Wednesday, May 9, 2012

ആപ്പിള്‍ ഐ പാഡ് ഇന്ത്യന്‍ വിപണിയിലേക്ക്

വില്‍പ്പനയില്‍ റിക്കാര്‍ഡുകള്‍ സൃഷ്ടിച്ച് കൊണ്ട് മുന്നേറുന്ന ആപ്പിളിന്റെ പുതിയ ഐപാഡ് ഈ മാസം 27ന് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു .പുറത്തിറങ്ങി നാലു ദിവസത്തിനുളളില്‍ പത്ത് രാജ്യങ്ങളിലായി 30 ലക്ഷം ഐ പാഡ് വിറ്റഴിച്ച് ആപ്പിള്‍ റിക്കാര്‍ഡ് സൃഷ്ടിച്ചിരുന്നു. ഇന്ത്യയുള്‍പ്പടെ പത്ത് രാജ്യങ്ങളിലായാണ് ആപ്പിള്‍ ഐ പാഡ് ഇപ്പോള്‍ ഇറങ്ങാന്‍ പോകുന്നത്.ബ്ലാക്ക്, വൈറ്റ് എന്നീ കളറുകളിലാണ് പുതിയ ഐപാഡ് ലഭ്യമാകുക.16 ജിബി മെമ്മറിയോട് കൂടി വൈ-ഫൈ ശൃംഖലകളുടെ സഹായത്തോടെ മാത്രം ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാവുന്ന മോഡലിന് 30,500 രൂപയായിരിക്കും വില.32 ജി ബി മോഡലിനു 36,500 രൂപയാണ് വില. വൈഫൈയും 4ജിയും ഉപയോഗിക്കാവുന്ന ജി ബി മോഡലിന് 38,900 രൂപയാണ് വില. 32 ജി ബി മോഡലിന് - 44,900 രൂപ, 64 ജി ബി മോഡലിന് 50,900 രൂപ എന്നിങ്ങനെയാണ് വില. അതേസമയം, ഇന്ത്യയില്‍ 4ജി സേവനങ്ങള്‍ നിലവില്‍ ലഭ്യമാക്കിയിട്ടുള്ള എല്‍.ടി.ഇ സങ്കേതത്തെ പുതിയ മോഡല്‍ സപ്പോര്‍ട്ട് ചെയ്യില്ല. ഈ സാഹചര്യത്തില്‍ ഉപയോക്താക്കള്‍ക്ക് 3ജി സേവനങ്ങളെ തന്നെ ആശ്രയിക്കേണ്ടി വരും

No comments:

Post a Comment