണ്ടായിരുന്ന അപ്രമാദിത്യം ചോദ്യം ചെയ്യാന്‍ ഗാലക്‌സി എസ് ടു വിനു സാധിച്ചു. നോക്കിയയെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ സെല്‍ഫോണ്‍ നിര്‍മാതാക്കള്‍ എന്ന ബഹുമതി സാംസങിന് നേടിക്കൊടുത്തതും എസ് ടുവിന്റെ അപ്രതീക്ഷിത ജനപ്രീതി തന്നെ.

ഇേപ്പാഴിതാ എസ് ടുവിന്റെ പിന്‍ഗാമിയെ അവതരിപ്പിച്ചുകൊണ്ട് സാംസങ് വീണ്ടും തലക്കെട്ടുകളില്‍ ഇടം നേടുകയാണ്. വ്യാഴാഴ്ച ലണ്ടനിലെ ഏള്‍സ് കോര്‍ട്ടില്‍ നടന്ന ചടങ്ങിലാണ് സാംസങ് ഗാലക്‌സി എസ് 3 എന്നു പേരിട്ടിരിക്കുന്ന പുത്തന്‍ ഫോണ്‍ ലോകത്തിനു പരിചയപ്പെടുത്തിയത്.

ആദ്യകാഴ്ചയില്‍ ഗാലക്‌സി എസ് 3 യുടെ വലിയ സ്‌ക്രീനിലാണ് കാണുന്നവരുടെ കണ്ണുടക്കുക. 4.8 ഇഞ്ച് വിസ്താരമേറിയ സ്‌ക്രീനാണ് ഗാലക്‌സി എസ് 3യ്ക്കുള്ളത്. ഗാലക്‌സി എസ്2വിനേക്കാള്‍ .5 ഇഞ്ച് വീതിയേറും എസ് 3യുടെ സ്‌ക്രീനിന്. ഐ ഫോണ്‍ 4 എസിന്റെ സ്‌ക്രീന്‍ വെറും 3.5 ഇഞ്ചാണെന്ന കാര്യവും ഓര്‍ക്കേണ്ടതുണ്ട്. സ്‌ക്രീന്‍ വിസ്തൃതിയുടെ കാര്യത്തില്‍ എച്ച്.ടി.സ്. എക്‌സ് വണ്‍ (4.7 ഇഞ്ച്്), നോക്കിയ ലൂമിയ 900 (4.3 ഇഞ്ച്) എന്നിവയെയും സാംസങ് എസ് 3 കടത്തിവെട്ടിയിരിക്കുന്നു. ടാബ്ലറ്റാണോ സ്മാര്‍ട്‌ഫോണ്‍ ആണോ എന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത നോട്ട് എന്ന ഫോണിന്റെ വിജയമാണ് വലിയ സ്‌ക്രീന്‍ വിപ്ലവം തുടരാന്‍ സാംസങിനു ധൈര്യം നല്‍കിയതെന്ന് വ്യക്തം. 5.3 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനോടുകൂടിയ നോട്ട് വന്‍സ്വീകാര്യത നേടിയത് സാംസങിനെത്തന്നെ അതിശയിപ്പിച്ചിരുന്നു.

4.8 ഇഞ്ച് വിസ്താരമുണ്ടെങ്കിലും എസ് 3 കൈവെള്ളയിലൊതുങ്ങുന്നുണ്ടെന്ന് വിഡിയോദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയോടു കൂടിയ എസ് 3യുടെ ദൃശ്യമികവിനോടു കിടപിടിക്കാന്‍ വിപണിയില്‍ നിലവിലുള്ള മറ്റുഫോണുകള്‍ക്കൊന്നും കഴിയില്ലെന്ന കാര്യം ഉറപ്പ്. മറ്റുഫോണുകള്‍ക്കില്ലാത്ത പുത്തന്‍ ചില സാങ്കേതികവിദ്യകളോടുകൂടിയാണ് എസ് 3യുടെ വരവ്. ഉപയോക്താവിന്റെ കണ്ണുകളുടെ ചലനം വിലയിരുത്തിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന 'സ്മാര്‍ട് സ്‌റ്റേ' സംവിധാനമാണ് ഇവയില്‍ പ്രധാനം. സ്‌ക്രീനിലേക്ക് തന്നെ നോക്കിയിരുന്നാല്‍ ഫോണിലെ ലൈറ്റ് കെടാതെ നില്‍ക്കും. ഫോണ്‍ തനിയെ ലോക്ക് ആകുകയുമില്ല. കോണ്‍ടാക്ട് ഡീറ്റെയില്‍സില്‍ നിന്ന് ഒരു നമ്പര്‍ തിരഞ്ഞെടുത്തശേഷം ഫോണ്‍ മുഖത്തേക്ക് അടുപ്പിച്ചാല്‍ അയാള്‍ക്ക് കോള്‍ പോകും. ഒരുതവണ ബട്ടന്‍ അമര്‍ത്തുന്നത് ഒഴിവാക്കാമെന്നര്‍ഥം.

