Sunday, March 3, 2013


ഫെയ്‌സ്ബുക്ക് 'ന്യൂസ് ഫീഡി'ന് മാര്‍ച്ച് ഏഴ് മുതല്‍ പുതിയ മുഖം


 


 സാന്‍ഫ്രാന്‍സിസ്‌കോ: പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഫെയ്‌സ്ബുക്കിന്റെ അപ്‌ഡേറ്റുകള്‍ ലഭ്യമാകുന്ന 'ന്യൂസ് ഫീഡി'ന് ഇനി പുതിയ മുഖം. മാര്‍ച്ച് ഏഴിന് കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കില്‍ ഫെസ്ബുക്ക് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ ഈ പരിഷ്‌കാരം നിലവില്‍വരും.

ചിത്രങ്ങളും വീഡിയോയും മറ്റു പുതിയ വിവരങ്ങളും ആകര്‍ഷകമായ രീതിയില്‍ അടുക്കിവെച്ച പുതിയ ന്യൂസ് ഫീഡാണ് ഇനി യൂസര്‍മാര്‍ക്ക് മുന്നിലെത്തുകയെന്ന്, ഫെയ്‌സ്ബുക്ക് ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. 2011 സപ്തംബറിലാണ് ന്യൂസ് ഫീഡ് അവസാനമായി പരിഷ്‌കരിച്ചത്.

ഈ വര്‍ഷം ഫെയ്‌സ്ബുക്കില്‍ നടപ്പാക്കിയ രണ്ടാമത്തെ പ്രധാന മാറ്റമാണിത്. ജനവരിയില്‍ സോഷ്യല്‍ സെര്‍ച്ച് സംവിധാനം ഫെയ്‌സ്ബുക്ക് കൊണ്ടുവന്നിരുന്നു.

നൂറുകോടിയിലേറെ അംഗങ്ങളുള്ള ഫെയ്‌സ്ബുക്ക് ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കാണ്. ഫെയ്‌സ്ബുക്കിന്റെ കമ്പ്യൂട്ടര്‍ പതിപ്പിലുള്ള പല ഫീച്ചറുകളും മൊബൈല്‍ പതിപ്പിലില്ല. ആ പോരായ്മ പരിഹരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാകാം ന്യൂസ്ഫീഡ് പരിഷ്‌ക്കരമണെന്ന് ടെക് വിദഗ്ധര്‍ പറയുന്നു.

No comments:

Post a Comment