ഫേസ്ബുക്കിനും ഗൂഗിള്‍ പ്ലസിനും പിന്നാലെ മൈക്രോസോഫ്റ്റിന്റെ സോഷ്യല്‍
ഫേസ്ബുക്കിനും ഗൂഗിള്‍ പ്ലസിനും പിന്നാലെ ഈ രംഗത്തേക്ക് ചുവടുവെക്കാന്‍
മൈക്രോസോഫ്റ്റിന്റെ സോഷ്യലും. ഫേസ്ബുക്കിനും ഗൂഗിളിനുമൊപ്പം മത്സരിക്കാന്‍
വിന്‍ഡോസ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിലൂടെ പ്രസിദ്ധമായ
മൈക്രോസോഫ്റ്റിന്റെ സോഷ്യല്‍ എന്ന സൗഹൃദകൂട്ടായ്മ സൈറ്റുമുണ്ടാകും.
തുടക്കത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായാണ് സോഷ്യല്‍
അവതരിപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളിലൂടെ തുടങ്ങി,
ചെറുപ്പക്കാരിലൂടെ ലോകത്താകമാനമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കളിലേക്ക്
കടന്നുകയറുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് മൈക്രോസോഫ്റ്റ് വക്താവ്
പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ കണ്ടുപിടിത്തങ്ങള്‍ പങ്കുവെയ്ക്കാനുള്ള അവസരം
സോഷ്യലില്‍ ഉണ്ടാകും. ഫേസ്ബുക്ക്, ഗൂഗിള്‍ പ്ലസ് എന്നിവയിലെ ചില വശങ്ങള്‍
ഉള്‍ക്കൊള്ളിച്ചാണ് മൈക്രോസോഫ്റ്റ് സോഷ്യല്‍ വികസിപ്പിച്ചിരിക്കുന്നത്.
വെബ് ബ്രൗസിംഗ്, ഇന്റര്‍നെറ്റ് സെര്‍ച്ചിംഗ്(ബിംഗ്) എന്നിവ
കൂട്ടിയോജിപ്പിച്ചാണ് മൈക്രോസോഫ്റ്റിന്റെ ഫ്യൂസ് ലാബില്‍ സോഷ്യല്‍
യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്നതിന്
വേണ്ടി ഒരു സോഷ്യല്‍ സെര്‍ച്ച് കൂട്ടായ്മ എന്നതാണ് ഇതുകൊണ്ട്
ഉദ്ദേശിക്കുന്നത്. ഒരേ വിഷയത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ നെറ്റില്‍
സെര്‍ച്ച് നടത്താറുണ്ട്. ഇവരെ കൂട്ടിയോജിപ്പിക്കാനുള്ള ശ്രമമാണ് സോഷ്യല്‍
വഴി മൈക്രോസോഫ്റ്റ് നടത്തുന്നത്.
No comments:
Post a Comment