ഇന്ത്യന്‍ സെര്‍വറുകള്‍ ഉപയോഗിക്കാന്‍ യാഹൂവിനോടും ഗൂഗിളിനോടും ആവശ്യപ്പെടും
ഇന്ത്യയില്‍ തുറന്നുനോക്കുന്ന മുഴുവന്‍ ഈമെയിലുകളും ഇന്ത്യന്‍ സെര്‍വറുകളിലൂടെ വഴിതിരിച്ചുവിടാന്‍, സേവനദാതാക്കളായ യാഹൂവിനോടും ഗൂഗിളിനോടും മറ്റ് കമ്പനികളോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടും. ഇന്ത്യയ്ക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്ത മെയില്‍ അക്കൗണ്ടുകള്‍ക്കും ഇത് ബാധകമാക്കാനാണ് തീരുമാനമെന്ന് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയ്ക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്ത ഈമെയില്‍ അക്കൗണ്ടുകള്‍ രാജ്യത്തിനകത്ത് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് ആവശ്യമെന്ന് കണ്ടാല്‍ അവ നിരീക്ഷിക്കാന്‍ സാധിക്കുന്നില്ല. ഇതിന് പരിഹാരമെന്ന നിലയ്ക്കാണ് പുതിയ നീക്കം.
അടുത്തയിടെ കേന്ദ്ര ആഭ്യന്തരസെക്രട്ടറി ആര്‍.കെ.സിങിന്റെ ഓഫീസില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. എത്രയുംവേഗം ഇക്കാര്യം നടപ്പാക്കാന്‍ വിവിരസാങ്കേതികവിദ്യാ വകുപ്പിനോട് (ഡി.ഐ.ടി) യോഗം ആവശ്യപ്പെട്ടു.
ഈമെയില്‍ സേവനദാതാവായ യാഹൂവിന് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത അക്കൗണ്ടുകള്‍ മുഴുവന്‍ ഇന്ത്യന്‍ സെര്‍വറില്‍ ഓട്ടോമാറ്റിക്കായി കണ്ടെത്താനാകുന്ന കാര്യം യോഗത്തില്‍ പരാമര്‍ശിക്കപ്പെട്ടു. എന്നാല്‍, ഇന്ത്യയില്‍ ഉപയോഗിക്കുന്നതായാലും വിദേശത്ത് രജിസ്റ്റര്‍ ചെയ്ത അക്കൗണ്ടാണെങ്കില്‍ അതിന്റെ ഉള്ളടക്കം വിദേശത്തുള്ള സെര്‍വറുകള്‍ വഴിയാണ് ഇന്ത്യയില്‍ എത്തുന്നത്.
ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികളുടെ ഈമെയില്‍ അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ ഇന്ത്യന്‍ സുരക്ഷാവിഭാഗങ്ങള്‍ക്ക് കഴിയാതെ വന്ന സംഭവമാണ് ഇത്തരമൊരു നീക്കത്തിന് പിന്നില്‍. ഇന്ത്യയ്ക്ക് തുറക്കാന്‍ കഴിയാതിരുന്ന തീവ്രവാദികളുടെ അക്കൗണ്ടുകള്‍ ഒരു യൂറോപ്യന്‍ രാജ്യത്ത് തുറന്നു പരിശോധിക്കാന്‍ കഴിഞ്ഞിരുന്നു. ആ വിദേശരാജ്യത്തെ സെര്‍വറുകളിലായിരുന്നു തീവ്രവാദികളുടെ അക്കൗണ്ടുകള്‍.
No comments:
Post a Comment