മൊബൈല്‍ പ്രീപെയ്ഡ് റീചാര്‍ജിന് ചിലവേറും
പ്രോസസിങ്ഫീ കൂട്ടാന്‍ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ അനുമതി നല്‍കി.ഇതോടെ 20 രൂപയ്ക്കു മുകളിലുള്ള റീചാര്‍ജ് കൂപ്പണുകളുടെ പ്രോസസിംഗ് ഫീ വര്‍ധിക്കും.20 രൂപ വിലയുള്ള റീചാര്‍ജ് കൂപ്പണുകളുടെ പ്രോസസിംഗ് ഫീ രണ്ടു രൂപയില്‍ നിന്ന് മൂന്നു രൂപയായി ഉയരും.എന്നാല്‍ 20 രൂപയ്ക്കു താഴെയുള്ള ടോപ്അപ് കാര്‍ഡുകള്‍ക്ക് ഇത് ബാധകമല്ല.പ്രോസസിംഗ് ഫീ കൂടുന്നതോടെ ടോക്ടൈമില്‍ കുറവ് സംഭവിക്കുമെന്നതിനാല്‍ രാജ്യത്തെ 90 ശതമാനത്തിലധികം വരുന്ന പ്രീ പെയ്ഡ് ഉപയോക്താക്കളെയും ഇതു ബാധിക്കും. രണ്ടര വര്‍ഷത്തിനു ശേഷമാണു പ്രോസസിങ് ഫീസ് ട്രായി ഉയര്‍ത്തുന്നത്.സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്കു 10 രൂപയുടെ പ്രീപെയ്ഡ് കൂപ്പണുകള്‍ ലഭ്യമാക്കാന്‍ മൊബൈല്‍ കമ്പനികള്‍ ട്രായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് . ടെലികോം കമ്പനികളുടെ സംഘടനകളായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഇന്ത്യ, അസോസിയേഷന്‍ ഓഫ് യൂണിഫൈഡ് സര്‍വീസ് പ്രൊവൈഡേഴ്‌സ് ഓഫ് ഇന്ത്യ എന്നിവയുടെ അഭ്യര്‍ഥന മാനിച്ചാണ് പ്രോസസിങ് ഫീ കൂട്ടാനുള്ള ട്രായിയുടെ ഈ തീരുമാനം.

No comments:
Post a Comment