ഐ ഫോണിലെ സിരി എന്ന ഡിജിറ്റല്‍ സഹായിയോടു കിടപിടിക്കുന്ന എസ്-വോയ്‌സ് എന്ന സങ്കേതവും എസ് 3യിലുണ്ട്. നിങ്ങളുടെ സംസാരം കേട്ട് അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഫോണിനെ സഹായിക്കുന്ന ആപ്ലിക്കേഷനാണ് എസ്-വോയ്‌സ്. ഫോണില്‍ പാട്ടുകേള്‍ക്കുമ്പോള്‍ ശബ്ദം കൂട്ടണമെന്ന് തോന്നിയാല്‍ അക്കാര്യം ഉറക്കെ പറഞ്ഞാല്‍ മതി, ഫോണ്‍ അക്കാര്യം ചെയ്തു തരും. സിരിയേക്കാള്‍ കാര്യക്ഷമമായ വോയ്‌സ് റെക്കഗ്നിഷന്‍ പ്രോഗ്രാമാണ് എസ്-വോയ്‌സിലുള്ളത്. എസ്-വോയ്‌സിലെ എസ് എന്ന പദം സാംസങിന്റെ ചുരുക്കമാണെന്നു കരുതാം. ഇഷ്ടമുള്ള പാട്ടുകേള്‍ക്കാനും സുഹൃത്തുക്കള്‍ക്ക് ഇമെയില്‍ അയയ്ക്കാനും ഫോട്ടോയെടുക്കാനുമൊക്കെ എസ്-വോയിസിനോട് കല്‍പ്പിച്ചാല്‍ മതിയാകും.

മറ്റുഫോണുകളിലേക്കുള്ള ഫയല്‍ ട്രാന്‍സ്ഫര്‍ വേഗത്തിലാക്കാന്‍ സഹായിക്കുന്ന എസ്-ബീം എന്ന സംവിധാനവും സാംസങ് എസ് 3യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. രണ്ടുഫോണുകള്‍ തമ്മില്‍ മുട്ടിച്ചുവച്ചാല്‍ മാത്രം മതി ഡാറ്റ ട്രാന്‍സ്ഫറിങിന്. ഫോണിലുള്ള വീഡിയോകള്‍ സാംസങ് എച്ച്.ഡി. ടി.വിയില്‍ പ്രദര്‍ശിപ്പിക്കാനും എസ്-ബീം സഹായിക്കുന്നു.

ആന്‍ഡ്രോയ്ഡിന്റെ ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന എസ് 3യില്‍ 1.4 ഗിഗാഹെര്‍ട്‌സ് എക്‌സിനോസ് ക്വാഡ്‌കോര്‍ പ്രൊസസറാണുള്ളത്. ക്വാഡ്‌കോര്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ സാംസങ് സ്മാര്‍ട്‌ഫോണും ഇതുതന്നെ. ഒരു ജി.ബി. റാം, 64 ജി.ബി. വരെയുള്ള സ്‌റ്റോറേജ് ശേഷി, 2,100 എം.എ.എച്ച്. ബാറ്ററി, 32 ജി.ബി. വരെയുള്ള ഇന്റേണല്‍ മെമ്മറി എന്നിവയാണ് ഗാലക്‌സി എസ് 3യുടെ ഹാര്‍ഡ്‌വെയര്‍ വിശേഷങ്ങള്‍.

