പുതിയ ചിപ്പ് വരുന്നു; സ്മാര്‍ട്ട്‌ഫോണ്‍ വില കുറയും
ഫോണുകള്‍ കൂടുതല്‍ സ്മാര്‍ട്ടാകും, വിലയും കുറയും. മൊബൈല്‍ കമ്പ്യൂട്ടിങ് രംഗത്തെ പ്രമുഖരായ എ.ആര്‍.എം. അവതരിപ്പിച്ച പുതിയ ചിപ്പ് രംഗത്തെത്തുന്നതോടെ, സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് വിപ്ലവം തന്നെ സംഭവിക്കുമെന്ന് റിപ്പോര്‍ട്ട്.
ലോകത്തെ ഏതാണ്ട് 90 ശതമാനത്തിലേറെ സ്മാര്‍ട്ട്‌ഫോണുകളിലും ഉപയോഗിക്കുന്നത്, ബ്രിട്ടീഷ് കമ്പനിയായ എ.ആര്‍.എം. ഡിസൈന്‍ ചെയ്ത ചിപ്പുകളാണ്. കമ്പനിയുടെ പുതിയ ചിപ്പായ 'കോര്‍ട്ടെക്‌സ് എ 7' ഉപയോഗിക്കുമ്പോള്‍, കുറഞ്ഞ വിലയ്ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മിക്കാന്‍ കമ്പനികള്‍ക്കാകും.
സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വിലകുറയുമ്പോള്‍, അത് ഏറെ പ്രയോജനം ചെയ്യുക ഇന്ത്യയെപ്പോലെ വികസ്വരരാഷ്ട്രങ്ങളിലെ ഉപഭോക്താക്കള്‍ക്കാകും.
എ 7 ചിപ്പ് ഡ്യുവല്‍കോര്‍ കോണ്‍ഫിഗരേഷനില്‍ ഉപയോഗിക്കുമ്പോള്‍, നിലവില്‍ 500 ഡോളര്‍ ഫോണുകളിലെ ഫീച്ചറുകള്‍ 100 ഡോളര്‍ ഫോണില്‍ സാധ്യമാകുമെന്ന് 'വയേര്‍ഡ്' റിപ്പോര്‍ട്ട് ചെയ്യുന്നു. 2013 ഓടെ ഇത് സാധ്യമാകുമെന്നും സൈറ്റ് പറയുന്നു.
അതീവ കാര്യക്ഷമതയുള്ള ഈ ചിപ്പ്, കൂടുതല്‍ ശക്തമായ പ്രൊസസറുകളുമായി ജോഡി ചേര്‍ത്ത് സങ്കര രീതിയില്‍ ഉപയോഗിക്കുമ്പോള്‍ ഊര്‍ജോപയോഗം ഏറെ കുറയ്ക്കാനാകും.
എ.ആര്‍.എമ്മിന്റെ 'big.LITTLE' ആര്‍ക്കിടെക്ച്ചറിനൊപ്പം എ 7 പ്രൊസസര്‍ ഉപയോഗിക്കാനായി ഒട്ടേറെ പ്രമുഖ കമ്പനികള്‍ കരാറിലെത്തിക്കഴിഞ്ഞു. സാംസങ്, എല്‍ജി, എന്‍വിഡിയ (NVidia), ടെക്‌സാസ് ഇന്‍സ്ട്രുമെന്റ്‌സ് തുടങ്ങിയ കമ്പനികളെല്ലാം ഇതില്‍ പെടുന്നു.
ആപ്പിളിന്റെ ഐഫോണിലും എ.ആര്‍.എം. ഡിസൈന്‍ ചെയ്ത ചിപ്പുകളാണ് ഉപയോഗിക്കുന്നതെന്ന് കരുതുന്നു. എന്നാല്‍, ഇക്കാര്യംആപ്പിള്‍ പരസ്യപ്പെടുത്താറില്ല.
നിലവിലുള്ളവയുമായി താരതമ്യം ചെയ്യുമ്പോള്‍, പുതിയ ചിപ്പിന്റെ സിലിക്കണ്‍ കോറിന് അഞ്ചിലൊന്ന് വലിപ്പമേ ഉണ്ടാകൂ. അതിനാല്‍ ചെലവ് കുറയുമെന്ന് എ.ആര്‍.എം. മേധാവി വാറന്‍ ഈസ്റ്റ് അറിയിച്ചു. വലിപ്പക്കുറവുണ്ടെങ്കിലും കമ്പ്യൂട്ടിങ് ശക്തിക്ക് കുറവുണ്ടാകില്ല. കുറഞ്ഞ ഊര്‍ജമേ പുതിയ ചിപ്പ് പ്രവര്‍ത്തിക്കാന്‍ വേണ്ടിവരൂ.
നിലവില്‍ മൊബൈല്‍ കമ്പ്യൂട്ടിങ് രംഗത്ത് നായകരെങ്കിലും, ഇന്റലില്‍ നിന്ന് ശക്തമായ മത്സരം നേരിടാന്‍ പോവുകയാണ് എ.ആര്‍.എം. ഇന്റലിന്റെ 'സാന്‍ഡി ബ്രിഡ്ജ്', പുറത്തു വരാന്‍ പോകുന്ന 'ഐവി ബ്രിഡ്ജ്' പ്രൊസസറുകള്‍ മൊബൈലുകള്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്.

No comments:
Post a Comment