4ജി സേവനങ്ങള്‍ ഇന്ത്യയിലുമെത്തി
രാജ്യത്ത് 4ജി മൊബൈല്‍ സേവനങ്ങള്‍ക്ക് ആദ്യമായി കൊല്‍ക്കത്തയില്‍
തുടക്കമായി.3ജിയെ അപേക്ഷിച്ച് അതിവേഗ ഡാറ്റ കൈമാറ്റം സാധ്യമാക്കുന്ന
സാങ്കേതികവിദ്യയാണ് 4ജി.ഇതുമൂലം ഇന്റര്‍നെറ്റ് സൌകര്യവും വീഡിയോ
കോണ്‍ഫറന്‍സിംഗും 3ജി അപേക്ഷിച്ച് 4ജിയില്‍ പത്തിരട്ടി വേഗത്തില്‍
സാധ്യമാകും.ഭാരതി എയര്‍ടെല്ലാണ് ആദ്യമായി ഇന്ത്യയില്‍
എത്തിച്ചിരിക്കുന്നത്.ഇന്ന് വിപണിയില്‍ ലഭ്യമായ ഏറ്റവും പുതിയ സ്മാര്‍ട്ട്
ഫോണുകളെല്ലാം 4ജിയെ പിന്തുണയ്ക്കുന്നുണ്ട്.ഇപ്പോഴുള്ള 3ജി സര്‍വീസ് വഴി 21
എംബി വരെ വേഗതയാണ് ലഭിക്കുക. എന്നാല്‍ പുതിയ 4ജി സര്‍വീസ് വഴി 100 എംബി
വരെ സ്പീഡ് ലഭിക്കും.4ജി സേവനം ഉപയോഗിച്ച് പ്രതിമാസം 6 ജിബി ഡാറ്റ
ഡൌണ്‍ലോഡ് ചെയ്യാന്‍ 999 രൂപയാണ് എയര്‍ടെല്‍ ഈടാക്കുക.1,399 രൂപയുടെയും
1,999 രൂപയുറ്റെയും രണ്ട് പ്ലാനുകള്‍ കൂടി എയര്‍ടെല്‍
അവതരിപ്പിച്ചിട്ടുണ്ട്.
No comments:
Post a Comment