ഷട്ടര്‍ലാഗ് തീരെയില്ലാത്ത എട്ട് മെഗാപിക്‌സല്‍ കാമറയാണ് ഫോണിലുള്ളത്. വീഡിയോകോളിങിനായി 1.9 മെഗാപിക്‌സലോടു കൂടിയുള്ള രണ്ടാം കാമറയുമുണ്ട്. കണക്ടിവിറ്റിക്കായി 4ജി, വൈ-ഫൈ, ജി.പി.എസ്. സൗകര്യങ്ങളും ഫോണുപയോഗിച്ച് പണമിടപാടുകള്‍ നടത്താന്‍ സഹായിക്കുന്ന എന്‍.എഫ്.സി.യും ഗാലക്‌സി എസ് 3യിലുണ്ട്.

ഈ മാസം അവസാനത്തോടെ യൂറോപ്പില്‍ മുഴുവന്‍ ഗാലക്‌സി എസ്3 ലഭിച്ചുതുടങ്ങുമെന്ന് സാംസങ് അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ ആദ്യവാരത്തോടെ ഫോണ്‍ ഇന്ത്യയിലുമെത്തും. 34,000 രൂപയ്ക്കാകും ഗാലക്‌സി എസ് 3 ഇന്ത്യയില്‍ വില്‍ക്കുക. 
ഡ്രൈവറില്ലാത്ത കാര്‍ : ഗൂഗിളിന് ആദ്യ ലൈസന്‍സ്
അമേരിക്കയില്‍ നിവേഡ സംസ്ഥാനത്തെ പൊതുനിരത്തുകളില്‍ ചുവപ്പ് ലൈസന്‍സ് പ്ലേറ്റുള്ള ചില ടയോട്ട പ്രയസ് കാറുകള്‍ ഓടുന്നത് താമസിയാതെ കാണാം. മറ്റുള്ളവയില്‍നിന്ന് അവയ്ക്കുള്ള വ്യത്യാസം ആ കാറുകളില്‍ ഡ്രൈവറുണ്ടാകില്ല എന്നതാണ്- സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകളാകും അവ!

ഡ്രൈവറില്ലാതെ കാറോടിക്കാന്‍ ഗൂഗിള്‍ വികസിപ്പിച്ച സങ്കേതം പൊതുനിരത്തുകളില്‍ പരീക്ഷിക്കാന്‍ ആദ്യമായി ലൈസന്‍സ് നല്‍കിയിരിക്കുകയാണ് നിവേഡ.

സങ്കേതം പരീക്ഷിക്കാന്‍ അനുമതി തേടിക്കൊണ്ടുള്ള ഗൂഗിളിന്റെ അപേക്ഷ അംഗീകരിച്ചതായി നിവേഡ മോട്ടര്‍ വെഹിക്കിള്‍സ് വകുപ്പ് അറിയിച്ചു. എന്നാല്‍, പരീക്ഷണവേളയില്‍ കാറിനുള്ളില്‍ രണ്ടുപേര്‍ ഉണ്ടായിരിക്കണമെന്നും അതിലൊരാള്‍ ഡ്രൈവറുടെ സീറ്റിലായിരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

'ഭാവിയുടെ കാറുകളാണ്' ഇവയെന്ന് താന്‍ വിശ്വസിക്കുന്നതായി നിവേഡ മോട്ടര്‍വെഹിക്കിള്‍സ് വകുപ്പ് ഡയറക്ടര്‍ ബ്രൂസ് ബ്രിസ്‌ലോ പറഞ്ഞു. പരീക്ഷണഘട്ടത്തിലാണ് ഇത്തരം കാറുകളില്‍ ചുവപ്പ് ലൈസന്‍സ് പ്ലേറ്റുകള്‍ ഉപയോഗിക്കുക. പൊതുജനങ്ങള്‍ ഈ സങ്കേതം ഉപയോഗിക്കാന്‍ തുടങ്ങുന്നതോടെ, ലൈസന്‍സ് പ്ലേറ്റുകളുടെ നിറം പച്ചയാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. 
നിര്‍മിതബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സോഫ്ട്‌വേറാണ്, ഗൂഗിളിന്റെ കാറോടിക്കല്‍ സങ്കേതത്തിന് പിന്നില്‍. ഡ്രൈവറുടെ സഹായം കൂടാതെ, ഒരു ഓട്ടോ-പൈലറ്റ് പോലെയാണ് ഇത് പ്രവര്‍ത്തിക്കുക.

