ഡ്രൈവറില്ലാത്ത കാര്‍ : ഗൂഗിളിന് ആദ്യ ലൈസന്‍സ്
അമേരിക്കയില്‍ നിവേഡ സംസ്ഥാനത്തെ പൊതുനിരത്തുകളില്‍ ചുവപ്പ് ലൈസന്‍സ് പ്ലേറ്റുള്ള ചില ടയോട്ട പ്രയസ് കാറുകള്‍ ഓടുന്നത് താമസിയാതെ കാണാം. മറ്റുള്ളവയില്‍നിന്ന് അവയ്ക്കുള്ള വ്യത്യാസം ആ കാറുകളില്‍ ഡ്രൈവറുണ്ടാകില്ല എന്നതാണ്- സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകളാകും അവ!
ഡ്രൈവറില്ലാതെ കാറോടിക്കാന്‍ ഗൂഗിള്‍ വികസിപ്പിച്ച സങ്കേതം പൊതുനിരത്തുകളില്‍ പരീക്ഷിക്കാന്‍ ആദ്യമായി ലൈസന്‍സ് നല്‍കിയിരിക്കുകയാണ് നിവേഡ.
സങ്കേതം പരീക്ഷിക്കാന്‍ അനുമതി തേടിക്കൊണ്ടുള്ള ഗൂഗിളിന്റെ അപേക്ഷ അംഗീകരിച്ചതായി നിവേഡ മോട്ടര്‍ വെഹിക്കിള്‍സ് വകുപ്പ് അറിയിച്ചു. എന്നാല്‍, പരീക്ഷണവേളയില്‍ കാറിനുള്ളില്‍ രണ്ടുപേര്‍ ഉണ്ടായിരിക്കണമെന്നും അതിലൊരാള്‍ ഡ്രൈവറുടെ സീറ്റിലായിരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
'ഭാവിയുടെ കാറുകളാണ്' ഇവയെന്ന് താന്‍ വിശ്വസിക്കുന്നതായി നിവേഡ മോട്ടര്‍വെഹിക്കിള്‍സ് വകുപ്പ് ഡയറക്ടര്‍ ബ്രൂസ് ബ്രിസ്‌ലോ പറഞ്ഞു. പരീക്ഷണഘട്ടത്തിലാണ് ഇത്തരം കാറുകളില്‍ ചുവപ്പ് ലൈസന്‍സ് പ്ലേറ്റുകള്‍ ഉപയോഗിക്കുക. പൊതുജനങ്ങള്‍ ഈ സങ്കേതം ഉപയോഗിക്കാന്‍ തുടങ്ങുന്നതോടെ, ലൈസന്‍സ് പ്ലേറ്റുകളുടെ നിറം പച്ചയാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
നിര്‍മിതബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സോഫ്ട്‌വേറാണ്, ഗൂഗിളിന്റെ കാറോടിക്കല്‍ സങ്കേതത്തിന് പിന്നില്‍. ഡ്രൈവറുടെ സഹായം കൂടാതെ, ഒരു ഓട്ടോ-പൈലറ്റ് പോലെയാണ് ഇത് പ്രവര്‍ത്തിക്കുക.
കാറിന് മുകളില്‍ ഘടിപ്പിച്ചിട്ടുള്ള ലേസര്‍ റഡാര്‍ ആണ് റോഡിലുള്ള കാല്‍നടയാത്രക്കാരുടെയും സൈക്കിള്‍ യാത്രികരുടെയും മറ്റ് വാഹനങ്ങളുടെയും സാന്നിധ്യം തിരിച്ചറിയുക. അത്തരം തടസങ്ങള്‍ക്ക് ചുറ്റും 'വെര്‍ച്വല്‍ ബഫര്‍ സോണ്‍' സൃഷ്ടിക്കപ്പെടുകയും അവയെ കാര്‍ ഒഴിവാക്കുകയും ചെയ്യുന്നു. അഥവാ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍, ഡ്രൈവര്‍ക്ക് അനായാസം കാറിന്റെ നിയന്ത്രണം ഏറ്റെടുക്കാം.
വര്‍ഷങ്ങളായി ഗൂഗിള്‍ വികസിപ്പിച്ചു വരുന്ന സങ്കേതമാണ് ഡ്രൈവറില്ലാതെ കാറോടിക്കാനുള്ള വിദ്യ. സാന്‍ ഫ്രാന്‍സിസ്‌കോ ഗോള്‍
ഡന്‍ ഗേറ്റ് ബ്രിഡ്ജ്
ഉള്‍പ്പടെ കാലിഫോര്‍ണിയയിലെ നിരത്തുകളില്‍ ഈ സങ്കേതം ഗൂഗിള്‍ പരീക്ഷിച്ചു
നോക്കിയിരുന്നു.
സോഫ്ട്‌വേര്‍ പരാജയപ്പെട്ടാല്‍ കാറിന്റെ നിയന്ത്രണം ഉടന്‍ ഏറ്റെടുക്കാന്‍ പാകത്തില്‍ ഡ്രൈവര്‍മാര്‍ അതിലുണ്ടായിരുന്നു. ഒരു അപകടവും സംഭവിക്കാതെ 140,000 കിലോമീറ്റര്‍ ദൂരം പുതിയ സങ്കേതത്തില്‍ കാറുകള്‍ പിന്നിട്ടതായി, ഗൂഗിളിലെ സോഫ്ട്‌വേര്‍ എന്‍ജിനിയര്‍ സെബാസ്റ്റ്യന്‍ ത്രൂണ്‍ പറഞ്ഞു.
ട്രാഫിക് അപകടങ്ങള്‍ കുറയ്ക്കുക, ആളുകളുടെ സമയം ലാഭിക്കുക, കാര്‍ബണ്‍ വ്യാപനം കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു പദ്ധതി പരീക്ഷിക്കുന്നതെന്ന് ഗൂഗിള്‍ മുമ്പ് വെളിപ്പെടുത്തുകയുണ്ടായി.

No comments:
Post a Comment