കാറിന് മുകളില്‍ ഘടിപ്പിച്ചിട്ടുള്ള ലേസര്‍ റഡാര്‍ ആണ് റോഡിലുള്ള കാല്‍നടയാത്രക്കാരുടെയും സൈക്കിള്‍ യാത്രികരുടെയും മറ്റ് വാഹനങ്ങളുടെയും സാന്നിധ്യം തിരിച്ചറിയുക. അത്തരം തടസങ്ങള്‍ക്ക് ചുറ്റും 'വെര്‍ച്വല്‍ ബഫര്‍ സോണ്‍' സൃഷ്ടിക്കപ്പെടുകയും അവയെ കാര്‍ ഒഴിവാക്കുകയും ചെയ്യുന്നു. അഥവാ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍, ഡ്രൈവര്‍ക്ക് അനായാസം കാറിന്റെ നിയന്ത്രണം ഏറ്റെടുക്കാം.

വര്‍ഷങ്ങളായി ഗൂഗിള്‍ വികസിപ്പിച്ചു വരുന്ന സങ്കേതമാണ് ഡ്രൈവറില്ലാതെ കാറോടിക്കാനുള്ള വിദ്യ. സാന്‍ ഫ്രാന്‍സിസ്‌കോ ഗോള്‍
ഡന്‍ ഗേറ്റ് ബ്രിഡ്ജ് ഉള്‍പ്പടെ കാലിഫോര്‍ണിയയിലെ നിരത്തുകളില്‍ ഈ സങ്കേതം ഗൂഗിള്‍ പരീക്ഷിച്ചു നോക്കിയിരുന്നു.

സോഫ്ട്‌വേര്‍ പരാജയപ്പെട്ടാല്‍ കാറിന്റെ നിയന്ത്രണം ഉടന്‍ ഏറ്റെടുക്കാന്‍ പാകത്തില്‍ ഡ്രൈവര്‍മാര്‍ അതിലുണ്ടായിരുന്നു. ഒരു അപകടവും സംഭവിക്കാതെ 140,000 കിലോമീറ്റര്‍ ദൂരം പുതിയ സങ്കേതത്തില്‍ കാറുകള്‍ പിന്നിട്ടതായി, ഗൂഗിളിലെ സോഫ്ട്‌വേര്‍ എന്‍ജിനിയര്‍ സെബാസ്റ്റ്യന്‍ ത്രൂണ്‍ പറഞ്ഞു.

ട്രാഫിക് അപകടങ്ങള്‍ കുറയ്ക്കുക, ആളുകളുടെ സമയം ലാഭിക്കുക, കാര്‍ബണ്‍ വ്യാപനം കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു പദ്ധതി പരീക്ഷിക്കുന്നതെന്ന് ഗൂഗിള്‍ മുമ്പ് വെളിപ്പെടുത്തുകയുണ്ടായി.

യുഎസിന്റെ പൈറസി ആക്ടിനെതിരെ ഫേസ് ബുക്ക് സ്ഥാപകനും രംഗത്ത് 

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjQPioGxTdSxy-C01JqOQ3vbpwjV6xHd4mPS1SVugE8XDp9GnlKJV00mbedc68qAqpiyh8MNG_gAK3TdHLnjAOUFxnxVAUc2zzdG8kff5IfQFhbjT3OWdRaepVTVop59wLwhKXM_DSgZhg/s1600/Mark-Zuckerberg.jpg സൈബര്‍ ലോകത്തിന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ ഹനിക്കാനുതകുന്ന യുഎസിന്റെ പൈറസി ആക്ടിനെതിരെ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗും രംഗത്ത്. അമേരിക്കന്‍ സെനറ്റ് പാസാക്കാനുദ്ദേശിക്കുന്ന ബില്ലിനെതിരെ സര്‍വ്വ വിജ്ഞാനകോശമായ വിക്കി പീഡിയ കഴിഞ്ഞ ദിവസം 24 മണിക്കൂര്‍ സൈറ്റ് അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു. ഓണ്‍ലൈന്‍ പൈറസി ശക്തമായി തടയുവാന്‍ വേണ്ടിയുള്ള നിയമങ്ങളായ സോപായും പിപായും ഇന്റര്‍നെറ്റു വഴി സെര്‍ച്ച് ചെയ്യുന്നതിനും സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്തുന്നതിനും അമേരിക്കയിലെ ഉപഭോക്താക്കള്‍ക്കു തടയിടുമെന്നാണ് സുക്കര്‍ബര്‍ഗിന്റെ വാദം.

 

ഫേസ്ബുക്കിനും ഗൂഗിള്‍ പ്ലസിനും പിന്നാലെ മൈക്രോസോഫ്റ്റിന്റെ സോഷ്യല്‍ 

ഫേസ്ബുക്കിനും ഗൂഗിള്‍ പ്ലസിനും പിന്നാലെ ഈ രംഗത്തേക്ക് ചുവടുവെക്കാന്‍ മൈക്രോസോഫ്റ്റിന്റെ സോഷ്യലും. ഫേസ്ബുക്കിനും ഗൂഗിളിനുമൊപ്പം മത്സരിക്കാന്‍ വിന്‍ഡോസ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിലൂടെ പ്രസിദ്ധമായ മൈക്രോസോഫ്റ്റിന്റെ സോഷ്യല്‍ എന്ന സൗഹൃദകൂട്ടായ്മ സൈറ്റുമുണ്ടാകും. തുടക്കത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായാണ് സോഷ്യല്‍ അവതരിപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളിലൂടെ തുടങ്ങി, ചെറുപ്പക്കാരിലൂടെ ലോകത്താകമാനമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കളിലേക്ക് കടന്നുകയറുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് മൈക്രോസോഫ്റ്റ് വക്താവ് പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ കണ്ടുപിടിത്തങ്ങള്‍ പങ്കുവെയ്ക്കാനുള്ള അവസരം സോഷ്യലില്‍ ഉണ്ടാകും. ഫേസ്ബുക്ക്, ഗൂഗിള്‍ പ്ലസ് എന്നിവയിലെ ചില വശങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് മൈക്രോസോഫ്റ്റ് സോഷ്യല്‍ വികസിപ്പിച്ചിരിക്കുന്നത്. വെബ് ബ്രൗസിംഗ്, ഇന്റര്‍നെറ്റ് സെര്‍ച്ചിംഗ്(ബിംഗ്) എന്നിവ കൂട്ടിയോജിപ്പിച്ചാണ് മൈക്രോസോഫ്റ്റിന്റെ ഫ്യൂസ് ലാബില്‍ സോഷ്യല്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്നതിന് വേണ്ടി ഒരു സോഷ്യല്‍ സെര്‍ച്ച് കൂട്ടായ്മ എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരേ വിഷയത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ നെറ്റില്‍ സെര്‍ച്ച് നടത്താറുണ്ട്. ഇവരെ കൂട്ടിയോജിപ്പിക്കാനുള്ള ശ്രമമാണ് സോഷ്യല്‍ വഴി മൈക്രോസോഫ്റ്റ് നടത്തുന്നത്.

Wednesday, May 9, 2012

പുതിയ ചിപ്പ് വരുന്നു; സ്മാര്‍ട്ട്‌ഫോണ്‍ വില കുറയും

ഫോണുകള്‍ കൂടുതല്‍ സ്മാര്‍ട്ടാകും, വിലയും കുറയും. മൊബൈല്‍ കമ്പ്യൂട്ടിങ് രംഗത്തെ പ്രമുഖരായ എ.ആര്‍.എം. അവതരിപ്പിച്ച പുതിയ ചിപ്പ് രംഗത്തെത്തുന്നതോടെ, സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് വിപ്ലവം തന്നെ സംഭവിക്കുമെന്ന് റിപ്പോര്‍ട്ട്.

ലോകത്തെ ഏതാണ്ട് 90 ശതമാനത്തിലേറെ സ്മാര്‍ട്ട്‌ഫോണുകളിലും ഉപയോഗിക്കുന്നത്, ബ്രിട്ടീഷ് കമ്പനിയായ എ.ആര്‍.എം. ഡിസൈന്‍ ചെയ്ത ചിപ്പുകളാണ്. കമ്പനിയുടെ പുതിയ ചിപ്പായ 'കോര്‍ട്ടെക്‌സ് എ 7' ഉപയോഗിക്കുമ്പോള്‍, കുറഞ്ഞ വിലയ്ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മിക്കാന്‍ കമ്പനികള്‍ക്കാകും.

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വിലകുറയുമ്പോള്‍, അത് ഏറെ പ്രയോജനം ചെയ്യുക ഇന്ത്യയെപ്പോലെ വികസ്വരരാഷ്ട്രങ്ങളിലെ ഉപഭോക്താക്കള്‍ക്കാകും.

എ 7 ചിപ്പ് ഡ്യുവല്‍കോര്‍ കോണ്‍ഫിഗരേഷനില്‍ ഉപയോഗിക്കുമ്പോള്‍, നിലവില്‍ 500 ഡോളര്‍ ഫോണുകളിലെ ഫീച്ചറുകള്‍ 100 ഡോളര്‍ ഫോണില്‍ സാധ്യമാകുമെന്ന് 'വയേര്‍ഡ്' റിപ്പോര്‍ട്ട് ചെയ്യുന്നു. 2013 ഓടെ ഇത് സാധ്യമാകുമെന്നും സൈറ്റ് പറയുന്നു.

അതീവ കാര്യക്ഷമതയുള്ള ഈ ചിപ്പ്, കൂടുതല്‍ ശക്തമായ പ്രൊസസറുകളുമായി ജോഡി ചേര്‍ത്ത് സങ്കര രീതിയില്‍ ഉപയോഗിക്കുമ്പോള്‍ ഊര്‍ജോപയോഗം ഏറെ കുറയ്ക്കാനാകും.

എ.ആര്‍.എമ്മിന്റെ 'big.LITTLE' ആര്‍ക്കിടെക്ച്ചറിനൊപ്പം എ 7 പ്രൊസസര്‍ ഉപയോഗിക്കാനായി ഒട്ടേറെ പ്രമുഖ കമ്പനികള്‍ കരാറിലെത്തിക്കഴിഞ്ഞു. സാംസങ്, എല്‍ജി, എന്‍വിഡിയ (NVidia), ടെക്‌സാസ് ഇന്‍സ്ട്രുമെന്റ്‌സ് തുടങ്ങിയ കമ്പനികളെല്ലാം ഇതില്‍ പെടുന്നു.

ആപ്പിളിന്റെ ഐഫോണിലും എ.ആര്‍.എം. ഡിസൈന്‍ ചെയ്ത ചിപ്പുകളാണ് ഉപയോഗിക്കുന്നതെന്ന് കരുതുന്നു. എന്നാല്‍, ഇക്കാര്യംആപ്പിള്‍ പരസ്യപ്പെടുത്താറില്ല.

നിലവിലുള്ളവയുമായി താരതമ്യം ചെയ്യുമ്പോള്‍, പുതിയ ചിപ്പിന്റെ സിലിക്കണ്‍ കോറിന് അഞ്ചിലൊന്ന് വലിപ്പമേ ഉണ്ടാകൂ. അതിനാല്‍ ചെലവ് കുറയുമെന്ന് എ.ആര്‍.എം. മേധാവി വാറന്‍ ഈസ്റ്റ് അറിയിച്ചു. വലിപ്പക്കുറവുണ്ടെങ്കിലും കമ്പ്യൂട്ടിങ് ശക്തിക്ക് കുറവുണ്ടാകില്ല. കുറഞ്ഞ ഊര്‍ജമേ പുതിയ ചിപ്പ് പ്രവര്‍ത്തിക്കാന്‍ വേണ്ടിവരൂ.

നിലവില്‍ മൊബൈല്‍ കമ്പ്യൂട്ടിങ് രംഗത്ത് നായകരെങ്കിലും, ഇന്റലില്‍ നിന്ന് ശക്തമായ മത്സരം നേരിടാന്‍ പോവുകയാണ് എ.ആര്‍.എം. ഇന്റലിന്റെ 'സാന്‍ഡി ബ്രിഡ്ജ്', പുറത്തു വരാന്‍ പോകുന്ന 'ഐവി ബ്രിഡ്ജ്' പ്രൊസസറുകള്‍ മൊബൈലുകള്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്.